കിളിപോയി ബെൻസും ബിഎംഡബ്ല്യുവും, 93 ലക്ഷത്തിന് പുതിയ റേഞ്ച് റോവർ വെലാർ

ടാറ്റ മോട്ടോർസിന്റെ പിൻബലമുള്ള ലക്ഷ്വറി എസ്‌യുവി നിർമാതാക്കളാണ് ബ്രിട്ടീഷുകാരായ ലാൻഡ് റോവർ. റേഞ്ച് റോവർ സീരീസിലൂടെ ലോകംവെട്ടിപ്പിടിച്ച ബ്രാൻഡ് ഇന്ത്യയിലും ശക്തരാണ്. സെലിബ്രിറ്റികൾക്കിടയിലും വലിയ വ്യവസായികൾക്കിടയിലും ലാൻഡ് റോവർ വാഹനങ്ങൾക്കുള്ള ഡിമാന്റ് ഒന്നുവേറെ തന്നെയാണ്.

ഫോർ-വീൽ ഡ്രൈവ്, ഓഫ്-റോഡ് ശേഷിയുള്ള വാഹനങ്ങളുടെ വലിയ നിരയാണ് ജാഗ്വർ ലാൻഡ് റോവറിന്റെ വലിയ പ്രത്യേകതകളിൽ ഒന്ന്. ദേ കമ്പനിയിപ്പോൾ ഇന്ത്യൻ നിരത്തിലേക്ക് പുതുപുത്തനൊരു മോഡലിനെ കൂടി പുറത്തിറക്കാൻ പോവുകയാണ്. ഈ വർഷം ആദ്യം ആഗോള തലത്തിൽ അവതരിപ്പിച്ച റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റുമായാണ് ലാൻഡ് റോവർ ലക്ഷ്വറി സെഗ്മെന്റ് തൂക്കാനായി എത്തുന്നത്.

Range Rover Velar Facelift

ഈ വർഷം സെപ്റ്റംബറിൽ ഡെലിവറികൾ ആരംഭിക്കുന്നതിനു മുന്നോടിയായി എസ്‌യുവിക്കായുള്ള ബുക്കിംഗും കമ്പനി അടിത്തിടെ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയിതാ പുതിയ 2023 മോഡൽ ലാൻഡ് റോവർ റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വിലയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 93 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് വെലാറിന്റെ പുത്തൻ പതിപ്പിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത്.

രണ്ട് എഞ്ചിൻ ഓപ്ഷനോടെ ഒരൊറ്റ HSE വേരിയന്റിലാണ് പുതിയ വെലാർ ലഭ്യമാവുന്നത്. നിലവിലുണ്ടായിരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഫെയ്‌സ്‌ലിഫ്റ്റിന് 3.59 ലക്ഷം രൂപയാണ് കൂടുതലായി ചെലവഴിക്കേണ്ടി വരുന്നത്. വെലാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ രണ്ട് HSE പെട്രോൾ, ഡീസൽ വേരിയന്റുകൾക്കും 93 ലക്ഷം രൂപയാണ് വില. കോസ്‌മെറ്റിക്, മെക്കാനിക്കൽ അപ്ഡേറ്റുകളുമായാണ് റേഞ്ച് റോവർ വെലാർ ഇത്തവണ ഇന്ത്യൻ വിപണിയിൽ കാലുകുത്തുന്നത്.

Range Rover Velar Facelift

ലാൻഡ് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 365 Nm torque വരെ നൽകാനാവും. അതേസമയം മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.0 ലിറ്റർ ഡീസൽ എഞ്ചിന് 204 bhp പവറിൽ 430 Nm torque ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. രണ്ടും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്. മാനുവൽ ഓപ്ഷൻ എസ്‌യുവിയിൽ ലഭ്യമല്ല.

പെട്രോൾ എഞ്ചിനിൽ വെലാർ ഫെയ്‌സ്‌ലിഫ്റ്റിന് വെറും 8.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കാനാവും. അതേസമയം 210 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. മറുവശത്ത് ഡീസൽ മോഡൽ 7.5 സെക്കൻഡിനുള്ളിൽ 0-100 കി.മീ വേഗതയിൽ എത്തുമ്പോൾ മണിക്കൂറിൽ 217 കിലോമീറ്റർ വേഗതയിൽ വരെ എസ്‌യുവിക്ക് സഞ്ചരിക്കാനാവുമെന്നും ലാൻഡ് റോവർ പറയുന്നു.

Range Rover Velar Facelift

2018 മുതൽ ഇന്ത്യയിൽ ലഭ്യമായ റേഞ്ച് റോവർ വെലാറിന് ഇപ്പോൾ ലഭിക്കുന്ന പരിഷ്ക്കാരം കൂടുതൽ ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പുതുക്കിയ ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറിനൊപ്പം ലാൻഡ് റോവറിന്റെ പുതിയ പിക്സൽ എൽഇഡി ഹൈലൈറ്റുകൾ വെലാർ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നു. പ്രൊഫൈലിൽ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും റേഞ്ച് റോവർ വെലാർ ഫെയ്‌സ്‌ലിഫ്റ്റിന് റീഡിസൈൻ റിയർ ബമ്പറും ടെയിൽ ലൈറ്റുകളും വരെ ബ്രിട്ടീഷ് ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

അകത്തും സമഗ്രമായ നവീകരണങ്ങൾ കൊണ്ടുവരാൻ ലാൻഡ് റോവർ പ്രത്യേകം താത്പര്യം കാണിച്ചിട്ടുണ്ട്. റേഞ്ച് റോവറിനും റേഞ്ച് റോവർ സ്‌പോർട്ടിനും അനുസൃതമായി പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡാണ് ഇപ്പോൾ വെലാറിനും സമ്മാനിച്ചിരിക്കുന്നത്. ഇതിൽ പുതിയ 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റവും ലാൻഡ് റോവറിന്റെ പിവി പ്രോ സിസ്റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഹൈലൈറ്റായി എടുത്തു പറയാം.

Range Rover Velar Facelift

സെന്റർ കൺസോളിലെ ഒരു ഡയൽ വഴി ആക്‌സസ് ചെയ്യാവുന്ന ലാൻഡ് റോവറിന്റെ ടെറയിൻ റെസ്‌പോൺസ് സിസ്റ്റം ഇപ്പോൾ ടച്ച്‌സ്‌ക്രീനിലേക്ക് മാറിയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. സെന്റർ കൺസോളിന് മുമ്പത്തേക്കാൾ വളരെ കുറച്ച് ബട്ടണുകളുള്ള ഒരു ക്ലീനർ ഡിസൈൻ ഉണ്ടെന്നതും കണ്ണിന് കുളിർമയേകുന്ന കാര്യമാണ്. കൂടാതെ HVAC കൺട്രോളുകൾക്കായി സെക്കൻഡറി സ്ക്രീനോ ഡയലുകളോ ഇല്ല.

ഇവ മാറ്റിസ്ഥാപിക്കുന്നത് വയർലെസ് ചാർജർ ഉൾക്കൊള്ളുന്ന ഒരു പുതിയ സ്‌റ്റോറേജ് സ്‌പെയ്‌സാണ്. കൂടാതെ റോട്ടറി ഡ്രൈവ് സെലക്ടറും കൂടുതൽ പരമ്പരാഗത യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. പുറത്തെ ശബ്‌ദം ഇല്ലാതാക്കുകയും ക്യാബിൻ കൂടുതൽ ശാന്തമാക്കുകയും ചെയ്യുന്ന നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറും എസ്‌യുവിയുടെ ലക്ഷ്വറി ഫീൽ ഉയർത്തുന്ന കാര്യമാണ്.

More from DriveSpark

Article Published On: Monday, July 24, 2023, 16:34 [IST]
English summary
Range rover velar facelift launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X