ടോപ്പ് എൻഡിന് ഓൺ-റോഡ് വില 34 ലക്ഷം രൂപയോ, പുത്തൻ ഹാരിയറിന്റെ എക്‌സ്ഷോറൂം വില ഗിമ്മിക്കോ?

എസ്‌യുവി വിപണിയെ ഞെട്ടിച്ചുകൊണ്ടാണ് ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിനെ പുറത്തിറക്കിയിരിക്കുന്നത്. മുഖംമിനുക്കി മോഡൽ ഇങ്ങെത്തുന്നുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഡിസൈനിലേയും ഇന്റീരയറിലേയും മാറ്റങ്ങൾ ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

ഏഴ് കളർ ഓപ്ഷനുകളിലായി 10 വേരിയന്റുകളിൽ ലഭ്യമാവുന്ന എസ്‌യുവിക്ക് 15.49 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന്റെ ഡെലിവറി അടുത്ത മാസം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പുതിയ ഹാരിയർ ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾ ഇനി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട് കേട്ടോ. ആറ് മുതൽ എട്ട് ആഴ്ച്ച വരെയാണ് ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള കാത്തിരിപ്പ് കാലയളവ്.

Tata Harrier Facelift

എന്നാൽ എക്സ്ഷോറൂം വില കേട്ട് ഹാരിയർ സ്വന്തമാക്കാൻ പോവുന്നവർ ചിലപ്പോൾ എസ്‌യുവിയുടെ ഓൺ-റോഡ് വില കേട്ട് ഞെട്ടാൻ സാധ്യതയുണ്ട്. തലക്കെട്ടിൽ പറഞ്ഞതുപോലെയാണ് സംഭവം. ഇന്ത്യയിലെ പ്രധാന 10 നഗരങ്ങളിൽ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഓൺ-റോഡ് വില എങ്ങനെയെന്ന് ഒന്നുനോക്കിയാലോ? ഡീലർഷിപ്പിൽ എത്തുന്നതിനു മുമ്പ് ഇതൊന്നു വായിച്ചിട്ടു പോയാൽ അമ്പരപ്പ് ചെറുതായൊന്ന് കുറക്കാൻ സഹായകരമായേക്കും.

മുംബൈയിലാണ് നിങ്ങൾ പുതിയ 2023 ടാറ്റ ഹാരിയർ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ എസ്‌യുവിയുടെ ബേസ് വേരിയന്റിനായി 18.91 ലക്ഷം രൂപയായിരിക്കും ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരിക. അതേസമയം ടോപ്പ് എൻഡാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ 32.23 ലക്ഷം രൂപയും ഓൺ-റോഡ് വിലയായി നൽകേണ്ടത്. അതേസമയം ഡൽഹിയിൽ വാഹനത്തിന്റെ ബേസ് മോഡലിന് 18.67 ലക്ഷവും ടോപ്പ് മോഡലിന് 31.52 ലക്ഷവുമാണ് ഓൺ-റോഡ് വിലയായി നൽകേണ്ടി വരിക.

Tata Harrier Facelift

മലയാളികൾ ഏറെയുള്ള ബെംഗളൂരുവിലാണ് പുതിയ ടാറ്റ ഹാരിയർ വാങ്ങുന്നതെങ്കിൽ ബേസിനായി 19.34 ലക്ഷം രൂപയും ടോപ്പ് എൻഡിനായി 32.95 ലക്ഷം രൂപയും ഓൺ-റോഡ് വിലയായി ചെലവഴിക്കേണം. കൊൽക്കത്തയിലേക്ക് വന്നാൽ 18.25 ലക്ഷമാണ് ബേസ് മോഡലിനായി ഇറങ്ങുക. അതേസമയം ടോപ്പ് മോഡലാണെങ്കിൽ 30.82 ലക്ഷം മതിയാവും ഓൺ-റോഡിലിറക്കാൻ. ഹൈദരാബാദിൽ 19.33 ലക്ഷമാണ് ഹാരിയർ ബേസ് പതിപ്പിന് വരുന്ന വില. എന്നാൽ ടോപ്പ് എൻഡിനായി 32.94 ലക്ഷം രൂപയാണ് മുടക്കേണ്ടത്.

ഇനി നമ്മുടെ സ്വന്തം കൊച്ചിയിലേക്ക് വന്നാൽ ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് വേരിയന്റിന് 19.31 ലക്ഷം രൂപയും എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 33.97 ലക്ഷം രൂപയും ഓൺ-റോഡ് വില നൽകേണ്ടി വരും. ചുരുക്കി പറഞ്ഞാൽ ഏറ്റവും കൂടുതൽ വില വരുന്നത് കേരളത്തിൽ തന്നെയാണ്. ഇനി അയൽ സംസ്ഥാനമായി തമിഴ്‌നാട്ടിലേക്ക് വന്നാൽ ചെന്നൈയിൽ ഹാരിയർ ബേസിന് 19.04 ലക്ഷവും ടോപ്പിന് 32.16 ലക്ഷവുമാണ് ഓൺ-റോഡ് വിലയായി മുടക്കേണ്ടത്.

Tata Harrier Facelift

ലക്നൗവിൽ പുത്തൻ ഹാരിയർ വാങ്ങാനാണെങ്കിൽ എൻട്രി ലെവൽ പതിപ്പിന് 18.23 ലക്ഷം രൂപയും ടോപ്പ് എൻഡിന് 30.79 ലക്ഷം രൂപയുമാണ് വേണ്ടി വരിക. അതേസമയം അഹമ്മദാബാദിലാണ് ടാറ്റ എസ്‌യുവിക്ക് ഏറ്റവും കുറവ് വിലയുള്ളതെന്ന് പറയാം. ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് വേരിയന്റിന് 17.63 ലക്ഷം മുടക്കിയാൽ മതിയാവുമ്പോൾ ടോപ്പ് എൻഡ് മോഡലിന് 29.76 ലക്ഷം രൂപ മാത്രമാണ് ഓൺ-റോഡ് വിലയാവുന്നത്.

ഇൻഡോറിൽ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ബേസിന് 18.54 ലക്ഷമാണ് വില. ടോപ്പ് എൻഡ് വേരിയന്റിന് 32.38 ലക്ഷവും ചെലവഴിക്കണം. ജയ്‌പൂരിലാണ് വാഹനം വാങ്ങുന്നതെങ്കിൽ ബേസ് മോഡലിന് 18.38 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 31.06 ലക്ഷവും മുടക്കണം. സ്മാർട്ട് (O), പ്യുവർ (O), അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അഡ്വഞ്ചർ പ്ലസ് ഡാർക്ക്, അഡ്വഞ്ചർ പ്ലസ് A, ഫിയർലെസ്, ഫിയർലെസ് ഡാർക്ക്, ഫിയർലെസ് പ്ലസ്, ഫിയർലെസ് പ്ലസ് ഡാർക്ക് വേരിയന്റുകളിൽ ഹാരിയർ ലഭിക്കും.

Tata Harrier Facelift

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം എസ്‌യുവിയിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 സ്പീക്കർ ജെബിഎൽ-സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച് അധിഷ്ഠിത HVC പാനൽ, ഇലുമിനേറ്റഡ് ലോഗോയുള്ള ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാമാണ് ഹാരിയറിന്റെ അകത്തളത്തെ സമ്പുഷ്‌ടമാക്കുന്നത്. ഇതുകൂടാതെ വാങ്ങുന്ന വേരിയന്റിനെ അനുസരിച്ച് ഇനി പറയുന്ന കാര്യങ്ങളും ലഭിക്കുന്നതാണ്.

എയർ പ്യൂരിഫയർ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് റോ സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും ഹാരിയറിന്റെ ടോപ്പ് വേരിയന്റുകളിലുണ്ട്. ഇത്തരം മാറ്റങ്ങളുണ്ടെങ്കിലും മെക്കാനിക്കലായി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ യാതൊരുവിധ പരിഷ്ക്കാരങ്ങളും കമ്പനി കൊണ്ടുവന്നിട്ടില്ല.

Tata Harrier Facelift

ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകുന്നത്. ഇത് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അധികം വൈകാതെ മോഡലിന് ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ സമ്മാനിക്കുമെന്നും ടാറ്റ മോട്ടോർസ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ മഹീന്ദ്ര XUV700, എംജി ഹെക്‌ടർ, ജീപ്പ് കോമ്പസ് പോലുള്ളവയുമായാണ് ഹാരിയറിന്റെ മത്സരം.

More from DriveSpark

Article Published On: Monday, October 23, 2023, 12:21 [IST]
English summary
Tata harrier facelift on road price in kochi bengaluru delhi and more cities
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X