കൂടുതൽ ലാഭം, 120 കി.മീ. റേഞ്ച്; ലെയ്‌ലാൻഡ് ദോസ്‌ത് ഇലക്‌ട്രിക് പതിപ്പുമായി സ്വിച്ച് മൊബിലിറ്റി

പാസഞ്ചർ വാഹന വിപണിയിൽ മാത്രമല്ല, വാണിജ്യ വാഹന രംഗവും ഇലക്‌ട്രിക്കിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്. ടാറ്റ, മഹീന്ദ്ര പോലുള്ള മുൻനിര ബ്രാൻഡുകളെല്ലാം ഇവി രംഗത്തേക്ക് ചുവടുവെച്ചു കഴിഞ്ഞവരാണ്. ഇപ്പോഴിതാ അശോക് ലെയ്‌ലാൻഡ് വാണിജ്യ വാഹനങ്ങളുടെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയും ഒരു ഇലക്ട്രിക് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെ IeV സീരീസ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്.

ഇലക്ട്രിക് ബസ് നിർമാതാക്കളായാണ് സ്വിച്ച് മൊബിലിറ്റി പൊതുവേ രാജ്യത്ത് അറിയപ്പെടുന്നത്. എന്തായാലും ബ്രാൻഡിന്റെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കമ്പനി IeV3, IeV4 എന്നിങ്ങനെ രണ്ട് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളാണ് രാജ്യത്തിനായി അവതരിപ്പിച്ചിരിക്കുന്നത്. ഇതടിസ്ഥാനമാക്കി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒന്നിലധികം ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ വികസിപ്പിക്കുമെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്.

Switch Mobility IeV3 And IeV4 Light Commercial Vehicles

പുതിയ IeV സീരീസിന്റെ വികസനത്തിനായി 100 കോടി രൂപ നിക്ഷേപിച്ചതായും സ്വിച്ച് മൊബിലിറ്റി പറയുന്നു. പുതിയ IeV മോഡൽ ശ്രേണിയിലൂടെ ഇലക്ട്രിക് വാണിജ്യ വാഹന വിഭാഗത്തിൽ കൂടുതൽ ശക്തിയാർജിക്കാനാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. അതിന്റെ ഭാഗമായാണ് യാത്ര ലക്ഷ്യമാക്കിയുള്ള മുൻ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ ശ്രേണി ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ സെഗ്‌മെന്റിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇനി IeV3, IeV4 എന്നീ മോഡലുകളുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം.

റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് സ്വിച്ച് മൊബിലിറ്റിയുടെ ഈ പുതിയ വാഹനങ്ങൾ അനാച്ഛാദനം ചെയ്തത്. IeV3, IeV4 എന്നിവയെക്കുറിച്ച് പറയുകയാണെങ്കിൽ ഡിസൈനിന്റെ കാര്യത്തിൽ ഇത് ICE അശോക് ലെയ്‌ലാൻഡ് ദോസ്ത്, ബഡാ ദോസ്ത് എന്നിവയോട് ഏതാണ്ട് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ മനസിലാവും. എന്നിരുന്നാലും ദോസ്‌തിൽ നിന്ന് വ്യത്യസ്തമാക്കാൻ സ്വിച്ച് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ഇവിയിൽ കൊണ്ടുവന്നിട്ടുണ്ട്.

Switch Mobility IeV3 And IeV4 Light Commercial Vehicles

330V ഹൈ-വോൾട്ടേജ് ഇവി ആർക്കിടെക്ച്ചറിനൊപ്പം ബോഡി-ഓൺ-ഫ്രെയിം നിർമാണത്തിലാണ് IeV3, IeV4 ഇലക്ട്രിക് കൊമേഴ്‌സ്യൽ വാഹനങ്ങളെ സ്വിച്ച് പണിതെടുത്തിരിക്കുന്നത്. ബോഡിക്ക് 9.7 അടി വരെ നീളമുള്ളപ്പോൾ 340 ക്യുബിക് അടി വരെ കണ്ടെയ്നറുകൾ സൂക്ഷിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. ഇനി ഇന്റീരിയറിലേക്ക് വന്നാൽ രണ്ട് സീറ്റിംഗ് ലേഔട്ടുള്ള ഡ്യുവൽ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ് eLCV മോഡലുകൾക്ക് ലഭിക്കുന്നത്.

ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഹിൽ ഹോൾഡ് അസിസ്റ്റ്, സ്ലൈഡിംഗ് ആൻഡ് റിക്ലൈനിംഗ് ഡ്രൈവർ സീറ്റ്, മൊബൈൽ ചാർജിംഗിനായി രണ്ട് യുഎസ്ബി പോർട്ടുകൾ, ലോക്ക് ചെയ്യാവുന്ന ഗ്ലൗ ബോക്സ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളോടെയാണ് വാഹനം വരുന്നത്. തീർന്നില്ല, വെഹിക്കിൾ ട്രാക്കിംഗ്, തത്സമയ വിവരങ്ങൾ, ജിയോ-ഫെൻസിംഗ്, ട്രിയോ ഹിസ്റ്ററി, മറ്റ് വിവിധ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സ്വിച്ച് അയോൺ കണക്റ്റ് സാങ്കേതികവിദ്യയും eLCV ട്രക്കുകളിലുണ്ട്.

Switch Mobility IeV3 And IeV4 Light Commercial Vehicles

പവർട്രെയിനിനെയും ബാറ്ററി പായ്ക്കിന്റെും വിശാദാംശങ്ങളിലേക്ക് കടന്നാൽ IeV3 ഇലക്ട്രിക് കൊമേഴ്‌സ്യൽ പതിപ്പിന് 25.6 kWh LFP ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ 40 kW ലീക്ക് പവറിൽ 190 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ മോഡലിന് സാധിക്കുമെന്നാണ് അശോക് ലെയ്‌ലാൻഡ് വാണിജ്യ വാഹനങ്ങളുടെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റി അവകാശപ്പെടുന്നത്.

അതോടൊപ്പം സ്വിച്ച് മൊബിലിറ്റിയുടെ IeV3 ഇവിക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും 1200 കിലോഗ്രാം വരെ പേലോഡ് ശേഷിയുണ്ടെന്നും കമ്പനി പറയുന്നുണ്ട്. 3.3 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 6 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നതും നേട്ടമാണ്. അതേസമയം 30 കിലോവാട്ട് ചാർജർ ഉപയോഗിച്ചാൽ ഡിസി ചാർജിംഗിന് 60 മിനിറ്റ് സമയം മാത്രമേ ഫുൾ ചാർജാവാൻ എടുക്കൂ.

മറുവശത്ത് 60 kW പവറിൽ 230 Nm torque നൽകുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ വലിയ 32.2 kWh LFP ബാറ്ററിപായ്ക്കാണ് leV4 ഇവിക്കുള്ളത്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ സഞ്ചരിക്കാമെന്നും 1700 കിലോഗ്രാം വരെ പേലോഡ് ശേഷിയുണ്ടെന്നും സ്വിച്ച് അവകാശപ്പെടുന്നു. 3.3 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 8 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ്ചെയ്യാൻ കഴിയും. 30 കിലോവാട്ട് ചാർജർ ഉപയോഗിച്ചാൽ ഡിസി ചാർജിംഗിന് 75 മിനിറ്റ് മാത്രമേ എടുക്കൂ.

സ്വിച്ച് മൊബിലിറ്റിയുടെ ഈ പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് 3 3 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ബാറ്ററിക്കായി കമ്പനി 5 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഓഫർ ചെയ്യുന്നുണ്ട്. വാഹനങ്ങളുടെ വില വരും മാസങ്ങളിൽ പ്രഖ്യാപിക്കുകയും 2024 ജനുവരി മുതൽ ഡെലിവറി ആരംഭിക്കുകയും ചെയ്യുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വിപണിയിലെത്തുന്നതോടെ വാണിജ്യ വാഹന മേഖലയിൽ ഇവി വിപ്ലവം അലയടിക്കുമെന്നാണ് വിലയിരുത്തുന്നത്.

More from DriveSpark

Article Published On: Friday, September 8, 2023, 10:00 [IST]
English summary
Switch mobility iev3 and iev4 light commercial vehicles unveiled with 120 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X