ഹ്യുണ്ടായിയുടെ ഡിമാന്റ് ഇടിയും, സ്കോഡ ഷോറൂമുകൾ ഭരിക്കാൻ ഈ ഇലക്‌ട്രിക് കാർ എത്തുന്നു

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളും വാങ്ങാൻ ആളുണ്ടെന്ന് മനസിലാക്കി തന്ന വർഷമായിരുന്നു 2023. എംജി കോമെറ്റും ടാറ്റ ടിയാഗോ ഇവിയും നെക്സോൺ ഇവിയുമെല്ലാം അരങ്ങ് തകർത്തപ്പോൾ ആഡംബര വാഹന രംഗത്തും ധാരാളം മോഡലുകൾ എത്തി. ഏതുതരം വൈദ്യുത വാഹനങ്ങളും വാങ്ങാൻ ഉപഭോക്താക്കൾ ഇരച്ചെത്തുമ്പോൾ പ്രമുഖ കമ്പനികളെല്ലാം രാജ്യത്ത് പുത്തൻ മോഡലുകൾ കൊണ്ടുവരാൻ നിർബന്ധിതരാവുകയാണ്.

കുഷാഖും സ്ലാവിയയും ഇന്ത്യക്കാർക്ക് സമ്മാനിച്ച സ്കോഡയും രാജ്യത്തേക്ക് പുതിയൊരു ഇവിയെ കൊണ്ടുവരുന്ന വർഷമായിരിക്കും 2024. ഇതിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഇന്ത്യ കുറച്ചുകാലമായി ഇന്ത്യൻ നിരത്തുകളിൽ എന്യാക് ഇലക്ട്രിക് എസ്‌യുവി പരീക്ഷിച്ചുവരികയാണ്. വരുന്ന വർഷം പകുതിയോടെ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വാർത്തകൾ. തുടക്കത്തിൽ പൂർണമായി നിർമിച്ച ഇറക്കുമതി യൂണിറ്റായാവും മോഡൽ വിണയിലെത്തുക.

Skoda Enyaq Electric SUV Spied In India Again

അതിനർഥം എന്യാക് ഇവിക്ക് ഉയർന്ന വിലയായിരിക്കും എന്നുതന്നെ. എന്നിരുന്നാലും, ആവശ്യം വളരെ ഉയർന്നതാണെങ്കിൽ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ അസംബ്ലി പരിഗണിക്കാമെന്ന് സ്കോഡ ഉറപ്പുനൽകിയിട്ടുണ്ട്. വിപണിയിലെ പ്രതികരണം പരീക്ഷിക്കുകയും തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഭാവി പദ്ധതികളിൽ പ്രവർത്തിക്കാനുമാണ് നിലവിലെ നീക്കം. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി അയോണിക് 5, കിയ EV6 എന്നിവയ്‌ക്കെതിരെയാവും സ്‌കോഡ എന്യാക് മത്സരിക്കുന്നത്.

ഒരു സമർപ്പിത ഇലക്ട്രിക് സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MEB പ്ലാറ്റ്‌ഫോമാണ് എന്യാക് ഇവിയുടെ അടിത്തറ. പല നിർമാതാക്കളും ഇപ്പോൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം ബാറ്ററി പായ്ക്ക് ഫ്ലോർബോർഡായി പ്രവർത്തിക്കുമ്പോൾ കോണുകളിൽ വീലുകൾ സ്ഥാപിച്ച് ഇന്റീരിയർ സ്പേസ് വർധിപ്പിക്കാം എന്നതു തന്നെയാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ സമ്പന്നനായിരിക്കും വാഹനം.

Skoda Enyaq Electric SUV Spied In India Again

വീൽബേസ് 2,765 മില്ലീമീറ്റർ അളക്കുമ്പോൾ സ്കോഡയുടെ പ്രീമിയം ഇലക്ട്രിക് കാറിന് മൊത്തത്തിൽ 4,648 മില്ലീമീറ്റർ നീളവും, 1,877 മില്ലീമീറ്റർ വീതിയും, 1,618 മില്ലീമീറ്റർ ഉയരവുമാവും ഉണ്ടായിരിക്കുക. ആയതിനാൽ, ഇത് സ്കോഡയുടെ നിലവിലെ ഫ്ലാഗ്ഷിപ്പായ കൊഡിയാകിനേക്കാൾ ചെറുതാണെന്ന് പറയാം. കൊഡിയാക് മൂന്ന് വരി എസ്‌യുവിയാണെങ്കിലും എന്യാക് രണ്ട് വരിയുള്ള 5-സീറ്റർ ഇലക്ട്രിക് കാറായിരിക്കും.

ഡിസൈനിലേക്ക് വന്നാൽ മുൻവശത്ത് സ്കോഡ എന്യാക്കിന് കറുത്ത സറൗണ്ടുള്ള സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒരറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് പ്രവർത്തിക്കുന്ന ബമ്പറിൽ ബ്ലാക്ക് ഇൻസേർട്ട്, എയർ ഡാമിന് മുകളിൽ നമ്പർ പ്ലേറ്റ് റീസെസ് എന്നിവയുള്ള ഒരു ഇലുമിനേറ്റഡ് ഗ്രില്ലാണ് ഇലക്ട്രിക് എസ്‌യുവി മനോഹരമാക്കുന്നത്. ഇരുവശത്തും പരമ്പരാഗത ഡോർ ഹാൻഡിലുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, ഷാർക്ക്-ഫിൻ ആന്റിന, വലിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയും ഉൾപ്പെടും.

Skoda Enyaq Electric SUV Spied In India Again

ഇലക്ട്രിക് എസ്‌യുവിയുടെ പിൻഭാഗത്ത് വലിയ ഡ്യുവൽ-ടോൺ സ്‌പോയിലർ, ടു-പീസ് റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, റിയർ വൈപ്പർ, വാഷർ, ടെയിൽഗേറ്റിലെ നമ്പർ പ്ലേറ്റിന് മുകളിൽ സ്‌കോഡ അക്ഷരങ്ങൾ എന്നിവയെല്ലാമാണ് അലങ്കാരത്തിനായി എത്തിയിരിക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ മുടക്കുന്ന കാശിനുള്ള മുതലാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഇലക്ട്രിക് വാഹനത്തെ പണിതിറക്കിയിരിക്കുന്നത്.

ആഡംബര പൂർണമായ അകത്തളത്തിൽ വലിയ 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേയുള്ള ഡിജിറ്റൽ കോക്ക്പിറ്റ്, ത്രീ-സ്‌പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ചെറിയ ഗിയർ ലിവർ, ഡ്യുവൽ കപ്പ് ഹോൾഡറുകൾ എന്നിവയും അതിലേറെയും ഹൈലൈറ്റുകളാണ് സ്കോഡ എന്യാക്കിലുണ്ടാവുക.

Skoda Enyaq Electric SUV Spied In India Again

ആഗോള വിപണിയിൽ എന്യാക് അഞ്ച് വേരിയന്റുകളായാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്ക് എന്യാക് 80 ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 77 kWh ബാറ്ററി പായ്ക്കിലാണ് വരുന്നത്. ഒപ്പം സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ചും കാറിന് നൽകാനാവും. റിയർ ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇവിയിൽ കമ്പനി ഉപയോഗിക്കുന്നത്. അതിനാൽ റിയർ-വീൽ ഡ്രൈവ് വാഹനമായാവും സ്കോഡ ഇലക്ട്രിക് കാർ രംഗത്തെത്തുക.

പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ പരമാവധി 200 bhp കരുത്തിൽ 310 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 8.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ എന്യാക് 80 വേരിയന്റിനാവുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. മൊത്തത്തിൽ പ്രീമിയം വാഹനമായതിനാൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കാം.

Image Courtesy: Sarthak Shewale/Facebook

More from DriveSpark

Article Published On: Friday, December 29, 2023, 17:15 [IST]
English summary
Skoda enyaq electric suv spied in india again launch in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X