പഞ്ചിനും എക്സ്റ്ററിനും വിശ്രമം, കിടിലൻ മാറ്റങ്ങളുമായി മാഗ്നൈറ്റിന്റെ പുത്തൻ മോഡൽ

യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, അറബ്യേ പോലുള്ള എല്ലാ വിദേശ വിപണികളിലും വേറെ ലെവലിൽ അറിയപ്പെടുന്ന വാഹന നിർമാതാക്കളാണ് നിസാൻ. പക്ഷേ എന്തുകൊണ്ടോ ഈ ജാപ്പനീസ് ബ്രാൻഡിന് നമ്മുടെ രാജ്യത്ത് മാത്രം കാലിടറകുകയായിരുന്നു. ഇന്ത്യൻ ഉപയോക്താക്കളെ വിസ്മയിപ്പിക്കാൻ പോന്ന വണ്ടികളിറക്കുന്നതിൽ നിസാൻ പരാജയമായതാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം.

എന്നാൽ മാഗ്നൈറ്റിന്റെ വരവോടെ ചിത്രം തെളിഞ്ഞു. ഇന്ത്യയിൽ നിസാന് പുതുജീവനേകിയ കോംപാക്‌ട് എസ്‌യുവി സാധാരണക്കാരുടെ ഇഷ്‌ട വാഹനമായി മാറിയത് അതിവേഗമായിരുന്നു. 4.99 ലക്ഷം മുതലുള്ള വിലയിൽ പുറത്തിറക്കിയാണ് മാഗ്നൈറ്റ് ആളുകളെ കൈയിലെടുത്തത്. അന്ന് ഇന്നുകാണുന്നതുപോലെ ചെറു സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളൊന്നും വിപണിയിൽ ലഭ്യമായിരുന്നില്ല എന്ന കാര്യവും ഏറെ ശ്രദ്ധേയമായിരുന്നു. 2020 ഡിസംബറിൽ പിറവിയെടുത്തതിനു ശേഷം ഇന്നുവരെ ലക്ഷക്കണക്കിന് മാഗ്നൈറ്റുകളാണ് നിരത്തുകളിൽ ഒടുന്നത്.

Nissan Magnite Red Edition

തുടക്കത്തിൽ വിലയിലെ കുറവ് തന്നെയായിരുന്നു മാഗ്‌നൈറ്റിനെ ശ്രദ്ധേയമാക്കിയത്. പിന്നീട് വാഹനത്തിന്റെ നിർമാണ നിലവാരവും യാത്രാ സുഖവുമെല്ലാം ഉപഭോക്താക്കളുടെ മനസ് കീഴടക്കി. അടിക്കടി മോഡൽ നിരയിൽ ചെറിയ നവീകരണങ്ങൾ കൊണ്ടുവന്നതും നിസാന് ഒരു കൗതുകമാണ്. ഇപ്പോഴിതാ മാഗ്നൈറ്റിന്റെ പുതിയ ഗെസ സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാൻ തയാറെടുക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി പുത്തൻ വേരിയന്റിന്റെ ടീസർ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മാഗ്നൈറ്റ് സബ്-കോംപാക്‌ട് എസ്‌യുവിക്കുള്ളിലെ യാത്രാനുഭവം ഉയർത്താൻ പ്രധാനമായും ലക്ഷ്യമിടുന്ന മെച്ചപ്പെടുത്തിയ ഫീച്ചർ ലിസ്റ്റ് വാഗ്ദാനം ചെയ്യുക എന്നതാണ് ഗെസ സ്പെഷ്യൽ എഡിഷൻ്റെ നിയോഗം. പുത്തൻ വേരിയന്റ് വാങ്ങാനാഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം. മെയ് 26-നാണ് മോഡലിന്റെ ഔദ്യോഗിക ലോഞ്ചും വില പ്രഖ്യാപനവും നടക്കാനിരിക്കുന്നത്. നിലവിൽ മാഗ്‌നൈറ്റിന് 6 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Nissan Magnite GEZA Edition

പുറത്ത് കാര്യമായ മാറ്റങ്ങൾ പ്രകടമാവില്ലെങ്കിലും ഇന്റീരിയറിൽ ചില അനുചിതമായ നവീകരണങ്ങളാണ് നിസാൻ ഉന്നംവെക്കുന്നത്. ജെബിഎൽ സ്പീക്കറുകളുമായി ജോടിയാക്കിയ ഉയർന്ന റെസല്യൂഷനുള്ള 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാവും പുതിയ മാഗ്നൈറ്റ് ഗെസ എഡിഷനിൽ കമ്പനി ഒരുക്കുക. ഇതോടൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും സിസ്റ്റം പിന്തുണയ്ക്കും. ഇതോടെ എസ്‌യുവിയിലുള്ള യാത്ര ഉപഭോക്താക്കൾക്ക് കൂടുതൽ ആസ്വദിക്കാനാവും.

കൂടാതെ പ്രത്യേക പതിപ്പിന് ട്രാക്ക് റിയർ ക്യാമറ, മൊബൈൽ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം ബീജ് നിറത്തിലുള്ള അപ്ഹോൾസ്റ്ററി എന്നിവയും നിസാൻ സമ്മാനിക്കുമെന്നാണ് റിപ്പോർട്ട്. പുറത്ത് ഒരു ഷാർക്ക്-ഫിൻ ആന്റിനയായിരിക്കും അപ്ഡേഷനായി മാഗ്നൈറ്റിന് ലഭിക്കുക. സേഫ്റ്റിയുടെ കാര്യത്തിലായാലും മാഗ്നൈറ്റ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ മോഡലുകളിൽ ഒന്നാണ്.

Nissan Magnite Interior

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ നിസാൻ മാഗ്നൈറ്റ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), വെഹിക്കിൾ ഡൈനാമിക് കൺട്രോൾ (VDC), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (HBA) എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി നൽകിക്കൊണ്ടാണ് വിപണിയിൽ എത്തുന്നത്.

ഇബിഡിയുള്ള എബിഎസ്, ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡായി 2020 ഡിസംബർ മുതൽ ലഭ്യമാണ് എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്. അതേസമയം ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, 360-ഡിഗ്രി ക്യാമറ, ആന്റി-തെഫ്റ്റ് അലാറം, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് അൺലോക്ക് എന്നിവ പോലുള്ള അധിക സേഫ്റ്റി ഫീച്ചറുകൾ മാഗ്നൈറ്റിന്റെ ടോപ്പ്-എൻഡലും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Nissan Magnite Back View

നിസാൻ മാഗ്നൈറ്റിന്റെ പുതിയ ഗെസ എഡിഷനിൽ എഞ്ചിൻ പരിഷ്ക്കാരങ്ങളൊന്നും ഉണ്ടാവില്ല. അതായത് സ്റ്റാൻഡേർഡ് വേരിയന്റിലെ അതേ രണ്ട് പെട്രോൾ എഞ്ചിനുകളാവും ഹൃദയത്തുടിപ്പ്. ആദ്യത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ NA യൂണിറ്റ് 72 bhp പവറിൽ പരമാവധി 96 Nm torque വരെ നൽകും. അതേസമയം രണ്ടാമത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp കരുത്തിൽ 160 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Friday, May 19, 2023, 15:18 [IST]
English summary
Nissan magnite geza edition launch soon with more features booking started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X