21 കി.മീ. മൈലേജുള്ള ഈ കുഞ്ഞൻ കാർ വാങ്ങാൻ അരലക്ഷം കുറവ് മതി, റെനോയുടെ കണ്ണുതള്ളും ഓഫർ അറിഞ്ഞോ

വ്യത്യസ്‌ത കാറുകളിലൂടെ ഇന്ത്യക്കാരുടെ പ്രിയം പിടിച്ചുപറ്റിയവരാണ് റെനോ. അങ്ങ് ഫ്രാൻസിൽ നിന്നും നമ്മുടെ രാജ്യത്തേക്ക് കുടിയേറുമ്പോൾ വലിയ പാരമ്പര്യത്തിന്റെ ഹുങ്കൊന്നും പറയാനില്ലായിരുന്നുവെങ്കിലും സാധാരണക്കാരന്റെ ആവശ്യങ്ങളറിഞ്ഞ് കാറുകൾ പുറത്തിറക്കാൻ കാണിച്ച ഉത്സാഹം തന്നെയാണ് കമ്പനിയുടെ വിജയരഹസ്യം.

റെനോ ഡസ്റ്ററിലൂടെ വലിയ വാഹനങ്ങൾ വേണ്ടവരുടെ മാത്രമല്ല, സ്പോർട് യൂട്ടിലിറ്റി മോഡലുകളുടെ ട്രെൻഡിന് തുടക്കമിടാനും റെനോയ്ക്ക് അതിവേഗം സാധിച്ചു. വിൽപ്പനയുടെ വേഗം കൂട്ടിയത് എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡായിരുന്നു. അന്നേവരെ ഇന്ത്യക്കാർ കണ്ടിട്ടില്ലാത്ത ക്യൂട്ട് കാറായി വാഹനം വാഴ്ത്തപ്പെട്ടതും അതിവേഗമായിരുന്നു. അങ്ങനെ മൊത്തത്തിൽ കളംപിടിക്കാനായ കമ്പനി ഇന്ന് ആധുനിക മത്സരത്തിൽ അൽപം പിന്നിലാണെന്ന് വേണമെങ്കിൽ പറയാം.

renault festive season offer

ഉത്സവ സീസണിൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ ഇന്ത്യ. അനുകൂല കാലഘട്ടത്തിൽ വാങ്ങൽ വികാരം വർധിക്കുന്നതിനാൽ കമ്പനി ഒരുക്കിയിരിക്കുന്ന പ്രത്യേക ഓഫറുകൾ ക്വിഡ്, ട്രൈബർ, കൈഗർ മോഡലുകളിൽ വരെ ലഭ്യമാണ്. ക്വിഡിനും ട്രൈബറിനും 50,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും, അതേസമയം കോംപാക്‌ട് എസ്‌യുവിയായ കൈഗറിന് 65,000 രൂപ വരെ ആനുകൂല്യങ്ങളാണ് സമ്മാനം.

സ്വകാര്യ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളും ഗ്രാമീണ ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളും ഉൾപ്പെടെയുള്ള ഓഫറുകളാണ് ഈ ഉത്സവ കാലത്ത് റെനോ അവതരിപ്പിക്കുന്നത്. ഇനി അവയുടെ വിശദാംശങ്ങളിലേക്ക് കടന്നാലോ? ഇന്നും എൻട്രി ലെവൽ സെഗ്മെന്റിലെ പോരാളിയായ ക്വിഡിൽ മൊത്തത്തിൽ 40,000 രൂപ വരെ ലാഭിക്കാം. 20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും, 20,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും അധിക ലോയൽറ്റി ആനുകൂല്യങ്ങളുമാണ് കാറിൽ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Renault Kwid

അതുപോലെ കോംപാക്‌ട് എസ്‌യുവി നിരയിലെ റെനോയുടെ തുറുപ്പുചീട്ടായ കൈഗറിൽ 45,000 രൂപ വരെയാണ് ഓഫറുകൾ ഇട്ടിരിക്കുന്നത്. ഇതിൽ 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും, 20,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും അധിക ലോയൽറ്റി ആനുകൂല്യങ്ങളും ലഭിക്കുന്നു. ബ്രാൻഡിന്റെ കോംപാക്ട് എംപിവിയിൽ 20,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും, 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും കൂടാതെ അധിക ലോയൽറ്റി ആനുകൂല്യങ്ങളുമാണ് 2023 ഒക്ടോബർ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്.

ഇതിനു പുറമെ കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് റെനോ ഇന്ത്യ പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കോർപ്പറേറ്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അർഹരായ ഉപഭോക്താക്കൾക്ക് 12,000 രൂപ വരെ അധിക ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കർഷകർ, സർപഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള ഗ്രാമീണ ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ അധിക ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കുമെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്.

Renault Kiger

കഴിഞ്ഞില്ല, നിലവിലെ റെനോ കാർ ഉടമകൾ അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബ്രാൻഡിന്റെ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് റെഫർ ചെയ്യുകയാണെങ്കിൽ 10,000 വരെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള അവസരമുണ്ട്. മൊബൈൽ ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ റെനോ വെർച്വൽ അസിസ്റ്റന്റ് വഴി റെനോ ലഭ്യമാക്കിയ ഡിജിറ്റൽ ടൂളുകളിൽ റഫറൽ ഷെയറിംഗ് ചെയ്യാനുള്ള അവസരവും ഇതിനായി കമ്പനി ഒരുക്കിയിട്ടുണ്ട്.

തങ്ങളുടെ അവിശ്വസനീയമായ മൂന്ന് മോഡലുകളായ ട്രൈബർ, കൈഗർ, ക്വിഡ് എന്നിവയിൽ എക്‌സ്‌ക്ലൂസീവ് ഫെസ്‌റ്റിവ് സീസൺ ഓഫറുകൾ പ്രഖ്യാപിക്കുന്നതിൽ കമ്പനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രത്യേക ഓഫറുകളെക്കുറിച്ച് സംസാരിച്ച റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (RIPL) സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്ര പറഞ്ഞു.

Renault Triber

ഈ ഉത്സവകാലം തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ സവിശേഷമാക്കുന്നതിന് റെനോ പ്രതിജ്ഞാബദ്ധരാണ്. ഈ ആനുകൂല്യങ്ങൾ അവരുടെ തുടർച്ചയായ വിശ്വാസത്തിനും പിന്തുണയ്ക്കും ഉള്ള ഞങ്ങളുടെ അഭിനന്ദനത്തിന്റെ അടയാളമാണെന്നും ഈ ഉത്സവ സീസണിൽ റെനോ കാർ സ്വന്തമാക്കുന്നതിന്റെ സന്തോഷം അനുഭവിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും സുധീർ മൽഹോത്ര കൂട്ടിച്ചേർത്തു.

നിലവിൽ ഇന്ത്യയിൽ ഹാച്ച്ബാക്ക്, എസ്‌യുവി, എംപിവി എന്നീ മൂന്ന് വ്യത്യസ്‌ത മോഡലുകളാണ് കമ്പനി അണിനിരക്കുന്നത്. അടുത്തിടെ നിരത്തൊഴിഞ്ഞ ഡസ്റ്റർ അടുത്ത വർഷത്തോടെ പുത്തൻ അവതാരത്തിൽ പുനരവതരിപ്പിക്കാനും റെനോയ്ക്ക് പദ്ധതിയുണ്ട്. ബ്രാൻഡിന്റെ ബിഗ്സ്റ്റർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാവും ഈ പുതുതലമുറ മോഡൽ അണിഞ്ഞൊരുങ്ങുക. ഇതിനൊപ്പം നിരവധി ആഗോള മോഡലുകളെയും ഇന്ത്യയിലെത്തിക്കാൻ റെനോ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Article Published On: Wednesday, October 18, 2023, 17:59 [IST]
English summary
Renault kiger kwid triber models get up to rs 65000 discount offer details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X