നിസാന്റെ പുതിയ എസ്‌യുവി ഒക്‌ടോബറിൽ വാങ്ങാം, ബുക്കിംഗ് തുടങ്ങി; നെക്സോണിനും ബ്രെസക്കും പാരയാവുമോ?

ഇന്ത്യൻ വിപണിയിൽ വിൽപ്പനയില്ലാതെ ഇഴഞ്ഞുകൊണ്ടിരുന്ന നിസാൻ ഷോറൂമുകളിൽ ആളെയെത്തിച്ച വണ്ടിയാണ് മാഗ്നൈറ്റ്. ഈയൊരു ഒറ്റ മോഡലിലൂടെ ജാപ്പനീസ് ബ്രാൻഡിന്റെ തലവര തന്നെ മാറിമറിയുകയായിരുന്നു. വിപണിയിലെത്തിയിട്ട് ഡിസംബറിൽ മൂന്ന് വർഷം പൂർത്തിയാവുകയാണെങ്കിലും മാന്യമായ വിൽപ്പനയോടെ ഇന്നും സെഗ്മെന്റിൽ കുതിക്കുകയാണ് കമ്പനി. പണ്ടത്തെ വിൽപ്പന പറയാനില്ലെങ്കിലും മോശമാക്കാതെ നിസാൻ തകർക്കുന്നുണ്ട്.

നിലവിൽ ഈയൊരു ഒറ്റ കോംപാക്‌ട് എസ്‌യുവി മാത്രമാണ് നിരയിലുള്ളതെങ്കിലും വരും വർഷങ്ങളിൽ കൊമ്പുകോർക്കാനായി നിരവധി മോഡലുകളാണ് നിസാന്റെ വക ഇന്ത്യയിലേക്ക് വരുന്നത്. ജ്യൂക്ക്, X-ട്രെയിൽ, കാഷ്‌കായ് പോലുള്ള വമ്പൻമാരെ അടുത്തിടെ പരിചയപ്പെടുത്തി തങ്ങളെങ്ങും പോവുന്നില്ലെന്നും നിസാൻ ഊന്നി പറയുന്നു. അധികനാൾ മാഗ്നൈറ്റുമായി മാത്രം വിപണിയിൽ പിടിച്ചുനിൽക്കാനാവില്ലെങ്കിലും വാഹനത്തിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് സജീവമായി നിൽക്കാൻ ബ്രാൻഡ് ശ്രമിക്കാറുണ്ട്.

Nissan Magnite Kuro Special Edition

ഇപ്പോഴിതാ നിസാന്റെ പുതിയ എസ്‌യുവി ഒക്‌ടോബറിൽ വിപണിയിലേക്ക് എത്തുന്നുവെന്നതാണ് പുതിയ വാർത്ത. പക്ഷേ ഏവരും പ്രതീക്ഷിക്കുന്നതുപോലെ പുത്തനൊരു മോഡലായിരിക്കില്ല ഇത്. മാഗ്നൈറ്റിന്റെ തന്നെ മറ്റൊരു സ്പെഷ്യൽ എഡിഷൻ വേരിയന്റായിരിക്കും കമ്പനി പുറത്തിറക്കുക. 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക വാഹന പങ്കാളിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാഗ്നൈറ്റിന്റെ കുറോ എഡിഷൻ വരുന്ന വിവരവും ബ്രാൻഡ് വ്യക്തമാക്കിയിരുന്നു.

ഇതിനായുള്ള ബുക്കിംഗാണ് നിസാൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അടുത്ത മാസം ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി മാഗ്‌നൈറ്റ് എസ്‌യുവിയുടെ പ്രത്യേക പതിപ്പ് സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് മാഗ്നൈറ്റ് കുറോ എഡിഷൻ ഇപ്പോൾ പ്രീ-ബുക്ക് ചെയ്‌തിടാം. ഇന്ത്യയിലുടനീളമുള്ള നിസാൻ ഡീലർഷിപ്പുകളിലും ജാപ്പനീസ് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും 11,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ബുക്ക് ചെയ്യാം.

Nissan Magnite Kuro Special Edition

വരാനിരിക്കുന്ന സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്നതിനായി ഓൾ-ബ്ലാക്ക് എക്സ്റ്റീരിയറും ഇന്റീരിയറും അവതരിപ്പിക്കുമെന്നും നിസാൻ പറഞ്ഞു. നിസാൻ മാഗ്‌നൈറ്റ് കുറോ എഡിഷൻ XV മാനുവൽ, ടർബോ XV മാനുവൽ, ടർബോ XV സിവിടി പോലുള്ള നിർദ്ദിഷ്ട വേരിയന്റുകളിൽ ലഭ്യമാവും. അതിനെ വ്യതിരിക്തമാക്കുന്നത് സ്പെഷ്യൽ ബാഡ്‌ജിംഗും മറ്റ് പ്രത്യേക സ്റ്റൈലിംഗ് ഘടകങ്ങളും കറുത്ത നിറത്തിലുള്ള ബാഹ്യവും ഇന്റീരിയറും ആയിരിക്കും.

എഎംടി ഗിയർബോക്സ് ഓപ്ഷൻ അവതരിപ്പിക്കുന്നതും മാഗ്നൈറ്റ് 1.0 NA പെട്രോൾ കുറോ എഡിഷനിലായിരിക്കും എന്നതും ശ്രദ്ധേയമാവും. ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും കുറോ എഡിഷൻ ലഭ്യമാവും. എസ്‌യുവിക്ക് എഎംടി ഗിയർബോക്‌സ് കൊണ്ടുവരുന്നതിലൂടെ ഓട്ടോമാറ്റിക് വേരിയന്റുകൾ കൂടുതൽ താങ്ങാനാവുന്നതാക്കാനും കമ്പനിക്കാവും. അങ്ങനെ ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്സ്റ്ററിനും ബദലാവാൻ മാഗ്നൈറ്റിന് ഒരവസരം കൂടിയാവും.

Nissan Magnite Kuro Special Edition

നിലവിലെ നിസാൻ മാഗ്നൈറ്റിന്റെ സിവിടി ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച് നോക്കുമ്പോൾ എഎംടി വേരിയന്റുകൾക്ക് വില കുറവായിരിക്കും. ഈ പരിഷ്ക്കാരത്തിലൂടെ ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സിവിടിയേക്കാൾ മികവുറ്റ ഗിയർലെസ് മോഡലായിരിക്കില്ലെങ്കിലും വില കുറക്കാൻ കഴിയുന്നത് തീർച്ചയായും വലിയ കാര്യമായിരിക്കും.

ഇനി കുറോ എഡിഷനിലേക്ക് വന്നാൽ 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, റിയർ എസി വെന്റുകളുള്ള സെന്റർ കൺസോൾ ആംറെസ്റ്റ്, തീം ഫ്ലോർ മാറ്റുകൾ, വയർലെസ് ചാർജർ തുടങ്ങിയ സവിശേഷതകളോടെയാവും ഇത് വരുന്നത്. ഇന്റീരിയറിന്റെ പുറംഭാഗത്തുടനീളവും ക്യാബിനിനകത്തും വ്യത്യസ്‌ത ഇടങ്ങളിൽ പ്രത്യേക ബാഡ്ജുകൾ ഈ എഡിഷൻ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Nissan Magnite Kuro Special Edition

എന്നിരുന്നാലും, വരാനിരിക്കുന്ന സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയും മാഗ്‌നൈറ്റിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകളുടെ അതേ എഞ്ചിൻ തന്നെ മാറ്റമില്ലാത്ത തുടരും. ഈ ഉത്സവ സീസണിൽ മൂല്യവും പുതുമയും തേടുന്ന വിവേചനാധികാരമുള്ള ഉപഭോക്താക്കൾക്കായാണ് കുറേ എഡിഷൻ അവതരിപ്പിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. വിപണിയിലെ എതിരാളികൾക്കിടയിൽ എന്ത് ഇടംപാക്‌ട് വാഹനത്തിന് ഉണ്ടാക്കാനാവുമെന്ന് കണ്ടറിയാം.

നിലവിലുള്ള മോഡലിന് 6 ലക്ഷം മുതൽ 11.02 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ വേരിയന്റിന് ഇതിനിടയിലാവും വില വരികയെന്നാണ് അനുമാനം. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയോടാണ് നിസാൻ മാഗ്നൈറ്റിന്റെ പ്രധാന മത്സരം. വിലയുടെ കാര്യം എടുക്കുമ്പോൾ അടുത്തിടെ വിപണിയിലെത്തിയ ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും സിട്രൺ C3 മോഡലുകളും എതിരാളികളാണ്.

More from DriveSpark

Article Published On: Thursday, September 14, 2023, 18:25 [IST]
English summary
Nissan magnite kuro special edition booking started launch in october
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X