Tata Altroz iCNG നാളെയെത്തും, 26 കി.മീ. മൈലേജും കിടിലൻ സേഫ്റ്റിയും

മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno), ഹ്യുണ്ടായി i20 (Hyundai i20) എന്നിവർ വാഴുന്ന പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് ഒരുകൈ പരീക്ഷിക്കാൻ ഇറങ്ങി തിരിച്ചവരാണ് ടാറ്റ മോട്ടോർസ് (Tata Motors). അതും ആൾട്രോസ് (Altroz)എന്ന വജ്രായുധവുമായാണ് കമ്പനി സെഗ്മെന്റ് പിടിച്ചടക്കാൻ എത്തിയത്.

സംഭവം പ്രതീക്ഷിച്ചതിലും ഹിറ്റായപ്പോൾ ടാറ്റയ്ക്ക് ശുക്രനായി. ഡീസൽ, പെട്രോൾ, ടർബോ-പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുമായാണ് ആൾട്രോസ് ഏവരുടേയും മനംകവർന്നത്. ഏത് ഫ്യുവലിലും ഓടാൻ വണ്ടി റെഡിയാണെന്ന് കമ്പനി കാണിച്ചുകൊടുത്തു. ഇതോടൊപ്പം സേഫ്റ്റിയുടെ അങ്ങേയറ്റം കൂടിയെത്തിയതോടെ ആൾട്രോസിനെ ആളുകൾ നെഞ്ചിലേറ്റി. എന്നാൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് കോമ്പിനേഷൻ ഇല്ലെന്ന പേരായ്‌മ കുറേക്കാലം പേറിനടന്നുവെങ്കിലും പിന്നീട് ഡിസിഎ ഓട്ടോമാറ്റിക് അവതരിപ്പിച്ച് ആ പോരായ്‌മയും ആൾട്രോസ് മറികടന്നു.

Tata Altroz iCNG

ഇപ്പോഴിതാ ഏവരും കാത്തിരുന്ന ആൾട്രോസ് സിഎൻജി പതിപ്പും വിപണിയിലേക്ക് എത്തുകയാണ്. 2023 ഓട്ടോ എക്സ്പോയിൽ അവരിപ്പിച്ച ഐ-സിഎൻജി വകഭേദമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഏപ്രിൽ 19-ന് അതായത് നാളെ സംഭവം മറനീക്കി വിപണിയിലെത്തുകയാണെന്ന് പുതിയ ടീസർ വീഡിയോ പുറത്തിറക്കി ടാറ്റ വ്യക്തമാക്കി കഴിഞ്ഞു. ബൂട്ട്‌ലിഡിൽ ഐ-സിഎൻജി ബാഡ്‌ജിംഗ് ചേർത്തതൊഴിച്ചാൽ സാധാരണ മോഡലിനെ അപേക്ഷിച്ച് ആൾട്രോസ് സിഎൻജിക്ക് വലിയ മാറ്റങ്ങളൊന്നും ലഭിക്കില്ല.

പുതിയ ആൾട്രോസ് സിഎൻജി ഒരു ഡ്യുവൽ സിലിണ്ടർ സജ്ജീകരണത്തോടെയാണ് വരുന്നത്. അതായത് ബൂട്ട് സ്പേസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി സിഎൻജി സിലിണ്ടറുകൾ കമ്പനി ബൂട്ട് ഫ്ലോറിനടിയിൽ സ്ഥാപിച്ചിരിക്കുന്നുവെന്ന് സാരം. 60 ലിറ്റർ സിഎൻജി ടാങ്കിന് പകരം ആൾട്രോസ് സിഎൻജിക്ക് രണ്ട് 30 ലിറ്റർ സിഎൻജി ടാങ്കുകൾ ലഭിക്കും. ഇതോടെ സിഎൻജി കാറുകൾക്കുണ്ടായിരുന്ന പരിമിതിയും ടാറ്റ ഒരു പരിധി വരെ മറികടന്നു. എന്നാൽ സ്ഥലം പെട്രോൾ മോഡലുകൾക്ക് സമാനമായിരിക്കില്ലെന്നതും ഓർമിക്കണം.

Tata Altroz iCNG Teaser

അതായത് പ്രീമിയം ഹാച്ചിന്റെ പെട്രോൾ മോഡലുകൾക്ക് 345 ലിറ്റർ ബൂട്ട് സ്പേസാണുള്ളത്. സിഎൻജി വേരിയന്റിലേക്ക് എത്തുമ്പോൾ ഇത് 200 ലിറ്ററിൽ കൂടുതൽ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പെട്രോളിന് 37 ലിറ്ററും സിഎൻജിക്ക് 60 ലിറ്ററുമാണ് ഫ്യുവൽ ടാങ്ക് ശേഷി. മികച്ച സുരക്ഷയ്ക്കായി തെർമൽ ഇൻസിഡന്റ് സംരക്ഷണം, ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ, ഫയർ പ്രിവെൻഷൻ ഉപകരണങ്ങൾ എന്നിവയും ടാറ്റ മോട്ടോർസ് കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേ 1.2 ലിറ്റർ, 3 സിലിണ്ടർ എഞ്ചിനിലാണ് സിഎൻജി ആൾട്രോസിന് തുടിപ്പേകുക. പെട്രോൾ മോഡിൽ ഈ എഞ്ചിൻ 86 bhp പവറിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. എന്നാൽ സാധാരണ പോലെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിലേക്ക് എത്തുമ്പോൾ മറ്റ് മോഡലുകൾക്ക് സമാനമായി പവർ കണക്കുകളിൽ കാര്യമായ കുറവുണ്ടാകും. സിഎൻജി മോഡിൽ ആയിരിക്കുമ്പോൾ ഈ എഞ്ചിൻ 77 bhp കരുത്തിൽ 97 Nm torque ആയിരിക്കും നൽകുക.

ഇനി മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ആൾട്രോസ് സിഎൻജിക്ക് ഏതാണ്ട് 26 കി.മീ. മൈലേജായിരിക്കും ലഭിക്കുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലായിരിക്കും സിഎൻജിക്കൊപ്പം ലഭിക്കുക. എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക് സൺറൂഫ്, 7 ഇഞ്ച് ഹർമാൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നതാണ് ആൾട്രോസ് സിഎൻജിയിലെ ഫീച്ചറുകൾ.

ഇതുകൂടാതെ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ എസി വെന്റുകൾ, 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവയും കാറിനുണ്ടാവും. നിരവധി സുരക്ഷാ ഫീച്ചറുകൾക്കൊപ്പം 6 എയർബാഗുകളും കാറിനുണ്ടാവും. സിംഗിൾ അഡ്വാൻസ്‌ഡ് ഇസിയുവും സിഎൻജി ഫ്യുവലിൽ തന്നെയുള്ള സ്റ്റാർട്ടിംഗും വരെ ആൾട്രോസ് അവതരിപ്പിക്കുന്നുണ്ട്. ഇതെല്ലാം സെഗ്മെന്റിൽ ആദ്യമായി എത്തുന്ന സാങ്കേതികവിദ്യകളാണ്.

Tata Altroz iCNG

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ആൾട്രോസിന്റെ സാധാരണ പെട്രോൾ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഎൻജി പതിപ്പുകൾക്ക് ഏകദേശം ഒരു ലക്ഷം രൂപയോളം അധികം മുടക്കേണ്ടി വന്നേക്കാം. ബലേനോയുടെ സിഎൻജി വകഭേദങ്ങളുമായാവും ആൾട്രോസ് ഐ-സിഎൻജി മാറ്റുരയ്ക്കുക. പെട്രോൾ വിലയെല്ലാം ഉയർന്നു നിൽക്കുമ്പോൾ കൂടുതൽ മൈലേജ് കിട്ടുന്ന ഇതര ഫ്യുവൽ ഓപ്ഷനുകൾക്ക് വൻ ഡിമാന്റാണ് രാജ്യത്തുള്ളത്. ആയതിനാൽ ഈ സാഹചര്യങ്ങൾ ടാറ്റയ്ക്ക് അനുകൂലമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, April 18, 2023, 10:00 [IST]
English summary
Tata altroz icng launch tomorrow teaser out price mileage details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X