പിന്നാക്കം പോവാൻ മനസില്ല, വീരൻമാർക്ക് മുന്നിലേക്ക് കുഷാഖിന്റെ പുത്തൻ മോഡലുമായി സ്കോഡ

സേഫ്റ്റിയുടെ അങ്ങേയറ്റം കൈവരിക്കാൻ ADAS ടെക് ഒന്നും വേണ്ടെന്ന് തെളിയിച്ചവരാണ് സ്കോഡ. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനമായി കുഷാഖിനെയും സ്ലാവിയയെയും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഒരുക്കിയെടുത്തത് കണ്ട് അമ്പരന്നവരാണ് മാരുതിയും ടൊയോട്ടയും ഹ്യുണ്ടായിയുമെല്ലാം. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ പലരും ക്രെറ്റയുടേയും സെൽറ്റോസിന്റെയുമെല്ലാം പിന്നാലെയാണെങ്കിലും ശരിക്കും ഈ വിഭാഗത്തിലെ അണ്ടർറേറ്റഡ് മോഡലാണ് കുഷാഖ്.

ഇന്ത്യയിൽ സ്കോഡയുടെ രണ്ടാം അദ്ധ്യായത്തിന് ഹരിശ്രീ കുറിച്ചത് കുഷാഖിലൂടെയായിരുന്നു. സ്കോഡയുടെ കണക്കുകൾ പ്രകാരം വൻഹിറ്റായ എസ്‌യുവി സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഹ്യുണ്ടായിയുടേയും കിയയുടേയും മാരുതിയുടേയും നിർമാണ ശേഷിയൊന്നും ഇല്ലാത്തതിനാലാണ് കൂറ്റൻ നമ്പരിലേക്ക് വിൽപ്പന കണക്കുകളൊന്നും എത്താത്തത്. നിലവിൽ ബ്രാൻഡിന്റെ പ്രധാന വാഹനമായി വിലസുന്ന കുഷാഖിന് പുതിയൊരു മോഡൽ സമ്മാനിച്ചിരിക്കുകയാണ് സ്കോഡ.

Skoda Kushaq Matte Edition

ഇന്ത്യൻ വിപണിയിൽ കുഷാഖിന്റെ മാറ്റ് എഡിഷൻ അവതരിപ്പിച്ച് സ്കോഡ എതിരാളികൾക്ക് മുന്നിലേക്ക് നെഞ്ചുവരിച്ചെത്തുകയാണ്. ചെക്ക് ബ്രാൻഡിൽ നിന്നുള്ള ഒരു ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കും ഇത്. അതായത് കുഷാഖ് മാറ്റ് എഡിഷന്റെ 500 യൂണിറ്റുകൾ മാത്രമേ വിപണിയിലെത്തൂവെന്ന് സാരം. എസ്‌യുവിയുടെ സ്റ്റൈലിനും മോണ്ടി കാർലോയ്ക്കും ഇടയിലാണ് ലിമിറ്റഡ് എഡിഷൻ മോഡലിന്റെ സ്ഥാനം.

എൻട്രി ലെവൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ കൂടുതൽ ശക്തമായ 1.5 ലിറ്റർ TSI എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റ് എഡിഷൻ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാൻ അവസരമുണ്ട്. കുഷാഖ് മാറ്റ് എഡിഷന്റെ വിലയിലേക്ക് നോക്കിയാൽ സ്‌കോഡ കുഷാക്ക് മാറ്റ് എഡിഷന്റെ വില സാധാരണ കുഷാക്ക് സ്റ്റൈൽ വേരിയന്റിനേക്കാൾ 40,000 രൂപ മാത്രമാണ് കൂടുതലായി മുടക്കേണ്ടി വരുന്നത്.

Skoda Kushaq Matte Edition

അതായത് സ്കോഡ കുഷാഖ് മാറ്റ് എഡിഷൻ 1.0 TSI മാനുവലിന് 16.19 ലക്ഷം രൂപയും 1.0 TSI ഓട്ടോമാറ്റിക്കിന് 17.79 ലക്ഷം രൂപയും 1.5 TSI മാനുവലിന് 18.19 ലക്ഷം രൂപയും ടോപ്പ് എൻഡ് 1.5 TSI ഓട്ടോമാറ്റിക്കിന് 19.39 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ മറ്റ് വേരിയന്റുകളുമായി താരതമ്യം ചെയ്‌താൽ പുതിയ മാറ്റ് എഡിഷന് ചില പ്രധാന പരിഷ്ക്കാരങ്ങൾ ലഭിക്കുന്നുണ്ട്.

കാർബൺ സ്റ്റീൽ മാറ്റ് എക്സ്റ്റീരിയർ കളർ ഓപ്ഷനിൽ അണിയിച്ചൊരുക്കിയാണ് എസ്‌യുവിയുടെ ഈ ലിമിറ്റഡ് എഡിഷൻ മോഡലിനെ കമ്പനി വിപണിയിലെത്തിക്കുന്നത്. ഒപ്പം ഡോർ ഹാൻഡിലുകളിലെ ഗ്ലോസ് ബ്ലാക്ക് ട്രിമ്മും ഗ്രില്ലിലും മറ്റ് ചില ഭാഗങ്ങളിലും വിംഗ് മിററുകളിലും അൽപം ക്രോം ബിറ്റുകളും ചേർത്തിട്ടുണ്ട്. ഇത് കാഴ്ച്ചയിൽ വാഹനത്തിന് അൽപം പ്രീമിയം ഫീലാണ് ഒരുക്കുന്നത്.

Skoda Kushaq

ഇനി ഇന്റീരിയറിലേക്ക് കയറിയാലും മാറ്റങ്ങൾ ഒരുപാടൊന്നും കാണാനാവില്ല. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റർഫേസ് എന്നിവയെ പിന്തുണയ്‌ക്കുന്ന വയർലെസ് സ്‌മാർട്ട്‌ലിങ്കിനൊപ്പമുള്ള 25.4 സെന്റിമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഈ മോഡലുകളിൽ സ്കോഡ ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ ആറ് ഹൈ പെർഫോമൻസ് സ്പീക്കറുകളും ഒരു സബ് വൂഫറും നൽകുന്ന സ്കോഡ സൗണ്ട് സിസ്റ്റവും ലഭിക്കും.

വിപണിയിലെ എതിരാളികൾ ശക്തരാവുന്നതിനിടയിൽ കുഷാഖ് എസ്‌യുവി ലൈനപ്പിന്റെ പുതുമ നിലനിർത്താൻ സ്‌കോഡ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റ് എഡിഷൻ്റെ വരവ്. കാരണം കുഷാഖിനും സ്ലാവിയയ്‌ക്കും തൽക്കാലം വലിയ അപ്‌ഡേറ്റുകളൊന്നും നൽകാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. 2021 ജൂലൈയിലാണ് കുഷാഖ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കമ്പനിയുടെ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഇന്ത്യയ്‌ക്കായി പ്രത്യേകം നിർമിച്ച ആദ്യത്തെ വാഹനമാണിത്.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. പുതിയതും കൂടുതൽ കർശനവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ പരീക്ഷിച്ച ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കാറായിരുന്നു ഇതെന്നതും ഹൈലൈറ്റായിരുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ വാഹനമെന്ന ഖ്യാതിയും കുഷാഖ് നേടിയെടുത്തിട്ടുണ്ട്.

More from DriveSpark

Article Published On: Monday, July 3, 2023, 13:54 [IST]
English summary
Skoda kushaq matte edition launched in india price features specs and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X