യാത്രാ സുഖത്തിന്റെ കാര്യത്തിൽ ഒരു എസ്‌യുവിക്കും തോൽപ്പിക്കാനാവില്ല, കറുപ്പഴകിൽ സ്കോഡ സെഡാന്റെ വരവ്

സ്കോഡയുടെ വണ്ടി നോക്കണ്ട, ഒടുക്കത്തെ മെയിന്റനെൻസും കാര്യങ്ങളുമാണെന്ന് ഇന്ത്യക്കാർ പരാതി പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു ഈ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് സാധാരണക്കാരെ കൈയിലെടുത്തവരാണ് സ്കോഡ. റാപ്പിലൂടെയാണ് ഇക്കാര്യത്തിന് ഒരുപരിധി വരെ അറുതി വരുത്തിയിരുന്നതെങ്കിൽ പിന്നീട് ഇന്ത്യ 2.0 പ്രൊജക്റ്റിന്റെ ഭാഗമായെത്തിയ രണ്ട് വണ്ടികൾ കമ്പനിയുടെ യശസുയർത്തി.

കുഷാഖും സ്ലാവിയയുമാണ് ഇന്ത്യയിൽ സ്കോഡയ്ക്ക് പുതുമുഖം സമ്മാനിച്ചവർ. ഇന്ന് അതത് സെഗ്മെന്റുകളിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കുതിക്കുകയാണ് ഇരുവരും. ഇതിനിടയിൽ രണ്ട് മോഡലുകളിലേക്കും അടിക്കടി ചില പരിഷ്ക്കാരങ്ങളും പുത്തൻ വേരിയന്റുകളും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മിഡ്-സൈസ് സെഡാന്റെ പുതിയ മാറ്റ് എഡിഷൻ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് സ്കോഡ.

Skoda Slavia Matte Edition

സ്ലാവിയ മാറ്റ് എഡിഷൻ നേരത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും വില പ്രഖ്യാപനം പിന്നെത്തേക്കായി നീക്കിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഉത്സവ സീസണിന് മുന്നോടിയായി ഈ സ്പെഷ്യൻ വേരിയന്റിനെ പുറത്തേക്കിറക്കുകയാണ് കമ്പനി. സെഡാന്റെ സ്‌റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കി നിർമിച്ചെടുത്തിരിക്കുന്ന പുതിയ വകഭേദത്തിന് ഇതിനേക്കാൾ 40,000 രൂപയാണ് അധികമായി മുടക്കേണ്ടത്. അതായത് 15.12 ലക്ഷം മുതൽ 19.12 ലക്ഷം രൂപ വരെയാണ് പുതിയ സ്കോഡ സ്ലാവിയ മാറ്റ് എഡിഷനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്ന് സാരം.

ഡോർ ഹാൻഡിലുകളിലും ഔട്ട്-സൈഡ് റിയർ വ്യൂ മിററുകളും ഗ്ലോസ് ബ്ലാക്ക് കോൺട്രാസ്റ്റിംഗ് ഹൈലൈറ്റുകളുള്ള മാറ്റ് ഫിനിഷിൽ കാർബൺ സ്റ്റീൽ എക്സ്റ്റീരിയർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് കാറിന്റെ ഈ പ്രത്യേക പതിപ്പ് വരുന്നത്. കണ്ടാൽ തന്നെ ആരും കൊതിക്കുന്ന രൂപം ആവാഹിക്കാൻ പുത്തൻ നിറത്തിലൂടെ സെഡാന് സാധിച്ചിട്ടുണ്ട്.

Skoda Slavia Matte Edition

എക്സ്റ്റീരിയർ ഡിസൈനിലൊന്നും കൈവെക്കാതെയാണ് കമ്പനി പുതിയ നിറത്തിൽ സ്ലാവിയയെ അവതരിപ്പിച്ചിരിക്കുന്നത്. ഇനി സ്ലാവിയ മാറ്റ് എഡിഷന്റെ ഇന്റീരിയറിലേക്ക് കയറിയാൽ വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സബ് വൂഫറോടുകൂടിയ എട്ട്-സ്പീക്കർ സൗണ്ട് സിസ്റ്റം, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലുമിനേറ്റഡ് ഫുട്‌വെൽ ഏരിയ എന്നിവയാൽ ക്യാബിൻ ഒന്നു മിനുക്കിയെടുക്കാനും സ്കോഡ തയാറായിട്ടുണ്ട്.

ബാക്കി ഘടകങ്ങളെല്ലാം അകത്തളത്തിലും അതേപടി തുടരുകയാണ്. പരിമിതമായ യൂണിറ്റുകളിൽ ലഭ്യമാകുന്ന സ്ലാവിയ മാറ്റ് എഡിഷനും ഉത്സവ സീസണിൽ ഷോറൂമുകളിലേക്ക് ആളെയെത്തിക്കാൻ സഹായകരമാവുമെന്നാണ് വിലയിരുത്തൽ. എഞ്ചിൻ ഓപ്ഷനിലും മാറ്റമില്ലാതെയാണ് സെഡാൻ വിരുന്നെത്തിയിരിക്കുന്നത്. സ്കോഡ സ്ലാവിയ മാറ്റ് എഡിഷൻ രണ്ട് പെട്രോൾ എഞ്ചിനോട് കൂടി തന്നെ സ്വന്തമാക്കാനാവും. ഇതിലെ 1.0 ലിറ്റർ ടിഎസ്ഐ പെട്രോളിന് 114 bhp കരുത്തിൽ 178 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

Skoda Slavia Matte Edition

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് സ്കോഡ സ്ലാവിയ മാറ്റ് എഡിഷന്റെ ഈ പതിപ്പ് സ്വന്തമാക്കാനാവുന്നത്. ഇനി രണ്ടാമത്തെ 1.5 ലിറ്റർ ടിഎസ്ഐ പെട്രോളിലേക്ക് വന്നാൽ ഇത് 148 bhp പവറിൽ 250 Nm torque വരെ നൽതും. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്.

ഫോക്‌സ്‌വാഗൺ-സ്കോഡ ഗ്രൂപ്പിന്റെ സംയുക്ത പങ്കാളിത്തത്തിൽ ഇന്ത്യക്കായി പ്രത്യേകം പണിത MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ പണികഴിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിന് കീഴിൽ സ്ലാവിയ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടിയെടുത്തിട്ടുണ്ട്. ഇതിൽ മുതിർന്നവരുടെ സംരക്ഷണത്തിനായി രണ്ട് കാറുകളും 34-ൽ 29 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 42 പോയിന്റും നേടി.

Skoda Slavia Matte Edition

അങ്ങനെ ഇന്ത്യയിൽ ഇത്രയും വലിയ സ്കോർ സ്വന്തമാക്കുന്ന ആദ്യ കാറായും സ്ലാവിയയും കുഷാഖും മാറിയിട്ടുണ്ട്. ഉത്സവ സീസണിനോട് അനുബന്ധിച്ച് സ്ലാവിയയുടേയും കുഷാഖിന്റെയും പ്രരംഭ വിലയും ബ്രാൻഡ് വെട്ടിക്കുറച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങളും ഇപ്പോൾ 10.89 ലക്ഷം രൂപ മുടക്കി വാങ്ങാനാവും. സ്ലാവിയയുടെ ബേസ് മോഡലിന് 50,000 രൂപയുടെ കുറവും കുഷാഖ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 70,000 രൂപയുടെയും കുറവാണ് നടപ്പിലാക്കിയിരിക്കുന്നത്.

ഇതൊരു സ്പെഷ്യൽ ഓഫറായാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പുതിയ മാറ്റ് എഡിഷൻ കൂടി എത്തിയതോടെ ഷോറൂമുകളിലേക്ക് ആളെയെത്തിക്കാനാവുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് മറ്റ് ബ്രാൻഡുകളെല്ലാം ഉത്സവ സീസണിനോട് അനുബന്ധിച്ച് മോഡൽ നിരയിൽ വലിയ വ്യത്യാസം കൊണ്ടുവന്നത് സ്കോഡയ്ക്ക് മുതലെടുക്കാനാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്തായാലും സെഗ്മെന്റ് എതിരാളികളായ ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെർണയും മാരുതി സിയാസുമെല്ലാം ഇനി കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.

More from DriveSpark

Article Published On: Tuesday, October 10, 2023, 13:13 [IST]
English summary
Skoda slavia matte edition launched price features and specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X