ചെറിയ ഡീസൽ കാർ തേടുകയാണോ? ഇനി വാങ്ങാനാവുന്നത് ഈ ഒരൊറ്റ മോഡൽ മാത്രം!

ടാക്‌സിയോടുന്നവർക്കും അല്ലെങ്കിൽ ഓട്ടംകൂടതലുള്ളവർക്കുമെല്ലാം പ്രിയങ്കരമായ ഡീസൽ കാറുകൾ പഴയപോലെ കിട്ടാനില്ലെന്നു വേണം പറയാൻ അല്ലേ. നേരത്തെ ചെറിയ ഹാച്ച്ബാക്ക് മോഡലുകളിൽ വരെ ഡീസൽ എഞ്ചിനുണ്ടായിരുന്നുവെങ്കിലും ഇന്ന് ഒരു ഡീസൽ കാർ സ്വന്തമാക്കണമെങ്കിൽ വലിയ സെഗ്മെന്റുകളിലേക്ക് നീങ്ങേണ്ട അവസ്ഥയാണുള്ളത്.

പുതിയ മലിനീകരണ ചട്ടങ്ങളും മറ്റുമാണ് ഡീസൽ കാറുകളെ നമ്മളിൽ നിന്നും അകറ്റിയത്. ‌ഡീസൽ കാറുകൾക്കു വൻ പ്രചാരമുള്ള വാഹന വിപണികളിൽ ഒന്നാണ് ഇന്ത്യയുടേത്. മികച്ച ഇന്ധനക്ഷമതയും ഡീസലിന്റെ കുറഞ്ഞ വിലയുമാണ് ഡീസൽ കാറുകൾക്ക് ഇത്രയേറെ പ്രചാരം ലഭിക്കാനുള്ള പ്രധാന കാരണം. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്കും സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾക്കുമെല്ലാം സർക്കാരുകളും ഊന്നൽ കൊടുക്കുമ്പോൾ വാഹന നിർമാണ കമ്പനികളും പയ്യെ ഇവയെ ഉപേക്ഷിച്ച് ഇവികളിലേക്കെല്ലാം ചേക്കേറി തുടങ്ങിയിട്ടുണ്ട്.

ചെറിയ ഡീസൽ കാർ തേടുകയാണോ? ഇനി വാങ്ങാനാവുന്നത് ഈ ഒരൊറ്റ മോഡൽ മാത്രം!

കുറഞ്ഞ വിലയിൽ ഇന്നൊരു ഡീസൽ കാർ പുറത്തിറക്കിയാൽ സംഭവം ഹിറ്റാവുമെന്നതിൽ ഒരു സംശയവും വേണ്ട. അതുപോലെയാണ് ഹാച്ച്ബാക്കുകളുടെ സ്വീകാര്യതയും. അപ്പോൾ ഹാച്ച്ബാക്ക് ബോഡി സ്റ്റൈലും ഡീസൽ എഞ്ചിനും ചേർന്നാലുള്ള കോമ്പിനേഷൻ ഒന്നോർത്തു നോക്കിക്കെ. പണ്ട് മാരുതി റിറ്റ്സും സ്വിഫ്റ്റുമെല്ലാം ഡീസൽ എഞ്ചിനോടെ വിറ്റഴിഞ്ഞിരുന്നത് ചൂടപ്പം പോലെയായിരുന്നു. എന്നാൽ ഇന്ന് ചെറുകാറുകൾ മേടിക്കുന്നവർ പെട്രോളാണ് തെരഞ്ഞെടുക്കുന്നത്.

കുറഞ്ഞ വിൽപ്പനയും ഉത്പാദനച്ചെലവും കാരണം ഹാച്ച്ബാക്കുകളിൽ നിന്ന് ഡീസൽ എഞ്ചിനുകൾ ഇല്ലാതാക്കുന്നതിനാണ് നാം സാക്ഷ്യംവഹിച്ചത്. ഇന്ന് ഹാച്ച്ബാക്കിനൊപ്പം ഡീസൽ എഞ്ചിൻ തിരയുന്നവർക്ക് ഒരൊറ്റ മോഡൽ മാത്രമാണ് ലഭ്യമാവുന്നത്. അതും നമ്മുടെ സ്വന്തം ടാറ്റ ആൾട്രോസാണ്. ഇങ്ങനെ പറയുമ്പോൾ സത്യമാണോയെന്ന സംശയത്തോടെ നെറ്റിചുളിക്കുന്നവർക്ക് ഒന്നു ഇന്റർനെറ്റിൽ തെരഞ്ഞുനോക്കാം സംഭവം ശരിയാണോയെന്ന്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം വരുന്നതിനു മുന്നോടിയായി ഹ്യുണ്ടായി i20-യുടെ ഡീസൽ എഞ്ചിൻ പിൻവലിക്കുക ചെയ്തതോടെയാണ് ആൾട്രോസ് തനിച്ചായത്.

ചെറിയ ഡീസൽ കാർ തേടുകയാണോ? ഇനി വാങ്ങാനാവുന്നത് ഈ ഒരൊറ്റ മോഡൽ മാത്രം!

പുതിയ നിയമങ്ങളോടെ നിർമാണ പ്രക്രിയയിലൂണ്ടാവുന്ന അധിക സാങ്കേതികവിദ്യയും ഘടകങ്ങളും കാരണം കാർ വില വർധിക്കും. അതിനാൽ കുറഞ്ഞ വിൽപ്പനയും വർധിച്ച ചെലവും കാരണമാണ് ഹ്യുണ്ടായി ചെറുകാർ സെഗ്മെന്റിൽ നിന്നും ഓയിൽ ബർണറുകളെ ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ ആൾട്രോസിൽ നിന്നും ഡീസൽ എഞ്ചിൻ ഒഴിവാക്കാൻ ടാറ്റ മോട്ടോർസ് തയാറാവാത്തത് ഏറെ ശ്രദ്ധേയമാവുന്ന കാര്യമാണ്. പണ്ട് മാരുതി വരെ പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിട്ടിടത്ത് മോൺസ്റ്ററായി വിലസാനാണ് ടാറ്റ മോട്ടോർസിന്റെ പദ്ധതി.

ഡീസൽ എഞ്ചിൻ ഹാച്ച്ബാക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടാറ്റ ആൾട്രോസ് ഇനിയും വാങ്ങാനാവും. 89 bhp കരുത്തിൽ 200 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.5 ലിറ്റർ ഡീസൽ മോട്ടോറാണ് ആൾട്രോസിന് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രം ജോടിയാക്കി വാഹനം വീട്ടിലെത്തിക്കാം. ഫീച്ചറുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്കയും വേണ്ടെന്നതാണ് ഈ കാറിന്റെ മറ്റൊരു പ്രത്യേകത.

ചെറിയ ഡീസൽ കാർ തേടുകയാണോ? ഇനി വാങ്ങാനാവുന്നത് ഈ ഒരൊറ്റ മോഡൽ മാത്രം!

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ചബാക്ക് മോഡലായി മാറാൻ ആൾട്രോസിനായിട്ടുണ്ട്. കൂടാതെ ഫീച്ചറുകളാലും ധാരാളിയാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്. വോയ്‌സ് കമാൻഡ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, iTPMS, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പ്രീമിയം ഓഡിയോ സിസ്റ്റം എന്നീ ആധുനിക സവിശേഷതകളാണ് കാറിന് മുന്നോട്ടുവെക്കാനുള്ളത്.

ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാലും ഏകദേശം 9.50 ലക്ഷം രൂപയോളം ഓൺ-റോഡ് വിലയാണ് ടാറ്റ ആൾട്രോസ് ഡീസലിനായി മുടക്കേണ്ടി വരുന്ന ഏറ്റവും കുറഞ്ഞ എക്സ്ഷോറൂം വില. അതേസമയം ഏറ്റവും ഉയർന്ന വേരിയന്റായ XZ പ്ലസിന് 12.50 ലക്ഷത്തിനും മുകളിലും ഓൺ-റോഡ് വില വരും. 23.03 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് അവകാശപ്പെടാനുള്ളത്. എഞ്ചിൻ പുതിയ മലിനീകരണ ചട്ടങ്ങൾക്ക് വിധേയമായിട്ടുള്ളതിനാൽ റിഫൈൻമെന്റിലും മുമ്പത്തേക്കാളും കേമനായിട്ടുണ്ടെന്നു വേണം പറയാൻ.

ചെറിയ ഡീസൽ കാർ തേടുകയാണോ? ഇനി വാങ്ങാനാവുന്നത് ഈ ഒരൊറ്റ മോഡൽ മാത്രം!

ആയതിനാൽ കുറഞ്ഞ ബജറ്റിൽ ഇനിയും ഒരു ചെറു ഡീസൽ കാർ വാങ്ങണമെന്ന് ആഗ്രഹമുള്ള ഉപഭോക്താക്കൾക്ക് ടാറ്റ ആൾട്രോസിലേക്ക് നിസംശയം ചേക്കേറാം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡീസൽ വാഹനങ്ങളുടെ പ്രചാരം കുറഞ്ഞു വരികയാണെങ്കിലും ഇനിയും വാഹനത്തിനായി ആളുകൾ എത്തുമെന്ന പ്രതീക്ഷ വിപണിക്കുമുണ്ട്. ഹ്യുണ്ടായി i20 പോലുള്ള എതിരാളി കളമൊഴിഞ്ഞതിനാൽ വിൽപ്പനയുടെ കാര്യത്തിൽ ആൾട്രോസിനും മൈലേജുണ്ടാക്കാം.

More from DriveSpark

Article Published On: Saturday, February 25, 2023, 16:30 [IST]
English summary
Tata altroz is the only diesel hatchback car in india right now details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X