പോയ വിൽപ്പന പിടിക്കണം, ടാറ്റയുടെ എസ്‌യുവി നിരയിലേക്ക് പുതിയ അവതാരം

തങ്ങളുടെ എസ്‌യുവി ശ്രേണിയിൽ സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി ശ്രദ്ധനേടുന്നവരാണ് ടാറ്റ മോട്ടോർസ്. ഡാർക്ക് എഡിഷൻ മുതൽ ഇങ്ങ് ജെറ്റ് എഡിഷൻ വരെയുള്ള പ്രത്യേക പതിപ്പുകളെടുത്താൽ ഇക്കാര്യം നമുക്ക് മനസിലാവുകയും ചെയ്യും. ഇനിയിപ്പോൾ നെക്സോൺ, ഹാരിയർ, സഫാരി മോഡലുകളിലേക്ക് പുത്തൻ വേരിയന്റുകളുമായി എത്തുകയാണ് കമ്പനി.

നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുടെ റെഡ് ഡാർക്ക് എഡിഷനുകളാണ് ടാറ്റയിൽ നിന്നും ഇനി വരാനിരിക്കുന്നത്. ഇതിന്റെ ആദ്യ ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. അതായത് പുത്തൻ സ്പെഷ്യൽ വേരിയന്റുകൾ അധികം വൈകാതെ അവതരിപ്പിക്കപ്പെടുമെന്ന് സാരം. മൂന്ന് എസ്‌യുവികളുടെയും സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വ്യത്യസ്‌തമാവാനും പുതുമ നിലനിർത്താനും ധാരാളം പരിഷ്ക്കാരങ്ങളാണ് പരിചയപ്പെടുത്തുക.

പോയ വിൽപ്പന പിടിക്കണം, ടാറ്റയുടെ എസ്‌യുവി നിരയിലേക്ക് പുതിയ അവതാരം

സ്‌പെഷ്യൽ എഡിഷനിൽ പുതിയ ഫീച്ചറുകൾ ചേർക്കുമെന്ന പ്രതീക്ഷയും ആരാധകരിലുണ്ട്. നിലവിലുള്ള ഡാർക്ക് എഡിഷനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ വരാനിരിക്കുന്ന പുതിയ വേരിയന്റുകൾ. എന്നാൽ അകത്തളത്തിൽ റെഡ് ഹൈലൈറ്റുകൾ ഉപയോഗിച്ച് കൂടുതൽ സ്പോർട്ടിയവാറാനാണ് ഇത്തവണ ടാറ്റ ശ്രമിച്ചിരിക്കുന്നതെന്നു വേണം പറയാൻ. കഴിഞ്ഞ മാസം ഗ്രേറ്റർ നോയിഡയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഹാരിയറിന്റെയും സഫാരിയുടെയും റെഡ് ഡാർക്ക് എഡിഷനുകൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ADAS അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവ പോലുള്ള അപ്‌ഡേറ്റുകളാണ് ഹാരിയർ സഫാരി എന്നിവയുടെ റെഡ് ഡാർക്ക് എഡിഷനുകൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം നെക്സോൺ സബ്-4 മീറ്റർ എസ്‌യുവിയിൽ എന്താകും ടാറ്റ മോട്ടോർസ് കരുതിവെച്ചിരിക്കുന്നത് എന്നത് പുറത്തുവിട്ടിട്ടില്ല.

പോയ വിൽപ്പന പിടിക്കണം, ടാറ്റയുടെ എസ്‌യുവി നിരയിലേക്ക് പുതിയ അവതാരം

നിലവിൽ ഇന്ത്യയിലെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ട്രെൻഡിംഗാവുന്ന സവിശേഷതയാണ് ADAS. ആയതിനാൽ ഹാരിയറിലേക്കും സഫാരിയിലേക്കും കൂടുതൽ ആളുകൾ എത്തുമെന്നാണ് വിലയിരുത്തൽ. ഫോർവേഡ് കൊളിഷൻ വാർണിംഗ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ചേഞ്ച് അലേർട്ട്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ ബീം അസിസ്റ്റ്, ഡോർ ഓപ്പൺ അലേർട്ട്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകളായിരിക്കും ഇതിലുണ്ടാവുക.

ടാറ്റ നെക്‌സോൺ റെഡ് ഡാർക്ക് എഡിഷനിൽ ADAS ഉണ്ടായിരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ഇനി കാഴ്ച്ചയിലെ പുതുമകളിലേക്ക് കടന്നാൽ 2019 തുടക്കം മുതൽ മുൻനിര എസ്‌യുവികളിൽ നമുക്ക് പരിചിതമായ ഡിസൈൻ ഘടകങ്ങൾ എക്സ്റ്റീരിയറിൽ നിലനിർത്തിയാവും റെഡ് ഡാർക്ക് എഡിഷനുകളും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഒബ്‌റോൺ ബ്ലാക്ക് കളർ ഓപ്ഷനായിരിക്കും മോഡലുകൾക്ക് ഉണ്ടായിരിക്കുക. ബ്രേക്ക് കാലിപ്പറുകളുടെയും മുൻവശത്തെ ഗ്രില്ലിന്റെയും കോൺട്രാസ്റ്റ് റെഡ് ഫിനിഷാണ് എടുത്തു പറയാനാവുന്ന മറ്റൊരു കൂട്ടിച്ചേർക്കൽ.

പോയ വിൽപ്പന പിടിക്കണം, ടാറ്റയുടെ എസ്‌യുവി നിരയിലേക്ക് പുതിയ അവതാരം

മുൻ ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്ന റെഡ് ആക്സന്റ്, കാർനെലിയൻ റെഡ് ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, സെന്റർ കൺസോളിൽ കാണുന്ന റെഡ് ഗാർണിഷിംഗ്, ചുവന്ന നിറത്തിൽ അലങ്കരിച്ച ഡോർ ഹാൻഡിലുകൾ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ നവീകരണങ്ങളിൽ ഉൾപ്പെടുക. ഇന്റീരിയറിൽ മുകളിൽ പറഞ്ഞതു ഫീച്ചറുകൾക്ക് പുറമെ സൺറൂഫ് ബ്ലൈന്റിന് ചുറ്റുമുള്ള ആംബിയന്റ് ലൈറ്റിംഗും ഇടംപിടിക്കും. ഇത്തം കോസ്മെറ്റിക്, ഫീച്ചർ പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ പുതിയ നെക്സോൺ, ഹാരിയർ, സഫാരി എന്നിവയുടെ റെഡ് ഡാർക്ക് എഡിഷൻ വേരിയന്റുകളിൽ മറ്റ് മെക്കാനിക്കൽ മാറ്റങ്ങൾ ഒന്നും തന്നെയുണ്ടാവില്ല.

എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം സമാനമായി തന്നെ തുടരും. നെക്സോൺ കോം‌പാക്‌ട് എസ്‌യുവിയിൽ 1.2 ലിറ്റർ റെവോട്രോൺ പെട്രോളും 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എഞ്ചിനും തന്നെയാവും തെരഞ്ഞെടുക്കാനാവുക. അതേസമയം ഹാരിയർ, സഫാരി എസ്‌യുവികൾ പരിചിതമായ 2.0 ലിറ്റർ എഫ്‌സി‌എ ഉറവിടമുള്ള ഡീസൽ എഞ്ചിൻ ഉപയോഗിക്കും. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്നതിനുള്ള നവീകരണങ്ങൾ എഞ്ചിനിലേക്ക് എത്തും. എന്നാൽ പവർ കണക്കുകളിലൊന്നും മാറ്റമുണ്ടാവില്ലെന്ന് ഉറപ്പിക്കാം. പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇവ പ്രാപ്‌തമായിരിക്കും.

More from DriveSpark

Article Published On: Sunday, February 19, 2023, 9:00 [IST]
English summary
Tata harrier safari and nexon red dark edition model launching soon teaser out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X