ചോര്‍ന്നൊലിച്ച സ്‌കോര്‍പിയോയുടെ സണ്‍റൂഫ്; മഹീന്ദ്രയുടെ മറുപടി പുത്തൻ വീഡിയോയിലൂടെ

കഴിഞ്ഞയാഴ്ച്ച വാഹന ലോകത്തെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു സ്‌കോർപിയോയും വെള്ളച്ചാട്ടവും ലീക്കേജും. മനസിലായില്ലേ...? വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്‌ത് സണ്‍റൂഫ് ചോര്‍ന്നൊലിച്ച സ്‌കോര്‍പിയോയുടെ ഒരു വൈറൽ വീഡിയോയുടെ കാര്യമാണീ പറഞ്ഞു വരുന്നത്. വിവാദ വീഡിയോയ്‌ക്ക് ചുട്ട മറുപടിയുമായി മഹീന്ദ്ര തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്ത മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ സണ്‍റൂഫ് ചോര്‍ന്ന സംഭവത്തിൽ ഒരു വിശദീകരണമാണ് മഹീന്ദ്ര നൽകുന്നത്. അതും സമാനമായ രീതിയിൽ വാഹനം വെള്ളച്ചാട്ടത്തിനടിയിൽ പാർക്ക് ചെയ്‌താണ് മറുപടി നൽകിയിരിക്കുന്നത്. ഇനി ഒരിക്കലും ഞാൻ സൺറൂഫുള്ള കാർ വാങ്ങില്ല എന്ന കമന്റുകളാൽ നിറഞ്ഞ ആ വീഡിയോയ്ക്ക് താഴെ മഹീന്ദ്രയ്‌ക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു. എന്നാൽ ഇതിനെല്ലാം ഒരു മികച്ച പ്രതികരണമാണ് കമ്പനി തന്നെ സോഷ്യൽ മീഡിയയിലൂടെ നൽകിയിരിക്കുന്നത്.

ചോര്‍ന്നൊലിച്ച സ്‌കോര്‍പിയോയുടെ സണ്‍റൂഫ്; മഹീന്ദ്രയുടെ മറുപടി പുത്തൻ വീഡിയോയിലൂടെ

ഇത്തരം സാഹചര്യങ്ങളിൽ വാഹനത്തിൽ വെള്ളം കയറില്ലെന്ന് തെളിയിക്കാൻ വെള്ളച്ചാട്ടത്തിന് താഴെ മറ്റൊരു സ്കോർപിയോ N എസ്‌യുവി പാർക്ക് ചെയ്‌താണ് കമ്പനി വീഡിയോ എടുത്തിരിക്കുന്നത്. സ്‌കോർപിയോയുടെ മുകളിൽ ശക്തിയായി വെള്ളം വീഴുന്നുണ്ടെങ്കിലും യാതൊരു ലീക്കേജും സംഭവിക്കുന്നില്ല. വെള്ളം സീറ്റിലേക്ക് വരികയോ കാറിന്റെ അകത്തെ ഭാഗങ്ങൾ നനയുകയോ ചെയ്യുന്നില്ലെന്നും ഈ വീഡിയോ ജനങ്ങൾക്ക് കാട്ടിക്കൊടുത്തു.

ഇതിനോടകം രണ്ട് ലക്ഷത്തോളം ആളുകളാണ് ആനന്ദ് മഹീന്ദ്രയുടെ വീഡിയോ കണ്ടത്. പ്രൊഫഷണൽ മാർഗനിർദേശത്തിന് കീഴിലാണ് വീഡിയോ സൃഷ്ടിച്ചതെന്നും ഇതേ സ്റ്റണ്ട് ആവർത്തിക്കരുതെന്ന് മറ്റുള്ളവരോട് അഭ്യർഥിക്കുന്നതായും മഹീന്ദ്ര മുന്നറിയിപ്പ് നൽകുന്നുണ്ട്.വാഹനത്തിനുള്ളിലേക്ക് വെള്ളം ചോര്‍ന്നാല്‍ റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധ ഫീച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാൻ ഇടയായേക്കും. വിപണിയിൽ ഏറെ സ്വീകാര്യത ലഭിച്ച സ്കോർപിയോ N എസ്‌യുവിക്ക് ലഭിച്ച വലിയൊരു തിരിച്ചടിയായിരുന്നു ആ വൈറൽ വീഡിയോ.

ചോര്‍ന്നൊലിച്ച സ്‌കോര്‍പിയോയുടെ സണ്‍റൂഫ്; മഹീന്ദ്രയുടെ മറുപടി പുത്തൻ വീഡിയോയിലൂടെ

സാധാരണയായി ഈ സൺറൂഫ് പാനലുകളിൽ ഡ്രെയിനേജ് ദ്വാരങ്ങളുണ്ട്. അതിലൂടെയാണ് അടിഞ്ഞുകൂടിയ വെള്ളം സുരക്ഷിതമായ എക്സിറ്റ് പാസേജിലേക്ക് പോകുക. ഈ ഡ്രെയിനേജ് ദ്വാരങ്ങളിൽ അഴുക്കോ മറ്റ് കാര്യങ്ങളോ വന്ന് അടഞ്ഞുപോയാൽ സൺറൂഫ് പാളിയിൽ വെള്ളം നിറഞ്ഞുനിൽക്കും. അങ്ങനെയാവാം ആദ്യ വൈറൽ വീഡിയോയിൽ കാണുന്ന പോലെ ഇന്റീരിയറിലേക്ക് വെള്ളം ചോർന്നൊലിച്ചിട്ടുണ്ടാവുക.

എന്നാൽ അധിക ക്ഷീണം സംഭവിക്കുന്നതിനു മുമ്പ് ഇടപെട്ട് കാര്യത്തിൽ കൃത്യത വരുത്താൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞതും ശ്രദ്ധേയമായ കാര്യം തന്നെയാണ്. സാഹസികതയെക്കാൾ സുരക്ഷിതത്വത്തിന് എപ്പോഴും മുൻഗണന നൽകേണ്ടതും അത്യാവിശ്യമാണ്. ഇന്ന് സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടാൻ എന്ത് തോന്നിവാസങ്ങളും കാണിക്കുന്ന ഒരു കൂട്ടം ആളുകൾ നമുക്കിടയിലുണ്ട്. സമൂഹ മാധ്യമങ്ങൾ നമുക്ക് ഉപയോഗപ്രദമാവുന്ന രീതിയിൽ വേണം കൈകാര്യം ചെയ്യാൻ.

ക്യാബിനിലേക്ക് വെള്ളം ഒഴുകുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടാകാനും തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ള കാര്യമാണ്. അതുകൂടാതെ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍, മറ്റ് ഭാഗങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഇത് വഴിവെച്ചേക്കും. അതിനാൽ ഇത്തരം പ്രവർത്തികൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇന്ത്യയിൽ വൻസ്വീകാര്യതയുള്ള ഏറ്റവും പുതിയ വാഹനങ്ങളിൽ ഒന്നാണ് സ്കോർപിയോ N. 12.74 ലക്ഷം മുതൽ 24.05 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള എസ്‌യുവിയാണിത്.

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഓപ്ഷനുകളുമായാണ് സ്കോർപിയോ N മോഡലിനെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. 200 bhp പവറോളം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 130 bhp കരുത്ത് നൽകുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് കാറിന് തുടിപ്പേകുന്നത്.

സൺറൂഫ് ചോർച്ച, മറുപടി പുത്തൻ വീഡിയോയിലൂടെ നൽകി മഹീന്ദ്ര

ഡീസൽ എഞ്ചിന് ചില വകഭേദങ്ങളിൽ 172 bhp ഉയർന്ന പവർ ഔട്ട്പുട്ട് ലഭിക്കുന്നുമുണ്ട്. രൂപത്തിലും ഭാവത്തിലും മുൻഗാമിയെ കവച്ചുവെക്കുന്ന മാറ്റങ്ങളാണ് N വേരിയന്റിനുള്ളതെന്നു വേണം പറയാൻ. ഒരിക്കലും ഒരു മോശം വാഹനമായി ചിത്രീകരിക്കാനാവില്ലാത്ത മോഡലാണ് സ്കോർപിയോയുടെ പുതുതലമുറ ആവർത്തനം. മികച്ച സൗകര്യങ്ങളും സവിശേഷതകളാലും സമ്പന്നമായ എസ്‌യുവി രാജ്യത്തെ ഐതിഹാസിക വാഹനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നവയാണ്.

More from DriveSpark

Article Published On: Monday, March 6, 2023, 11:00 [IST]
English summary
Scorpio n suv sunroof leaked issue mahindra replied through a new video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X