നിസാന്റെ പ്ലാനിംഗാണ് പ്ലാനിംഗ്, ലോകകപ്പിനൊപ്പം മാഗ്നൈറ്റിന് പുത്തനൊരു വേരിയന്റും

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉയരാൻ ഇനിയുള്ളത് ദിവസങ്ങൾ മാത്രമാണ്. ഇന്ത്യ വേദിയാകുന്ന 2023 വേൾഡ് കപ്പിനായി മാറ്റുരയ്ക്കാൻ എത്തുന്നത് ലോകത്തിലെ ഏറ്റവും മികച്ച 10 ടീമുകളാണ്. ഫേവറിറ്റുകളായി ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും പാകിസ്ഥാനുമെല്ലാണ് മുൻപന്തിൽ എങ്കിലും കറുത്ത കുതിരകളാവാൻ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക പോലുള്ള ടീമുകളും സുസജ്ജമാണ്.

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ തന്നെ വാഹന വിപണിക്കും ഇതൊരു ഊർജം കിട്ടുന്ന സമയമാണ്. ടൂർണമെന്റിന്റെ ഔദ്യോഗിക പങ്കാളികളായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പ്രഖ്യാപിച്ചപ്പോൾ 2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക വാഹന പങ്കാളിയായി നിസാൻ മോട്ടോർ ഇന്ത്യയെയും തെരഞ്ഞെടുത്തിരിക്കുകയാണിപ്പോൾ. ടൂർണമെന്റിന്റെ ഔദ്യോഗിക കാർ രാജ്യത്തെ ജനപ്രിയ കോംപാക്‌ട് എസ്‌യുവിയായ മാഗ്നൈറ്റ് ആയിരിക്കും.

Nissan Magnite KURO Special Edition Launched

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലുമായി (ICC) നിസാൻ മോട്ടോറിന്റെ തുടർച്ചയായ എട്ടാം വർഷത്തെ പങ്കാളിത്തമാണിത് എന്നതും ശ്രദ്ധേയമാണ്. ഈ നാഴികക്കല്ലിന്റെ സ്മരണയ്‌ക്കൊപ്പം ഉത്സവകാല വിൽപ്പന വർധിപ്പിക്കുന്നതിനായി എസ്‌യുവിയുടെ മാഗ്നൈറ്റ് കുറോ സ്പെഷ്യൽ എഡിഷൻ വേരിന്റിനെയും പുറത്തിറക്കിയിയിട്ടുണ്ട്. സബ്-4 മീറ്റർ വാഹനത്തിന്റെ വിൽപ്പന ഇതുവഴി വീണ്ടും വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ജാപ്പനീസ് ബ്രാൻഡ്.

ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ഇന്ത്യയിൽ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റ് നടക്കുന്നത്. ഇവന്റിലുടനീളം രാജ്യത്തെ ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുമായും ഒന്നിലധികം പ്രവർത്തനങ്ങളുമായി ഇടപഴകാനുമുള്ള സാധ്യതയാണ് നിസാന് ലഭിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കളുമായുള്ള കമ്പനിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഔദ്യോഗിക വാഹന പങ്കാളിയായ നീക്കം നിസാനെ സഹായിക്കും. രാജ്യത്തെ ഒന്നിലധികം നഗരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ട്രോഫി ടൂറിന്റെ ഭാഗമാണ് ഇപ്പോൾ മാഗ്നൈറ്റ്.

Nissan Magnite KURO Special Edition Launched

ഈ പദ്ധതിക്ക് കീഴിൽ ക്രിക്കറ്റ് പ്രേമികൾക്ക് ലോകകപ്പ് ട്രോഫി നേരിട്ടു കാണാനും ആ്വദിക്കാനുമായി ടൂർണമെന്റിന്റെ 3D ട്രോഫി പ്രമുഖ മാളുകളിൽ സ്ഥാപിക്കും. ട്രോഫിയ്‌ക്കൊപ്പം നിസാൻ മാഗ്‌നൈറ്റും ഈ മാളുകളിലുടനീളം പ്രദർശനത്തിന് എത്തും. കാറിന്റെയും ട്രോഫിയുടെയും 360 ഡിഗ്രി ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ ആരാധകർക്ക് അവസരവുമുണ്ടാവും. ഇതിനു ശേഷം ലോകപ്പിനുള്ള ടിക്കറ്റുകൾ നേടാനുള്ള അവസരമായി സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പങ്കിടാനും സാധിക്കും.

നിലവിൽ നിസാനിൽ നിന്ന് ഇന്ത്യയിൽ വിൽക്കുന്ന ഒരേയൊരു കാറാണ് മാഗ്നൈറ്റ്. രാജ്യം മോഡലിന്റെ പ്രധാന കയറ്റുമതി കേന്ദ്രമായും പ്രവർത്തിക്കുന്നുവെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. സീഷെൽസ്, ബംഗ്ലാദേശ്, ഉഗാണ്ട, ബ്രൂണെ എന്നിവിടങ്ങളിലെ സമീപകാല ലോഞ്ചുകൾ ഉൾപ്പെടെ 15 ആഗോള വിപണികളിലേക്കാണ് മാഗ്നൈറ്റ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നത്.

Nissan Magnite KURO Special Edition Launched

കോം‌പാക്‌ട് എസ്‌യുവിക്ക് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നുള്ള 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗും ലഭിച്ചിട്ടുണ്ട്. മാഗ്‌നൈറ്റ് ശ്രേണി എല്ലാ വേരിയന്റുകളിലും മികച്ച സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി തന്നെയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ (TCS), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് (HSA), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എബിഎസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള എസ്‌യുവി എന്ന ഖ്യാതിയോടെയാണ് നിസാൻ മാഗ്നൈറ്റ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിയത്. ഇത് വിജയം കണ്ടപ്പോൾ നിസാൻ ഷോറൂമുകൾ നിറഞ്ഞു. നിലവിൽ 6.00 ലക്ഷം മുതൽ 11.02 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം, XV റെഡ് എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലാണ് മോഡൽ ഇപ്പോൾ വാങ്ങാനുമാവും.

രണ്ട് വ്യത്യസ്ത പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ മാഗ്നൈറ്റ് വാങ്ങാനാവും. ഇതിലെ 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 72 bhp കരുത്തിൽ പരമാവധി 96 Nm torque നൽകാൻ ശേഷിയുള്ളതാണ്. അതേസമയം 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp പവറിൽ 160 Nm torque വരെ ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

More from DriveSpark

Article Published On: Wednesday, September 13, 2023, 16:07 [IST]
English summary
Nissan magnite kuro special edition launched to celebrate 2023 icc cricket world cup india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X