Tata Altroz CNG സേഫ്റ്റിയും മൈലേജും ഒരുമിച്ച്! ആൾട്രോസ് സിഎൻജി വരുന്നു..

ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി ട്രെൻഡിനിടയിലും മികച്ച വിൽപ്പനയുമായി പിടിച്ചു നിൽക്കുന്നവരാണ് പ്രീമിയം ഹാച്ച്ബാക്ക് മോഡലുകൾ. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20 എന്നിവർ വാഴുന്ന മടയിലേക്ക് ഒരുകൈ പരീക്ഷിക്കാൻ ഇറങ്ങി തിരിച്ചവരാണ് ടാറ്റ മോട്ടോർസ്. വിപണിയിലെ മുഖ്യശത്രുക്കളെ നേരിടാൻ ആവനാഴിയിൽ ഒരുങ്ങിയതാവട്ടെ ആൾട്രോസ് എന്ന മിടുക്കനും.

ശരിക്കും ഒരു സ്പോർട്‌സ് കാറിന്റെ വശ്യസൗന്ദര്യത്തോടെ എത്തിയ ആൾട്രോസിനെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഡിസൈൻ മികവിനൊപ്പം ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗും കാറിന്റെ ഇമേജ് വർധിപ്പിച്ചു. അങ്ങനെ ഒരിടിയ്ക്ക് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി വരെ ആൾട്രോസ് പേരെടുത്തിരുന്നു. ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കാർ വിപണിയിലെത്തിയിരുന്നത്.

Tata Altroz DCA

എന്നാൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനില്ലെന്ന് പറഞ്ഞ് ആൾട്രോസിനെ തള്ളിക്കളഞ്ഞവരും തുടക്കകാലത്തുണ്ടായിരുന്നു. എന്നാൽ പിന്നീട് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എത്തി വാഹനം ഏവരേയും ഞെട്ടിച്ചു. സാധാരണക്കാരന് പെട്രോൾ തെരഞ്ഞെടുക്കാനാവുമ്പോൾ മൈലേജ് വേണ്ടവർക്ക് ഡീസലും പെർഫോമൻസിനെ പ്രണയിച്ചവർക്ക് ടർബോയും ഓപ്ഷനായും ആൾട്രോസ് സ്വന്തമാക്കാം. ഇന്ന് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഡീസൽ കാറും ടാറ്റയുടെ ഈ മിടുക്കൻ തന്നെയാണ്.

വേറെ ഒരു ക്രെഡിറ്റും കൂടി ആൾട്രോസിന് നൽകേണ്ടതുണ്ട്. ഹാച്ച്ബാക്ക് ബോഡി സ്റ്റൈലിൽ ഇന്ത്യയിൽ വിൽക്കുന്ന ഡീസൽ എഞ്ചിൻ ഓപ്ഷനുള്ള ഏക കാറും ഇതുതന്നെയാണ്. പല മലിനീകരണ ചട്ടങ്ങൾ എത്തിയിട്ടും ഓയിൽ ബർണർ യൂണിറ്റ് നിർത്തലാക്കാൻ കമ്പനി എടുത്ത ചങ്കൂറ്റവും അഭിന്ദനം അർഹിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമെ ആൾട്രോസിന്റെ സിഎൻജി പതിപ്പിനെ കൂടി വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

Tata Altroz CNG

2023 ഓട്ടോ എക്സ്പോയിൽ അവരിപ്പിച്ച ആൾട്രോസ് ഐ-സിഎൻജി വകഭേദമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ബൂട്ട്‌ലിഡിൽ ഐ-സിഎൻജി ബാഡ്‌ജിംഗ് ചേർത്തതൊഴിച്ചാൽ സാധാരണ മോഡലിനെ അപേക്ഷിച്ച് ആൾട്രോസ് സിഎൻജിക്ക് വലിയ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല എന്നതു തന്നെയാണ് ഹൈലൈറ്റ്. വിപുലമായ ശ്രേണിയിൽ തന്നെ പ്രീമിയം ഹാച്ചിന്റെ ഈ പതിപ്പിനെ നമുക്ക് പ്രതീക്ഷിക്കാം. പരിചിതമായ 1.2L ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായാവും സിഎൻജി ഇന്ധനം പ്രവർത്തിക്കുക.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിലേക്ക് എത്തുമ്പോൾ മറ്റ് മോഡലുകൾക്ക് സമാനമായി പവർ കണക്കുകളിൽ കാര്യമായ കുറവുണ്ടാകും. 1.2 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ ഏകദേശം 76 bhp കരുത്തിൽ 97 Nm torque മാത്രമായിരിക്കും ആൾട്രോസ് ഐ-സിഎൻജിയിൽ ഉത്പാദിപ്പിക്കുക. ഇതേ എഞ്ചിൻ പെട്രോളിൽ ഓടുമ്പോൾ 85 bhp പവറിൽ 113 Nm torque വരെയാണ് നൽകുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലായിരിക്കും സിഎൻജിക്കൊപ്പം ജോടിയാക്കുക.

Tata Altroz CNG

ഡ്യുവൽ സിഎൻജി ടാങ്ക് സംവിധാനത്തിന്റെ ലഭ്യതയാണ് പ്രധാന സവിശേഷതകളിലൊന്നായി ടാറ്റ എടുത്തുപറയുന്നത്. ഇത് പരസ്പരം സമാന്തരമായി ക്രമീകരിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. ഓരോന്നിനും 30 ലിറ്റർ ഫ്യുവൽ കപ്പാസിറ്റിയാണ് കമ്പനി ഒരുക്കിയിരിക്കുന്നതും. അതിനാൽ മാരുതി സുസുക്കി സിഎൻജി മോഡലുകളിലേതു പോലെ ബൂട്ട്‌സ്‌പേസിൽ കാര്യമായ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല. ഇത് ലോഞ്ച് സമയത്ത് ടാറ്റ മോട്ടോർസിന് എടുത്തു കാണിക്കാനാവും.

സിഎൻജി ശ്രേണിയിൽ ഒരൊറ്റ ഇസിയു, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, മൈക്രോ സ്വിച്ച്, ഫയർ പ്രൊട്ടക്ഷൻ ഡിവൈസ്, സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട് എന്നിവയും ഇതിലുണ്ട്. ആയതിനാൽ സുരക്ഷയുടെ കാര്യമോർത്ത് തലപുകയ്ക്കേണ്ടി വരില്ലെന്ന് ചുരുക്കം. ആൾട്രോസിന്റെ സാധാരണ പെട്രോൾ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജി പതിപ്പുകൾക്ക് ഏകദേശം ഒറു ലക്ഷം രൂപയോളം അധികം മുടക്കേണ്ടി വന്നേക്കും. ബലേനോയുടെ സിഎൻജി വകഭേദങ്ങളുമായാവും ആൾട്രോസ് ഐ-സിഎൻജി മാറ്റുരയ്ക്കുക.

Tata Altroz CNG

ബനേലോ ഡെൽറ്റ സിഎൻജിക്ക് 8.35 ലക്ഷം രൂപയും ടോപ്പ് എൻഡ് സീറ്റ പതിപ്പിന് 9.28 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് പഞ്ച് സിഎൻജിയുടെ അവതരിപ്പിച്ചിരുന്നു. മൈക്രോ എസ്‌യുവിയുടെ ഹരിത ബദൽ ഈ വർഷം അവസാനത്തോടെയാവും നിരത്തുകളിൽ ഇടംപിടിക്കുക. നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയ്‌ക്കും മുഖംമിനുക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. പുതിയ സ്റ്റൈലിംഗും അപ്‌ഡേറ്റ് ചെയ്ത ഇന്റീരിയറുകളും ഉപയോഗിച്ച് മൂവരും ഈ വർഷം പുറത്തിറക്കും.

Article Published On: Wednesday, April 12, 2023, 16:30 [IST]
English summary
Tata altroz cng launch soon with more mileage and safety
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X