ഹൈലക്‌സ് പട്ടാളത്തിലെങ്കിൽ ഇസൂസു പൊലീസിൽ, അടിയന്തര സാഹചര്യങ്ങളിൽ ഓടിയെത്താൻ 'വീര'

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് വാഹനങ്ങൾക്ക് ഒരു സാധ്യതയുമില്ലാത്ത വിപണിയായിരുന്നു ഇന്ത്യയിലേത്. മഹീന്ദ്രയും ടാറ്റയുമെല്ലാം പരിശ്രമിച്ചിട്ട് തോറ്റുപോയ ഈ വിഭാഗത്തിന് പുത്തൻ ഉണർവേകിയത് ഇസൂസുവാണ്. ഇന്നും മോശമാക്കാതെ കുതിക്കുന്ന ബ്രാൻഡിന്റെ വളർച്ച കണ്ട് ജാപ്പനീസ് ഭീമൻമാരായ ടൊയോട്ടയും സെഗ്മെന്റിലേക്ക് പുലിക്കുട്ടിയായ ഹൈലക്‌സിനെയും അവതരിപ്പിച്ചു.

അങ്ങനെ ഇവിടെയും ഇത്തരം മോഡലുകൾക്ക് സാധ്യതയുണ്ടെന്ന് രണ്ട് ജാപ്പനീസ് ബ്രാൻഡുകളും ഇന്ത്യക്ക് കാട്ടിക്കൊടുത്തു. അതിനിടയിൽ സൈനിക സേവനത്തിനായി ടൊയോട്ട ഹൈലക്‌സിനെ തെരഞ്ഞെടുത്തും വലിയ വാർത്തയായിരുന്നു. വലിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിനെ ഇന്ത്യൻ പട്ടാളത്തിന്റെ ഭാഗമാക്കിയത്. എന്നാൽ ഇതിനു പിന്നാലെ പൊലീസ് സേനയിലേക്ക് എത്തിയിരിക്കുകയാണ് ഇസൂസുവും.

Isuzu S-Cab Pick-up Truck Joins Tamil Nadu Police As Emergency Response Vehicle

എസ്-ക്യാബ് പിക്കപ്പ് ട്രക്കുകളുടെ പ്രത്യേകം കസ്റ്റമൈസ് ചെയ്‌ത മോഡലുകൾ കമ്പനി തമിഴ്‌നാട്ടിലെ ട്രാഫിക് പൊലീസിന് കൈമാറുകയും ചെയ്‌തിരിക്കുകയാണ്. പ്രത്യേകം രൂപകൽപന ചെയ്ത വാഹനത്തിന് 'വീര' എന്നാണ് പേരിട്ടിരിക്കുന്നതും. സംസ്ഥാന പൊലീസിന്റെ ആക്‌സിഡന്റ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ വിഭാഗത്തിലേക്കാണ് ഈ കസ്റ്റമൈസ്‌ഡ് മോഡൽ എത്തിച്ചിരിക്കുന്നത്.

അപകട സമയത്ത് വേഗത്തിൽ വേർതിരിച്ചെടുക്കാനും കൊണ്ടുപോകാനുമാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഒരു പിക്കപ്പ് ട്രക്ക് ഉപയോഗിക്കുന്നത് യുക്തിസഹമാണ്. കാരണം ആവശ്യങ്ങൾക്കനുസരിച്ച് മോഡൽ പരിഷ്ക്കരിക്കാനാകും .ചിത്രങ്ങളിൽ നിന്ന് കാണാനാവുന്നതു പോലെ തന്നെ ഇസൂസു വീരയിൽ മുൻവശത്ത് ഒരു വിഞ്ച് സജ്ജീകരിച്ചിട്ടുണ്ട്. സ്പെഷ്യൽ വാഹനമാണെന്ന് അറിയിക്കാനായി പ്രത്യേകം കളർ ഓപ്ഷനുമാണ് വണ്ടിക്ക് നൽകിയിരിക്കുന്നത്.

Isuzu S-Cab Pick-up Truck Joins Tamil Nadu Police As Emergency Response Vehicle

രോഗിയെ കൊണ്ടുപോകാൻ പിൻഭാഗം പൂർണമായും പൊളിച്ചു പണിതിട്ടുണ്ട്. ഇസൂസു എസ്-ക്യാബ് പിക്കപ്പ് ട്രക്കിൽ ബെഡും മറ്റ് അത്യാവശ്യ ഉപകരണങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. അങ്ങനെ മൊത്തത്തിൽ അടിയന്തര സാഹചര്യങ്ങിൽ മികവുറ്റ രീതിയിൽ പൊലീസിനെ സഹായിക്കാൻ വീര പ്രാപ്‌തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഡി-മാക്‌സ് എസ്-ക്യാബിന്റെ പുതിയ Z വേരിയന്റിനെയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 15 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ഇസൂസു ഡി-മാക്‌സ് എസ്-ക്യാബ് വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി സംരംഭകരെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരെയും ലക്ഷ്യമിട്ടുള്ള ഒരു വാണിജ്യ ക്രൂ ക്യാബാണ്. എങ്കിലും പ്രായോഗികമായ രീതിയിൽ മികച്ച പ്രീമിയം ഫീച്ചറുകളാൽ വാഹനത്തെ കമ്പനി ക്രമീകരിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. Z വേരിയന്റിനൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎമ്മുകൾ തുടങ്ങിയ സവിശേഷതകൾ പിക്കപ്പ് ട്രക്കിൽ ലഭ്യമാവും.

Isuzu S-Cab Pick-up Truck Joins Tamil Nadu Police As Emergency Response Vehicle

ആന്റി-സ്‌കിഡ് സൈഡ്‌സ്‌റ്റെപ്പുകൾ, കീലെസ് എൻട്രി, പിയാനോ ബ്ലാക്ക് ഫിനിഷ് ട്രിമ്മുകൾ, മൾട്ടി-ഫംഗ്ഷൻ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-ടോൺ ഡാർക്ക് ഗ്രേ അപ്‌ഹോൾസ്റ്ററി എന്നിവയാണ് ഇപ്പോൾ ഡി-മാക്‌സ് എസ്-ക്യാബിൽ ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകൾ. മുൻ സീറ്റുകളിൽ ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും പിൻ പോക്കറ്റുകളും, ആറ് സ്പീക്കറുകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, പിൻ പാർക്കിംഗ് ക്യാമറ, നാല് പവർ വിൻഡോകൾ എന്നിവയുമുണ്ട്.

ഇതിനുപുറമെ ഫ്രണ്ട് ഗ്രില്ലിലെ ക്രോം, ഡോർ ഹാൻഡിലുകൾ, ടെയിൽഗേറ്റ് ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, സ്രാവ് ഫിൻ ആന്റിനയിൽ ഗൺ-മെറ്റൽ ഫിനിഷ് എന്നിങ്ങനെ മറ്റ് കോസ്മെറ്റിക് നവീകരണങ്ങളും വാഹനത്തിൽ കാണാനാവും. വശക്കാഴ്ച്ചയിൽ ദൃശ്യഭംഗി മെച്ചപ്പെടുത്തുന്ന പുതിയ സിക്‌സ് സ്‌പോക്ക് വീൽ കവറുകളും ഇസൂസുവിന്റെ പിക്കപ്പിൽ ഒരുക്കിയിട്ടുണ്ട്. എഞ്ചിനിലേക്ക് വന്നാൽ 2.5 ലിറ്റർ 4JA1 ഡീസലാണ് പിക്കപ്പിന്റെ ഹൃദയം.

Isuzu S-Cab

ഇതിന് 77.7 bhp കരുത്തിൽ പരമാവധി 176 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. റിയർ വീൽ ഡ്രൈവ് വാഹനമായ ഇതിനെ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കോസ്മിക് ബ്ലാക്ക്, ഗലീന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ക്രൂ ക്യാബ് സ്വന്തമാക്കാനാവും.

More from DriveSpark

Article Published On: Tuesday, September 19, 2023, 18:31 [IST]
English summary
Specially customized isuzu s cab pick up truck joins tamil nadu police as emergency response vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X