ഒന്നല്ല, ഒരുപാടുണ്ട്! 10 ലക്ഷം രൂപയ്ക്ക് ഇപ്പോഴും കിട്ടും ഡീസൽ കാർ

ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ ചീറിപാഞ്ഞിരുന്നതിൽ കൂടുതലും ഡീസൽ കാറുകളായിരുന്നു (Diesel Cars). ഒരു വണ്ടി വാങ്ങിയാൽ അത് ഡീസലായിരിക്കണമെന്ന ചിന്തയുണ്ടായിരുന്ന തലമുറയും നമുക്കുണ്ടായിരുന്നു. പക്ഷേ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള വിപണികളിൽ നിന്നും ഡീസൽ കാറുകൾ പതിയെ നിരത്തൊഴിയുകയാണ്.

പക്ഷേ ഇന്ത്യയിൽ ഇന്നും ഡീസൽ വാഹനങ്ങൾക്ക് ഡിമാന്റുണ്ടെന്നതാണ് യാഥാർഥ്യം. ബിഎസ്-VI കാലഘട്ടത്തോടെ നിരവധി വാഹന നിർമാതാക്കൾ തങ്ങളുടെ നിരയിൽ നിന്നും ഡീസൽ എഞ്ചിനുകൾ നിർത്തലാക്കിയത് ടാക്‌സിയോടുന്നവർ ഉൾപ്പടെയുള്ളവർക്കും വലിയ തിരിച്ചടിയായിരുന്നു. പെട്രോൾ, ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾ വിപണി കൈയടക്കുമ്പോൾ ബിഎസ്-VI, ബിഎസ്-VI രണ്ടാംഘട്ട എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ നിരവധി കാർ നിർമാതാക്കൾ ഡീസൽ സെഗ്‌മെന്റിൽ നിന്ന് സ്വയം പിൻവാങ്ങി.

Diesel Cars

മാരുതി, റെനോ, ഫോക്‌സ്‌വാഗൺ, ഹോണ്ട തുടങ്ങിയ വാഹന നിർമാതാക്കൾക്ക് പെട്രോൾ വാഹന നിരമാത്രമാണ് ഇപ്പോഴുള്ളത്. 2020 വരെ ഒരു 10 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ പത്തോളം ഡീസൽ കാറുകളുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം. എന്നാൽ ഇപ്പോൾ ഈ വിലയിൽ ഏതെങ്കിലും ഡീസൽ കാറുകൾ വാങ്ങാനാവുമോ എന്നു ചിന്തിക്കുന്നവരായിരിക്കും അധികവും. എന്നാൽ അവർക്ക് സന്തോഷിക്കാൻ ചെറിയൊരു വകയുണ്ട്. ഈ ബജറ്റിലും ചില തട്ടുപൊളിപ്പൻ ഡീസൽ കാറുകൾ വിപണിയിലുണ്ടെന്നതാണീ വാർത്ത. അവ ഏതെല്ലാമെന്ന് ഒന്നു പറഞ്ഞു തരാം.

മഹീന്ദ്ര XUV300: സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ വിലയുടെ കാര്യത്തിൽ ഏറ്റവും താങ്ങാനാവുന്ന ഡീസൽ മോഡലാണിത്. XUV300 ബേസ് W4 വേരിയന്റ് 10 ലക്ഷം രൂപ ബജറ്റിൽ സ്വന്തമാക്കാനാവും. കമ്പനി മിക്കമാസങ്ങളിലും കിടിലൻ ഓഫറുകൾ ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നതിനാൽ W6 വേരിയന്റും ഇതേ വിലയിൽ ചിലപ്പോൾ വാങ്ങാനായേക്കാം. എസ്‌യുവിക്ക് വളരെ കാര്യക്ഷമമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.

Mahindra XUV300

കിയ സോനെറ്റ്: കിയയുടെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണിത്. 10 ലക്ഷം രൂപ ബജറ്റിൽ വാങ്ങാനാവുന്ന മികച്ച ഡീസൽ എഞ്ചിൻ എസ്‌യുവിയെന്ന ഖ്യാതിയും ചുരുങ്ങിയ കാലത്തിനുള്ളിൽ സോനെറ്റ് നേടിയെടുത്തിട്ടുണ്ട്. HTE വേരിയന്റാണ് ഈ വിലയിൽ വാങ്ങാനാവുന്നത്. 113.4 bhp കരുത്തിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ, ടർബോചാർജ്ഡ്, 4-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു.

മഹീന്ദ്ര ബൊലേറോ: 10 ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വിലയ്ക്ക് ലഭ്യമായ മറ്റൊരു ജനപ്രിയ വാഹനങ്ങളിൽ ഒന്നാണ് ബൊലേറോ. ഒരു വർക്ക്ഹോഴ്‌സ് എന്ന നിലയിൽ അറിയപ്പെടുന്ന ബൊലേറോയുടെ ബേസ് B4 വേരിയന്റിന് 10 ലക്ഷം രൂപയിൽ താഴെയാണ് വില വരുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം.

Bolero Neo

മഹീന്ദ്ര ബൊലേറോ നിയോ: ഫാബ്രിക് സീറ്റുകൾ, ട്വിൻ-പോഡ് അനലോഗ് ക്ലസ്റ്റർ, സ്റ്റിയറിങ്ങിനുള്ള ടിൽറ്റ് അഡ്ജസ്റ്റ്‌മെന്റ്, സെൻട്രൽ ലോക്കിംഗ് എന്നിവ ലഭിക്കുന് മഹീന്ദ്ര ബൊലേറോ നിയോയുടെ ബേസ് N4 വേരിയന്റ് ഏകദേശം 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവും. ലാഡർ-ഫ്രെയിം ഷാസിയിൽ ഒരുങ്ങിയിരിക്കുന്ന നിയോ ഒരു റിയർ വീൽ ഡ്രൈവ് വാഹമാണ്. 1.5-ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-3 എഞ്ചിനാണ് ബൊലോറോ നിയോയുടെ ഹൃദയം.

ടാറ്റ ആൾട്രോസ്: രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ കാറാണ് ആൾട്രോസ്. 8.15 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന വണ്ടി ഇന്ത്യയിൽ വിൽക്കുന്ന ഒരേയൊരു ഡീസൽ ഹാച്ച്ബാക്ക് കൂടിയാണ്. XE, XM Plus, XT, XZ. ഈ വേരിയന്റുകളിൽ ആൾട്രോസ് ഡീസൽ സ്വന്തമാക്കാനാവും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എത്തുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മികച്ച പെർഫോമൻസും അതിനൊത്ത ഇന്ധനക്ഷമത നൽകുന്നതിലും പ്രധാനിയാണ്.

More from DriveSpark

Article Published On: Tuesday, June 6, 2023, 11:02 [IST]
English summary
Tata altroz to kia sonet you can buy these diesel cars in 10 lakh budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X