റെനോയുടെ ഫൈറ്റർ ജെറ്റ്! ഹൈബ്രിഡ് ടെക്, ADAS അങ്ങനെ എല്ലാം തികഞ്ഞ ഫ്രഞ്ച് എസ്‌യുവി

ഡസ്റ്ററിന് ശേഷം ഇന്ത്യയിൽ ഒരു യഥാർഥ എസ്‌യുവിയില്ലാതെ ക്ഷീണിതനാവുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ബജറ്റ് കാറുകളിലൂടെ മാത്രം രാജ്യത്ത് പിടിച്ചു നിൽക്കുന്ന കമ്പനി ഭാവിയിൽ ചില പ്രീമിയം വാനങ്ങളെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതികളെല്ലാം അണിയറയിൽ തയാറാക്കുന്നുണ്ട്. ആഗോളതലത്തിൽ റെനോയുടെ നിരയിലേക്ക് നോക്കിയാൽ പല ആരാധകരും അമ്പരന്നു പോയേക്കാം.

അത്രയേറെ മികവുറ്റ വാഹനങ്ങളാണ് അവിടെ കമ്പനി പുറത്തിറക്കുന്നത്. ഇന്ത്യയിലും പ്രീമിയം കാറുകളും എസ്‌യുവികളും വാങ്ങാൻ ആളുണ്ടെന്ന് റെനോ ഇതുവരെ മനസിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. അല്ലെങ്കിൽ ഇവയിൽ പലതും പണ്ടേ നമ്മുടെ നിരത്തുകളിൽ ഓടിത്തിമിർത്താനേ. എന്തായാലും ഡസ്റ്ററിനെയെല്ലാം തിരികെ കൊണ്ടുവരാൻ തയാറെടുക്കുന്ന റെനോ തങ്ങളുടെ നിരയിലേക്ക് ഒരു ആഗോള ഉൽപ്പന്നത്തെ പുറത്തിറക്കിയിരിക്കുകയാണ്. റഫേൽ എന്നു പേരിട്ടിരിക്കുന്ന എസ്‌യുവി കൂപ്പെയാണ് ആ അവതാരം.

Renault Rafale SUV Revealed

നമുക്ക് ഏറെ പരിചിതമായ റഫേൽ യുദ്ധവിമാനങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്പനി ഈ മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നത്. യുദ്ധശക്തിയുടെ കാര്യത്തിലും വേഗയുടെ കാര്യത്തിലും റഫേൽ യുദ്ധവിമാനങ്ങളുടെ അതേ സ്വഭാവം തന്നെയാണ് ഈ കൂപ്പെ എസ്‌യുവിക്കുള്ളതെന്നും റെനോ അവകാശപ്പെടുന്നുണ്ട്. ഞായറാഴ്ച്ച നടന്ന പാരീസ് എയർ ഷോയിൽ റെനോ റഫേൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്.

ഇനി ഫ്രാൻസിൽ കമ്പനിയുടെ റേഞ്ച് ടോപ്പിംഗ് മോഡലായിരിക്കും ഇത്. ആസ്‌ട്രൽ എസ്‌യുവി, ഏഴ് സീറ്റുള്ള എസ്‌പേസ് എസ്‌യുവി തുടങ്ങിയ മോഡലുകൾക്ക് അടിവരയിടുന്ന CMF-C/D പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കമ്പനി റഫേലിന്റെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. ഈ സെഗ്‌മെന്റിൽ ഒരു വാഹനത്തിന് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ ക്യാബിൻ സ്‌പേസാണ് പുതിയ മോഡലിൽ ഒരുക്കിയിരിക്കുന്നതെന്നാണ് റെനോ പറയുന്നത്. അതോടൊപ്പം സുഖസൗകര്യങ്ങളുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ച്ചയും ചെയ്‌തിട്ടുമില്ല.

Renault Rafale SUV Revealed

പുതിയ ഗ്രില്ലും പ്രൊമിനന്റ് ഹാഞ്ചുകളും നീണ്ട ഫാസ്റ്റ്ബാക്ക് റൂഫുമാണ് റെനോ റഫേലിന്റെ സവിശേഷതകളിൽ പ്രധാനം. അത് ഉദാരമായ പിൻ പാസഞ്ചർ ഹെഡ്‌റൂമും കാര്യക്ഷമമായ എയറോഡൈനാമിക്‌സും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഹെഡ്‌ലൈറ്റ്, എസ്‌യുവി ഓടിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന എൽഇഡി അഡാപ്റ്റീവ് വിഷൻ സാങ്കേതികവിദ്യയും കാറിലുണ്ട്. വാഹനത്തിന്റെ ഉയർന്ന വേരിയന്റുകളിൽ എൽഇഡി മാട്രിക്സ് വിഷൻ സാങ്കേതികവിദ്യയാണ് നൽകിയിരിക്കുന്നത്.

മൊത്തത്തിൽ 4.7 മീറ്റർ നീളവും 1.61 മീറ്റർ ഉയരവും 2.74 മീറ്റർ വീൽബേസുമാണ് റഫേൽ എസ്‌യുവിക്കുള്ളത്. കൂപ്പെ മോഡൽ അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാവുമെന്നും റെനോ അറിയിച്ചിട്ടുണ്ട്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സപ്പോർട്ടും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്നതുമായ വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് അകത്തളത്തെ ശ്രദ്ധാകേന്ദ്രം.

Renault Rafale SUV Revealed

സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി പനോരമിക് ഗ്ലാസ് റൂഫാണ് റഫേൽ എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. മുൻ സീറ്റുകൾ 61 ശതമാനം റീസൈക്കിൾ ചെയ്‌ത അൽകന്റാര ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിൽ അണിഞ്ഞൊരുങ്ങിയെത്തുന്ന റെനോ റഫേൽ എസ്‌യുവിക്ക് കമ്പനിയുടെ ഇ-ടെക് ഹൈബ്രിഡ് സംവിധാനവും ഫ്രണ്ട് വീൽ ഡ്രൈവ് വേരിയന്റിന് 130 bhp പവറുള്ള 1.2 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

ക്ലച്ച്‌ലെസ് ഗിയർബോക്‌സിൽ ഘടിപ്പിച്ചിരിക്കുന്ന ഇതിന് കരുത്തേകാനായി രണ്ട് ഇലക്ട്രിക് മോട്ടോറുകളുണ്ട്. ഇതോടൊപ്പം തന്നെ 300 bhp കരുത്തോളം നൽകാൻ പ്രാപ്‌തമായ ഒരു ഓൾ-വീൽ ഡ്രൈവ് വേരിയന്റുമുണ്ട്.ഇതൊരു പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലാണെന്നും റെനോ പറയുന്നു. മുകളിൽ പറഞ്ഞ രണ്ട് മോഡലുകളും റെനോയുടെ 4 കൺട്രോൾ ഫോർ വീൽ സ്റ്റിയറിംഗ് സിസ്റ്റത്തോടൊപ്പമായിരിക്കും വിപണിയിൽ എത്തുക.

Renault Rafale SUV Revealed

അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ആണ് സേഫ്റ്റി ഫീച്ചറുകളെ നയിക്കുന്നത്. സ്റ്റോപ്പ് ഗോ ഫങ്ഷനുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ആക്റ്റീവ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS), റിയർ AEB, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ലെയ്ൻ ചേഞ്ച് വാണിംഗ് (LCW), ട്രെയിലർ സ്റ്റെബിലിറ്റി അസിസ്റ്റ് (TSA) എന്നിവയെല്ലാമാണ് റെനോ റഫേലിൽ ഒരുക്കിയിരിക്കുന്ന ലെവൽ 2 ADAS ഫീച്ചറുകൾ.

More from DriveSpark

Article Published On: Tuesday, June 20, 2023, 10:02 [IST]
English summary
Renault rafale suv revealed at the paris air show hybrid engine adas feature and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X