മഹീന്ദ്രയും കിയയും വില കൂട്ടി, ട്വിസ്റ്റുമായി ഈ വണ്ടിക്കമ്പനി; ഗംഭീര കുറവിൽ 5 സ്റ്റാർ സേഫ്റ്റിയുള്ള കാറുകൾ

വാഹന വിപണിയിൽ സേഫ്റ്റി എന്നു കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന പേരും വണ്ടികളും ചിലപ്പോൾ ടാറ്റ മോട്ടോർസിന്റേതാവും. എന്നാൽ ഇടിപ്പരീക്ഷയിൽ 5-സ്റ്റാർ റേറ്റിംഗിനൊപ്പം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മോഡലുകൾ സ്കോഡയുടെ നിരയിലാണുള്ളതെന്ന് പറഞ്ഞാൽ സംശയിക്കേണ്ട സംഭവം ശരിയാണ്. കുഷാഖും സ്ലാവിയയുമാണ് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്വന്തമാക്കിയിട്ടുള്ള കാറുകൾ.

മിഡ്-സൈസ് എസ്‌യുവി, സെഡാൻ സെഗ്മെന്റിലെ മിടുക്കൻമാരായ കുഷാഖിനെയും സ്ലാവിയയേയും കൂടുതൽ ജനപ്രിയമാക്കാനുള്ള ശ്രമത്തിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയിപ്പോൾ. ഉത്സവ സീസണിനോട് അനുബന്ധിച്ച് മറ്റ് ബ്രാൻഡുകളെല്ലാം തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. എന്നാൽ ഈ അവസരം മുതലെടുക്കാനായി സ്കോഡ തങ്ങളുടെ വാഹനങ്ങളുടെ വില വെട്ടിക്കുറച്ചാണ് തന്ത്രം മെനഞ്ഞിരിക്കുന്നത്.

Skod Slavia

ഇതൊരു സ്പെഷ്യൽ ഓഫറായാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസണിനോട് അനുബന്ധിച്ച് കുഷാഖ്, സ്ലാവിയ മോഡലുകളിലാണ് പുതിയ ഓഫറുകളും ഫീച്ചറുകളും സ്കോഡ ഓട്ടോ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മോഡലുകൾക്കും ഇപ്പോൾ 10.89 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. കൂടാതെ സ്കോഡ സ്ലാവിയ മാറ്റ് എഡിഷന്റെ ലോഞ്ചും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ലാവിയയുടെ ബേസ് മോഡലിന് 50,000 രൂപയുടെ കുറവും കുഷാഖ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 70,000 രൂപയുടെയും കുറവാണ് സംഭവിച്ചിരിക്കുന്നത്.

സ്‌കോഡ കുഷാഖിന്റെയും സ്ലാവിയയുടെയും ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റുകളിലേക്കാണ് ഇപ്പോൾ അധിക ഫീച്ചറുകൾ കൊണ്ടുവന്നിരിക്കുന്നത്. അതിൽ ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, സെഗ്‌മെന്റ് ഫസ്റ്റ് വെൽ ഏരിയ, ഇൽയുമിനേറ്റഡ് ഫൂട്ട്‌വെൽ ഏരിയ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. കുഷാഖ് മോണ്ടി കാർലോയിൽ ഇനി ഇലക്ട്രിക് ഫ്രണ്ട് സീറ്റുകളും ഫുട്‌വെൽ ഇലുമിനേഷനും ഉണ്ടാകും.

Skoda Kushaq

നേരത്തെ സൂചിപ്പിച്ചതുപോലെ പരിമിതമായ യൂണിറ്റുകളിൽ ലഭ്യമാകുന്ന സ്ലാവിയ മാറ്റ് എഡിഷനും ഉത്സവ സീസണിൽ ഷോറൂമുകളിലേക്ക് ആളെയെത്തിക്കാൻ സഹായകരമാവും. സെഡാന് മാറ്റ് ഫിനിഷോടുകൂടിയ കാർബൺ സ്റ്റീൽ കളർ ഓപ്ഷനും സ്റ്റാർക്ക് മാറ്റ് കാർബൺ സ്റ്റീൽ ഡോർ ഹാൻഡിലുകളും ഡീപ് ഗ്ലോസി ബ്ലാക്കിൽ ഒരുക്കിയ ORVM-കളും പോലെയുള്ള സൂക്ഷ്മമായ മാറ്റങ്ങളാണ് സ്കോഡ ഒരുക്കിയിരിക്കുന്നത്.

ഈ ലിമിറ്റഡ് എഡിഷൻ സ്ലാവിയ മാറ്റ് എഡിഷൻ 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ വാങ്ങാനാവും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ഉൾപ്പെടുന്നുവെന്നാണ് കമ്പനി പറയുന്നത്. ഫോക്‌സ്‌വാഗൺ-സ്കോഡ ഗ്രൂപ്പിന്റെ സംയുക്ത പങ്കാളിത്തത്തിൽ ഇന്ത്യക്കായി പ്രത്യേകം പണിത MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കുഷാഖും സ്ലാവിയയും.

Skoda Slavia

കമ്പനിയുടെ 2.0 പ്രോജക്റ്റിന്റെ ഭാഗമായ രണ്ട് വാഹനങ്ങളും ഇതിനോടകം തന്നെ ഇന്ത്യയിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. രണ്ട് കാറുകൾക്കും രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. അതിൽ ആദ്യത്തേത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ്. രണ്ടാമത്തേത് 150 bhp പവർ നൽകുന്ന 1.5-ലിറ്റർ, 4-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിന് കീഴിൽ സ്ലാവിയയും കുഷാഖും 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ മുതിർന്നവരുടെ സംരക്ഷണത്തിനായി രണ്ട് കാറുകളും 34-ൽ 29 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 42 പോയിന്റും നേടിയിട്ടുണ്ട്. രാജ്യത്ത് വരാനിരിക്കുന്ന ഉത്സവകാലം പരമാവധി പ്രയോജനപ്പെടുത്താൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ തന്ത്രങ്ങൾ സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Skoda Slavia

സ്കോഡ ഓട്ടോ ഇന്ത്യ നിലവിൽ സ്ലാവിയ സെഡാൻ, കുഷാഖ്, കൊഡിയാക് എസ്‌യുവികൾ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് വിപണിയിലെത്തിക്കുന്നത്. അടുത്തിടെ ഒക്ടാവിയയും സൂപ്പർബും വിടപറഞ്ഞുവെങ്കിലും എക്സിക്യൂട്ടീവ് നിരയിലെ ശക്തിയായിരുന്ന സൂപ്പർബിനെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിയിലാണ് കമ്പനിയിപ്പോൾ. നേരത്തെ സൂപ്പര്‍ബ് സെഡാന്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ തിരിച്ചുവരുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായി ഇറക്കുമതി ചെയ്യുകയായിരിക്കും ചെയ്യുക.

More from DriveSpark

Article Published On: Tuesday, October 3, 2023, 10:25 [IST]
English summary
Skoda kushaq and slavia gets price cut ahead of festive season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X