റെനോ കാറുകൾക്ക് ഇത്രയും വിലക്കുറവോ? വിട്ടാലോ ഷോറൂമിലേക്ക്, 65,000 രൂപ പോക്കറ്റിലിരിക്കും

വർഷാവസാനമായതോടെ മോഡൽ നിരയിലേക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ആളെക്കൂട്ടാനുള്ള തത്ത്രപ്പാടിലാണ് രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, എംജി എന്നീ പ്രമുഖരുടെയെല്ലാം ഇയർ എൻഡ് ഓഫറുകൾ അറിഞ്ഞ് അന്തംവിട്ടിരിക്കുന്ന ആളുകളെല്ലാം പുത്തൻ കാർ വാങ്ങാനുള്ള ഏറ്റവും നല്ല സമയമായാണ് ഡിസംബർ മാസത്തെ കാണുന്നത്. ഏതൊരു ഉൽപ്പന്നവും മികച്ച ആനുകൂല്യങ്ങളോടെ വാങ്ങാനാവുന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ കാര്യവുമാണ്.

ഇപ്പോഴിതാ വമ്പൻമാരുടെ നിരയിലേക്ക് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയും കിടിലൻ ഇയർ എൻഡ് ഓഫറുമായി കടന്നുവന്നിരിക്കുകയാണ്. ക്വിഡ്, ട്രൈബർ, കൈഗർ എന്നിവയുടെ ബിഎസ്-VI ഫേസ് 2 പതിപ്പുകളിൽ ഈ മാസം അവസാനം വരെ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയും അതിലേറെയും പോലുള്ള മികച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്.

Renault Year End Offers Announced

ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട റെനോ കാർ കൂടുതൽ ആകർഷകമായ വിലകളിൽ വീട്ടിലെത്തിക്കാനുള്ള അവസരമാണ് ഡിസംബറിൽ ഒരുങ്ങിയിരിക്കുന്നത്. ഓരോ കാറുകൾക്കും ലഭ്യമായ ഓഫറുകൾ എങ്ങനെയെന്ന് ഒന്നു വിശദമായി നോക്കിയാലോ? രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബജറ്റ് കാറായ ക്വിഡിന് 20,000 ക്യാഷ് ഡിസ്‌കൗണ്ടും, തിരഞ്ഞെടുത്ത വേരിയന്റുകളിൽ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബെനിഫിറ്റുമാണ് റെനോ ഇത്തവണ നൽകുന്നത്.

ഇതുകൂടാതെ ബ്രാൻഡിന്റെ ലോയൽ കസ്റ്റമേഴ്‌സിന് 10,000 രൂപയുടെ അധിക ക്യാഷ് ഡിസ്‌കൗണ്ടും ഉൾപ്പെടെ പരമാവധി 50,000 രൂപയുടെ ഡിസ്കൗണ്ടും ക്വിഡ് സ്വന്തമാക്കുമ്പോൾ ലഭിക്കും. കഴിഞ്ഞില്ല, ഹാച്ച്ബാക്കിന് 12,000 രൂപ വരെ കോർപ്പറേറ്റ് കിഴിവും ഡിസംബർ മാസം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ കർഷകർ, സർപഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള ഗ്രാമീണ ഉപഭോക്താക്കൾക്ക് 5,000 രൂപ അധിക ഡിസ്‌കൗണ്ടുംലഭിക്കും.

Renault Year End Offers Announced

ക്വിഡിന്റെ RXE വേരിയന്റിനും അർബൻ നൈറ്റ് ലിമിറ്റഡ് എഡിഷനും ലോയൽറ്റിയും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും മാത്രമേ ലഭിക്കൂ. ഇനി റെനോയുടെ ജനപ്രിയമായ ട്രൈബർ കോംപാക്‌ട് എംപിവിയുടെ ഇയർ എൻഡ് ഓഫറിലേക്ക് നോക്കിയാൽ തിരഞ്ഞെടുത്ത വേരിയന്റുകളിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽ കസ്റ്റമേഴ്‌സിന് അധികമായി 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടെ മൊത്തം 50,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു.

ക്വിഡിനെപ്പോലെ ട്രൈബറിനും 12,000 കോർപ്പറേറ്റ് കിഴിവും ഗ്രാമീണ ഉപഭോക്താക്കൾക്ക് 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. കൈഗർ സബ്‌കോംപാക്‌ട് എസ്‌യുവിയുടെ തിരഞ്ഞെടുക്കുന്ന വേരിയന്റുകൾക്ക് അനുസരിച്ചാണ് ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വാഹനത്തിന്റെ RXZ മോഡലിൽ 20,000 രൂപ വരെയും RXT, RXT (O) ടർബോ വേരിയന്റുകളിൽ 25,000 രൂപ വരെയും ക്യാഷ് ആനുകൂല്യങ്ങൾ ഉൾപ്പെടെ 65,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും.

Renault Year End Offers Announced

വിശ്വസ്തരായ ഉപഭോക്താക്കൾക്കായി തിരഞ്ഞെടുത്ത വേരിയന്റുകളിൽ 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും കൈഗറിന് ലഭിക്കും. ഉപഭോക്താവ് തെളിവുകൾ സമർപ്പിക്കുമ്പോൾ വാഹന നിർമാതാക്കൾ അധിക ലോയൽറ്റി ഓഫറുകൾ വാഗ്ദാനം ചെയ്യും. കൈഗർ RXE വേരിയന്റിന് ലോയൽറ്റി ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കൂ. ക്യാഷ് ഡിസ്‌കൗണ്ട് ഈ വേരിയന്റുകളിൽ ബാധകമല്ല. അതുപോലെ, കൈഗർ അർബൻ നൈറ്റ് ലിമിറ്റഡ് എഡിഷന് ലോയൽറ്റിയും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും മാത്രമേ ഉപയോഗപ്പെടുത്താനാവൂ.

കൂടാതെ 2023 മോഡൽ കൈഗർ സ്വന്തമാക്കാൻ എത്തുന്നവർക്ക് 12,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നുണ്ട്. അതേസമയം ഗ്രാമീണ മേഖലയിൽ ഉള്ളവർക്കും കർഷകർക്കും സർപഞ്ചിനും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും 5,000 രൂപയുടെ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താനാവും. തങ്ങളുടെ പഴയ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് RELIVE സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴിൽ വാഹന നിർമാതാക്കൾ 10,000 രൂപ അധിക കിഴിവും വാഗ്ദാനം ചെയ്യും.

Renault Year End Offers Announced

മറ്റ് ഘടകങ്ങൾക്കൊപ്പം ഡീലർഷിപ്പ്, സ്ഥലം, കളർ ഓപ്ഷൻ, വേരിയന്റ്, ലഭ്യത എന്നിവയെ ആശ്രയിച്ച് മുകളിൽ പറഞ്ഞ ഓഫറുകൾ വ്യത്യാസപ്പെടും. റെനോയുമായി ബന്ധപ്പെട്ട ഇയർ എൻഡ് ഓഫറുകളെ കുറിച്ച് അറിയുന്നതിനായി ഏറ്റവും അടുത്തുള്ള ഡീലർഷിപ്പായി ബന്ധപ്പെടുന്നതാവും ഉചിതം. റെനോയുമായുള്ള അനുബന്ധ വാർത്തകളിൽ, മൈചോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും ഉപഭോക്താക്കൾക്ക് റെനോ സർവീസ് അസിസ്റ്റൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, December 11, 2023, 10:08 [IST]
English summary
Renault year end offers announced kwid triber kiger models can buy with huge discounts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X