ബ്രിട്ടീഷ് ടച്ച്; പുതിയ മാറ്റങ്ങളോടെ പാറാൻ റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റ്! ബുക്കിംഗ് തുടങ്ങി

ഇന്ത്യയിൽ ആഡംബര വാഹന വിഭാഗത്തിൽ ലാൻഡ് റോവർ എസ്‌യുവികൾക്കുള്ള ഗമ മറ്റൊരു ബ്രാൻഡുകൾക്കും അവകാശപ്പെടാനാവില്ല. 2008 മുതൽ ടാറ്റ മോട്ടോർസിന്റെ അനുബന്ധ സ്ഥാപനം കൂടിയാണെന്ന പ്രത്യേക പരിഗണനയും കമ്പനിക്ക് ലഭിക്കാറുണ്ട്. ഫോർ-വീൽ ഡ്രൈവ്, ഓഫ്-റോഡ് ശേഷിയുള്ള വാഹനങ്ങളുടെ വലിയ നിരയാണ് ജാഗ്വർ ലാൻഡ് റോവറിനുള്ളത്.

ഇന്ത്യയിലും സജീവമായ ബ്രാൻഡ് അടുത്ത പുത്തൻ എസ്‌യുവിയുമായി രാജ്യത്തേക്ക് എത്തുകയാണ്. പലരും ഏറെ നാളായി കാത്തിരുന്ന റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റാണ് ആ വാഹനം. 2023 സെപ്റ്റംബറിൽ ഡെലിവറികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ലക്ഷ്വറി എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ലാൻഡ് റോവർ. റേഞ്ച് റോവർ വെലാറിന്റെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വർഷം ഫെബ്രുവരിയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

Range Rover Velar Facelift

കോസ്‌മെറ്റിക്, മെക്കാനിക്കൽ അപ്ഡേറ്റുകളുമായാണ് റേഞ്ച് റോവർ വെലാർ ഇത്തവണ രാജ്യത്തേക്ക് എത്തുന്നത്. 2018 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന വാഹനത്തിന് പ്രത്യേക ഫാൻബേസാണുള്ളത്. ലാൻഡ് റോവറിന്റെ പുതിയ പിക്‌സൽ എൽഇഡി ഹെഡ്‌ലൈറ്റുകളും അതോടൊപ്പം പുതുക്കിയ സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പുകളുമാണ് മുൻവശത്തെ പ്രധാന ആകർഷണം. വശക്കാഴ്ച്ചയിൽ കാര്യമായ വ്യത്യാസങ്ങളൊന്നും അത്ര പ്രകടമല്ലെങ്കിലും പിന്നിൽ ചെറിയ മാറ്റങ്ങളുണ്ട്.

പുതുക്കിയ പിൻ ബമ്പറും പുനർരൂപകൽപ്പന ചെയ്‌ത ടെയിൽ ലൈറ്റുകളും പുതിയ ഭാവത്തോട് ഇഴുകിച്ചേരുന്നുണ്ട്. മെറ്റാലിക് വാരസിൻ ബ്ലൂ, പ്രീമിയം മെറ്റാലിക് സദാർ ഗ്രേ എന്നിങ്ങനെ രണ്ട് പുത്തൻ കളർ ഓപ്ഷനുകളും റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നുണ്ട്. റേഞ്ച് റോവറിനും റേഞ്ച് റോവർ സ്‌പോർട്ടിനും അനുസൃതമായി പുതിയ ഡാഷ്‌ബോർഡ് ഡിസൈനാണ് വെലാറിനും ലഭിക്കുന്നത്.

Range Rover Velar Facelift

വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള ലാൻഡ് റോവറിന്റെ പിവി പ്രോ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ 11.4 ഇഞ്ച് വളഞ്ഞ ടച്ച്‌സ്‌ക്രീൻ ആണ് ഹൈലൈറ്റ്. ടച്ച്‌സ്‌ക്രീനിലൂടെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റം ഇപ്പോൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്നാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. സെന്റർ കൺസോളിന് മുമ്പത്തേക്കാൾ വളരെ കുറച്ച് ബട്ടണുകളുള്ള ക്ലീനർ ഡിസൈൻ ഉണ്ട് കൂടാതെ HVAC നിയന്ത്രണങ്ങൾക്കായി സെക്കൻഡറി സ്ക്രീനോ ഡയലുകളോ ഇല്ല.

പുറത്തെ ശബ്‌ദം ഇല്ലാതാക്കുകയും ക്യാബിൻ കൂടുതൽ ശാന്തമാക്കുകയും ചെയ്യുന്ന നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറും എസ്‌യുവിയുടെ ലക്ഷ്വറി ഫീൽ ഉയർത്തുന്ന കാര്യമാണ്. PM 2.5 ഫിൽട്ടറേഷനും CO2 മാനേജ്മെന്റുമുള്ള എയർ പ്യൂരിഫിക്കേഷൻ സിസ്റ്റവും വയർലെസ് ചാർജറും അകത്തളത്തിന്റെ ആഡംബരത്തം വർധിപ്പിക്കുന്നു. റോട്ടറി ഡ്രൈവ് സെലക്‌ടറിന് പകരം കൂടുതൽ സാമ്പ്രദായിക രൂപത്തിലുള്ള ലിവർ നൽകിയത് റെട്രോ ടച്ച് നൽകുന്നുണ്ട്.

Range Rover Velar Facelift

പെട്രോൾ, ഡീസൽ എഞ്ചിനുകളോടെയാണ് റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തുന്നത്. ഇതിൽ ആദ്യത്തെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 250 bhp പവറിൽ പരമാവധി 365 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് അടുത്തത്. ഇതിന് 204 bhp കരുത്തിൽ 430 Nm torque നൽകാനാവും.

റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോളിന് 8.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുമ്പോൾ 210 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. മറുവശത്ത് ഡീസൽ മോഡൽ 7.5 സെക്കൻഡിനുള്ളിൽ 0-100 കി.മീ വേഗതയിൽ എത്തുമ്പോൾ മണിക്കൂറിൽ 217 കിലോമീറ്റർ വേഗതയിൽ വരെ എസ്‌യുവിക്ക് സഞ്ചരിക്കാനാവും. രണ്ട് മോഡലുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്.

Range Rover Velar Facelift

റേഞ്ച് റോവറിൽ ടെറൈൻ റെസ്‌പോൺസ് 2 സംവിധാനമുണ്ട്. ഇക്കോ, കംഫർട്ട്, ഗ്രാസ്-ഗ്രവൽ-സ്നോ, മഡ്-റട്ട്സ്, സാൻഡ്, ഡൈനാമിക്, ഓട്ടോമാറ്റിക് മോഡുകൾ എന്നിവയാണ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ. ഓരോ മോഡിനും എഞ്ചിന്റെ കാലിബ്രേഷൻ, ട്രാൻസ്മിഷൻ, ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, സസ്പെൻഷൻ, സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയെ സ്വാധീനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റിന് 580 എംഎം വാട്ടർ വേഡിംഗ് ഡെപ്‌പ് ഉണ്ട്. വാഹനത്തിൽ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും റൈഡ് ഉയരം 40 mm കുറയ്ക്കുന്ന 'എലഗന്റ് അറൈവൽ' മോഡുള്ള എയർ സസ്പെൻഷനുമുണ്ട്. പുത്തൻ എസ്‌യുവിക്കായുള്ള വില കമ്പനി ഉടൻ പ്രഖ്യാപിക്കും. ഇന്ത്യയിൽ പോർഷ മാക്കൻ, ജാഗ്വർ F-പേസ് എന്നിവയാണ് വെലാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ എതിരാളികൾ.

More from DriveSpark

Article Published On: Wednesday, July 19, 2023, 12:09 [IST]
English summary
Range rover velar facelift bookings started in india deliveries from 2023 september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X