പുത്തൻ കാർ വാങ്ങാൻ പ്ലാനിട്ടിരുന്നോ? ഇരുട്ടടിയായി ടാറ്റയുടെ ആ പ്രഖ്യാപനവും എത്തി

വീടുകളെല്ലാം കാറുകളാൽ നിറയുകയാണ്. ആഡംബരത്തിൽ ആവശ്യ വസ്‌തുവായി കാറുകൾ മാറിയത് അതിവേഗമാണെന്ന് വേണം പറയാൻ. കൊവിഡ് മഹാമാരിക്ക് ശേഷം ഇതിന്റെ വേഗത വർധിക്കുകയും ചെയ്‌തു. പക്ഷേ അടിക്കടി വാഹനങ്ങളുടെ വില വർധിക്കുന്നത് ആളുകൾ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇനി ദിവസങ്ങൾക്കുള്ളിൽ എല്ലാ മോഡലുകൾക്കും വില ഉയർത്താൻ തയാറായി കഴിഞ്ഞിരിക്കുകയാണ് നിർമാതാക്കൾ.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അടുത്ത വർഷം മുതൽ മോഡൽ നിരയിൽ വില കൂട്ടുകയാണെന്ന് അറിയിച്ചതിനു പിന്നാലെ മറ്റ് ബ്രാൻഡുകളും ഇതേ നീക്കവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. സേഫ്റ്റിയിലൂടെ ആളുകളെ കൈയിലെടുത്ത ടാറ്റ മോട്ടോർസും കാറുകളുടെ വിലയിൽ പരിഷ്ക്കാരം കൊണ്ടുവരികയാണ്. 2024 ജനുവരി ഒന്നു മുതൽ തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധനവ് ഉണ്ടാവുമെന്നാണ് രത്തൻ ടാറ്റയുടെ കീഴിലുള്ള ബ്രാൻഡ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Tata Safari

ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ വില 2024 ജനുവരി മുതൽ വർധിപ്പിക്കാനാണ് ടാറ്റ മോട്ടോർസിന്റെ നീക്കം. തങ്ങളുടെ മുഴുവൻ ശ്രേണിയിലുള്ള കാറുകളുടെയും വിലയിൽ മാറ്റമുണ്ടാവുമെന്നാണ് ഇതിനർഥം. നിലവിൽ ടിയാഗോ ഹാച്ച്ബാക്ക് മുതൽ പ്രീമിയം എസ്‌യുവി സഫാരി വരെയുള്ള നിരയാണ് കമ്പനിക്കുള്ളത്. അവയ്ക്ക് 5.60 ലക്ഷം രൂപ മുതൽ 25.94 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ആഭ്യന്തര വാഹന നിർമാതാക്കൾ നിർദ്ദിഷ്ട വില വർധനവിന്റെ അളവ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും വർധനവിന്റെ വ്യാപ്തിയും കൃത്യമായ വിശദാംശങ്ങളും ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ടാറ്റ മോട്ടോർസ് വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പാസഞ്ചർ വാഹനങ്ങളുടെയും ഇലക്ട്രിക് കാറുകളുടെയും വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Tata Cars Price Hike From January 2024

വർധിച്ചുവരുന്ന പണപ്പെരുപ്പം, അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില, ഉത്പാദനച്ചെലവിലെ വർധനവ് മുതലായ കാരണങ്ങളാൽ കാർ നിർമാതാക്കൾ സാധാരണയായി ഓരോ പുതുവർഷവും ഇന്ത്യയിൽ തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കാറുണ്ട്. 2023-ൽ മാത്രം മുകളിൽ പറഞ്ഞ കാരണങ്ങളാൽ വിവിധ വാഹന നിർമാതാക്കൾ അവരുടെ കാറുകളുടെ വില പലതവണ ഉയർത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

അടിക്കടിയുണ്ടാവുന്ന ഇത്തരം വർധനവ് ഇപ്പോൾ ആളുകൾക്ക് സാധാരണമായി മാറിയിട്ടുണ്ട്. ഇന്ന് ബുക്ക് ചെയ്‌ത വാഹനം ഡെലിവറി എടുക്കുമ്പോൾ ചിലപ്പോൾ പുതിയ വില നൽകേണ്ടി വരെ വന്നേക്കാവുന്ന സാഹചര്യവും നാം പലതവണ കണ്ടിട്ടുള്ള കാര്യമാണ്. അടുത്ത വർഷം ജനുവരി മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കാനുള്ള പദ്ധതി ആലോചിക്കുന്ന ഇന്ത്യയിലെ ഒരേയൊരു കാർ നിർമാതാവല്ല ടാറ്റ എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Tata Tigor

മുകളിൽ പറഞ്ഞതു പോലെ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഔഡി പോലുള്ള ജനപ്രിയ ബ്രാൻഡുകളും തങ്ങളുടെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിയുടെയും വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്തായാലും പുതുതായി കാർ വാങ്ങാൻ പദ്ധതിയിട്ടിരുന്നവർക്കെല്ലാം തിരിച്ചടിയാവും. ഇനി ഒരു മാസത്തെ ശമ്പളത്തിൽ നിന്നും ചെറിയൊരു തുക മാറ്റിവെച്ചാൽ മാത്രമേ പുത്തനൊരു വണ്ടി വീട്ടിലെത്തിക്കാനാവൂ.

വില വർധിക്കുമെങ്കിലും വരും വർഷങ്ങളിൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങളും ടാറ്റ മോട്ടോർസ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന സെഗ്മെന്റിൽ മുന്നിൽ നിൽക്കുന്നത് ടാറ്റയാണ്. ആയതിനാൽ ഇവി നിര വിപുലീകരിക്കാനാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കർവ് ഇവി, പഞ്ച് ഇവി പോലുള്ള മോഡലുകൾ ഷോറൂമുകളിൽ എത്തുന്നതോടെ നിലവിലെ സ്ഥിതി കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കാൻ ബ്രാൻഡിനാവും.

Tata Nexon Facelift

പഞ്ച് ഇവിയെത്തുക 500 കിലോമീറ്റർ റേഞ്ചുമായാവും എന്നതാണ് പ്രധാന അഭ്യൂഹം. നെക്സോണ്‍ ഇവിയില്‍ എന്ന പോലെ മിഡ് റേഞ്ച്, ലോംഗ് റേഞ്ച് പതിപ്പുകളില്‍ പഞ്ച് ഇവി വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റയുടെ സിപ്ട്രോണ്‍ സാങ്കേതികവിദ്യ തന്നെയായിരിക്കും ഇലക്ട്രിക് മൈക്രോ എസ്‌യുവിയിലും ഉപയോഗിക്കുക. ഏകദേശം 12 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ പഞ്ച് ഇവിയെ ടാറ്റ വിപണനത്തിന് എത്തിച്ചേക്കുമെന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.

More from DriveSpark

Article Published On: Tuesday, November 28, 2023, 11:46 [IST]
English summary
Tata cars price hike from january 2024 tiago punch nexon harrier to become more expensive
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X