എസ്‌യുവി വേണ്ടെന്ന് പറയാൻ ഇതാണ് കാരണം, ഈ കുറഞ്ഞ വിലയ്ക്ക് സകോഡ സെഡാന്റെ പുതിയ വേരിയന്റ്

ഇന്ത്യയിൽ സെഡാനുകൾക്ക് പ്രചാരം കുറയുകയാണെന്ന സംസാരം അടുത്തിടെയായി നടക്കുന്നുണ്ട്. എസ്‌യുവികളുടെ വരവോടെ പഴയ പ്രതാപം നഷ്‌ടപ്പെട്ടുവെങ്കിലും പലർക്കും കാർ എന്നാൽ സെഡാനുകളാണ്. ഇത്തരക്കാർ ധാരാളമുള്ളതിനാൽ ഈ ബോഡി ശൈലിയുള്ള മോഡലുകളുടെ വിൽപ്പന പാടെ ഇടിഞ്ഞിട്ടില്ലെന്ന് തെളിയച്ചവരാണ് സ്കോഡയും (Skoda) ഫോക്‌സ്‌വാഗണും (Volkswagen) ഹ്യുണ്ടായിയുമെല്ലാം.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ മാരുതി ഡിസയറും ഹോണ്ട അമേസുമെല്ലാം തുടരെ ഇടംപിടിക്കുന്നുമുണ്ട്. ഇനി 10 ല ക്ഷത്തിന് മുകളിൽ നോക്കിയാലും സംഗതി കൂളാണ്. ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹ്യുണ്ടായി വെർണ എന്നിവയെല്ലാം തങ്ങളുടേതായ രീതിയിൽ പ്രതാപം നിലനിർത്തുന്നവരാണ്. ഇതിൽ സ്കോഡ വിവിധ തന്ത്രങ്ങളുമായി സ്ലാവിയയെ വിപണിയിൽ വളരെ സജീവമാക്കി നിലനിർത്താനും ശ്രമിക്കാറുണ്ട്.

Skoda Slavia Ambitious Plus Variant Launched

അതിന്റെ ഭാഗമായിതാ ഇപ്പോൾ സ്‌കോഡ സ്ലാവിയയുടെ ആംബിഷ്യസ് പ്ലസ് വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 12.49 ലക്ഷം മുതലാണ് ഈ സ്പെഷ്യൽ പതിപ്പിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇതോടൊപ്പം കുഷാഖ് എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷനും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സെഡാന്റെ പുതിയ വകഭേദം 1.0 ലിറ്റർ പെട്രോൾ മോട്ടോർ മാനുവൽ, ഓട്ടോമാറ്റിക് രൂപത്തിൽ ലഭിക്കും.

സ്ലാവിയ ആംബിഷ്യസ് പ്ലസ് മാനുവൽ വേരിയന്റിന് 12.49 ലക്ഷം രൂപയും ഇതിന്റെ ഓട്ടോമാറ്റിക്കിന് 13.79 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഈ രണ്ട് വേരിയന്റുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളോടെയും പ്രത്യേക കോർപ്പറേറ്റ് പ്ലാനുകളോടെയും വാങ്ങാനാവും. ഈ കാറുകൾക്ക് എക്‌സ്‌ക്ലൂസീവ് ക്രോം പാക്കേജും ലഭിക്കുമെന്നും മറ്റ് ആക്‌സസറികൾ ലാഭകരമായ വിലയിൽ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Skoda Slavia Ambitious Plus Variant Launched

എക്‌സ്‌ക്ലൂസീവ് ക്രോം പാക്കേജും കൂടുതൽ ആക്‌സസറികളുമായാണ് സ്ലാവിയയുടെ പുതിയ ആംബിഷ്യസ് പ്ലസ് വേരിയന്റിനെ സ്കോഡ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് ഗ്രിൽ, ലോവർ ഡോർ, ടെയിൽഗേറ്റ് ഗാർണിഷ് എന്നിവയ്ക്കായി ഒരു ക്രോം പാക്കേജ് സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല പുത്തൻ പരിഷ്ക്കാരങ്ങൾക്കൊപ്പം മിഡ്-സൈസ് സെഡാന് അതിന്റെ എല്ലാ കളർ ഓപ്ഷനുകളിലും ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം ഫീച്ചറും ലഭിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.

സ്ലാവിയയും കുഷാഖും സ്കോഡയുടെ ഇന്ത്യയ്‌ക്ക് വേണ്ടിയുള്ള റെഡി ഫോർ ദി വേൾഡ് MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ഇത് ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമാണ്. രണ്ട് കാറുകളും മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (GNCAP) 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് നേടിയിട്ടുള്ളത്. ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക നിർമിത പ്ലാറ്റ്‌ഫോമായി MQB-A0-IN പേരെടുക്കുകയും ചെയ്‌തു.

Skoda Slavia Ambitious Plus Variant

അതും GNCAP ക്രാഷ് ടെസ്റ്റിന്റെ ഏറ്റവും പുതിയതും കൂടുതൽ കർശനവുമായ ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിലാണ് ഈ സേഫ്റ്റി റേറ്റിംഗ് വാഹനങ്ങൾ നേടിയിരിക്കുന്നത്. ഇനി സ്ലാവിയയുടെ പുതിയ ആംബിഷ്യസ് പ്ലസ് വേരിയന്റിലേക്ക് വന്നാൽ 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് സെഡാന് തുടിപ്പേകുന്നത്. 114 bhp പവറിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ വാങ്ങാനാവും.

അതേസമയം സ്ലാവിയയുടെ മറ്റ് ടോപ്പ് വേരിയന്റുകളിൽ 1.5 ലിറ്റർ ഫോർ സിലിണ്ടർ TSI പെട്രോൾ എഞ്ചിനും കിട്ടും. ഇതിന് 148 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവല്‍, അല്ലെങ്കിൽ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനോടെ ഇവ വാങ്ങാനാവും. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്കുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിന്റെ മൈലേജ് യഥാക്രമം 20.32 കി.മീ, 18.73 കി.മീ എന്നിങ്ങനെയാണെന്ന് സ്കോഡ പറയുന്നു.

Skoda Slavia Ambitious Plus Variant

അതേസമയം സ്ലാവിയ 1.5 മാനുവൽ, ഓട്ടോമാറ്റിക് മോഡലുകളിൽ 19 കി.മീ, 19.36 കി.മീ ഇന്ധനക്ഷമതയാണ് സ്കോഡ അവകാശപ്പെടുന്നത്. കാഴ്ച്ചയിലേതു പോലെ തന്നെ പ്രീമിയം ഫീലുള്ള അകത്തളമാണ് ഈ മിഡ്-സൈസ് സെഡാന്റെ പ്രത്യേകത. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയെല്ലാം മോഡലിനുണ്ട്.

കൂടാതെ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓട്ടോ വൈപ്പറുകൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, വയർലെസ് ചാർജിംഗ്, കീലെസ് എൻട്രി എന്നിവയും സ്കോർ സ്ലാവിയയുടെ ഐഡന്റിറ്റിയാണെന്നു വേണം പറയാൻ. സേഫ്റ്റിയുടെ കാര്യത്തിലും ആള് ചില്ലറക്കാരനല്ലെന്ന് പറഞ്ഞല്ലോ.

Skoda Slavia Ambitious Plus Variant

ക്രൂയിസ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ആറ് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് സ്ലാവിയയുടെ സുരക്ഷക്കായി യൂറോപ്യൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. വിപണിയിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ എന്നീ മോഡലുകളാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Monday, September 4, 2023, 13:51 [IST]
English summary
Skoda slavia ambitious plus variant launched price features spes and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X