Skoda Kushaq, Slavia മോഡലുകളുടെ മിഡ് വേരിയന്റുകളിലും ഇനി പവർഫുൾ എഞ്ചിൻ

ഇന്ത്യയിൽ സ്കോഡയുടെ ശുക്രനായി ഉദിച്ച രണ്ട് മോഡലുകളാണ് കുഷാഖും സ്ലാവിയയും. മുമ്പുണ്ടായിരുന്ന ബ്രാൻഡിന്റെ ചിത്രം പൂർണമായും പൊളിച്ചെഴുതാനായ രണ്ട് വാഹനങ്ങളെയും ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അതത് സെഗ്മെന്റുകളിലെ പ്രീമിയം മോഡലുകളായാണ് സ്ഥാനംപിടിച്ചിരിക്കുന്നതെങ്കിലും വിൽപ്പനയിൽ ആളുകളെ കൈയിലെടുക്കാൻ എസ്‌യുവി, സെഡാൻ മോഡലുകൾക്കാവുന്നുണ്ട്.

ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി വാഴുന്ന കുഷാഖ് അതിവേഗം ഹിറ്റടിച്ചപ്പോൾ പിന്നാലെ സി-സെഗ്മെന്റ് സെഡാൻ വിഭാഗത്തെ കൈയിലെടുക്കാനാണ് സ്ലാവിയയെ സ്കോഡ നിയോഗിച്ചത്. വിഭാഗത്തിലെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വില അൽപം കൂടുതലാണെന്ന് പലരും പറയാറുണ്ടെങ്കിലും അത്രയേറെ മികവിലാണ് സ്കോഡ വാഹനങ്ങളെ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ട് കാറുകളുടെയും മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ശ്രമിക്കാറുണ്ട്.

Skoda Kushaq, Slavia മിഡ് വേരിയന്റുകളിലും ഇനി പവർഫുൾ എഞ്ചിൻ

ദേ ഇപ്പോൾ കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയുടെയും സ്ലാവിയ സെഡാന്റെയും രണ്ട് പുതിയ വകഭേദങ്ങൾ സ്‌കോഡ ഓട്ടോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. രണ്ട് മോഡലുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം 1.5 ലിറ്റർ ആംബിഷൻ വേരിയന്റുകളിൽ ലഭ്യമാണ്. ഈ എഞ്ചിൻ മുമ്പ് രണ്ട് കാറുകളുടേയും ടോപ്പ്-എൻഡ് സ്റ്റൈൽ വേരിയന്റുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. മിഡ് വേരിയന്റിൽ ഇത് അവതരിപ്പിക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനിയെ എന്തായാലും സഹായിക്കും.

സ്‌കോഡ കുഷാഖ് 1.5 ലിറ്റർ ആംബിഷൻ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 14.99 ലക്ഷം രൂപയും 16.79 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ആംബിഷൻ ഓട്ടോമാറ്റിക് കാർബൺ സ്റ്റീൽ സിൽവർ റൂഫ്, ഹണി ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ് എന്നിങ്ങനെ രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലും സ്വന്തമാക്കാൻ അവസരമുണ്ട്. എന്നാൽ ഇതിനായി 16.84 ലക്ഷം രൂപയാണ് ചെലവ് വരിക.

Skoda Kushaq, Slavia മിഡ് വേരിയന്റുകളിലും ഇനി പവർഫുൾ എഞ്ചിൻ

മറുവശത്ത് സ്‌കോഡ സ്ലാവിയ 1.5 ലിറ്റർ ആംബിഷൻ മാനുവൽ 14.94 ലക്ഷം രൂപയ്ക്കും ഇതേ വേരിയന്റിന്റെ ഓട്ടോമാറ്റിക് പതിപ്പ് 16.24 ലക്ഷം രൂപയ്ക്കും സ്വന്തമാക്കാനാവും. ക്രിസ്റ്റൽ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ്, സിൽവർ റൂഫ് വിത്ത് കാർബൺ സ്റ്റീൽ എന്നീ രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിലും പ്രീമിയം സെഡാൻ വീട്ടുമുറ്റത്തെത്തിക്കാം. എന്നാൽ ഇതിനായി 16.29 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകേണ്ടി വരുമെന്ന് മാത്രം.

ഈ പരിഷ്ക്കാരങ്ങൾ മാറ്റിനിർത്തിയാൽ രണ്ട് വാഹനങ്ങളുടേയും ഡിസൈനിൽ കാര്യമായ ഒരു മാറ്റവും സ്കോഡ കൊണ്ടുവന്നിട്ടില്ല. 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിന്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 150 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണിത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി സിലിണ്ടർ ഡീയാക്‌ടിവേഷൻ സംവിധാനവും സ്കോഡ നൽകുന്നുണ്ട്.

Skoda Kushaq, Slavia മിഡ് വേരിയന്റുകളിലും ഇനി പവർഫുൾ എഞ്ചിൻ

കുറഞ്ഞ വേഗതയിൽ പോവുമ്പോൾ രണ്ട് സിലിണ്ടറുകൾ പൂർണമായും ഓഫാവുന്ന സജ്ജീകരണമാണിത്. ഇതിനു പുറമെ മറ്റ് വേരിയന്റുകളിൽ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനും സ്കോഡ കുഷാഖ്, സ്ലാവിയ മോഡലുകളിൽ സ്വന്തമാക്കാനാവും. ഇത് 115 bhp പവറിൽ 175 Nm of torque വരെ നിർമിക്കാനാവും. ആറു സ്പീഡ് മാനുൽ അല്ലെങ്കിൽ ആറു സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ഇത് വിപണിയിൽ എത്തുന്നത്.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് സഹിതം യഥാക്രമം 19.47 കിലോമീറ്റർ, 18.07 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. രണ്ട് മോഡലുകളിലേയും രണ്ട് എഞ്ചിനുകളും ഇപ്പോൾ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിന് അനുസൃതമായി സ്കോഡ പരിഷ്ക്കരിച്ചിട്ടുമുണ്ട്. വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയുമായാണ് കുഷാഖിന്റെ മത്സരം.

Skoda Kushaq, Slavia മിഡ് വേരിയന്റുകളിലും ഇനി പവർഫുൾ എഞ്ചിൻ

അതേസമയം ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയുടെ നേരിട്ടുള്ള എതിരാളിയാണ് സ്ലാവിയ. ജനപ്രിയരായ പോളോയും വെന്റോയും കളമൊഴിഞ്ഞ സ്ഥാനത്തേക്ക് എത്തിയവരാണ് കുഷാഖും സ്ലാവിയയും. കമ്പനിയുടെ കണക്കൂട്ടലുകൾക്കും മുകളിൽ വെന്നിക്കൊടി പാറിക്കാൻ രണ്ട് വാഹനങ്ങൾക്കുമായിട്ടുണ്ട്. ഉയർന്ന മെയിന്റനെൻസ് കോസ്റ്റ് എന്ന ചീത്തപ്പേരും ഈ ഇരട്ട മോഡലുകളിലൂടെ മറികടക്കാനും സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, March 29, 2023, 8:30 [IST]
English summary
Skoda kushaq and slavia ambition variants get 1 5 litre tsi engine price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X