സേഫ്റ്റിക്ക് പുറമെ ഈ വലിയ എസ്‌യുവികൾക്ക് 16.80 കി.മീ. വരെ മൈലേജും, ഇനി ടാറ്റയെ പിടിച്ചാൽ കിട്ടൂലാ...

ഇന്ന് പുതിയൊരു കാർ വാങ്ങാൻ തീരുമാനിച്ചാൽ പലരും ആദ്യം വാങ്ങാൻ ഉദ്ദേശിക്കുന്നത് എസ്‌യുവിയായിരിക്കും. ഉയർന്നിരുന്ന് കാഴ്ച്ചയെല്ലാം കണ്ട് ഡ്രൈവ് ചെയ്യാം എന്നതാണ് ഇത്തരം വാഹനങ്ങളിലേക്ക് പലരേയും അടുപ്പിക്കുന്ന ആദ്യ ഘടകം. സ്പോർട്‌ യൂട്ടിലിറ്റി വാഹനങ്ങളുടെ അധിപൻമാരായ ടാറ്റ മോട്ടോർസിന് ബജറ്റ് സെഗ്മെന്റ് മുതൽ അങ്ങ് പ്രീമിയം നിരയിൽ വരെ എസ്‌യുവികളുണ്ട്.

എല്ലാം വിപണിയിൽ വമ്പൻ ഹിറ്റായ മോഡലുകളാണെന്നതും ശ്രദ്ധേയമാണ്. ഇതിൽ അടുത്തിടെ ആധുനിക എതിരാളികൾക്കിടെ പ്രതാപം നഷ്‌ടപ്പെട്ടു പോയ രണ്ട് മോഡലുകളാണ് ഹാരിയറും സഫാരിയും. വലിയ എസ്‌യുവി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള തകർപ്പൻ വണ്ടികളാണ് ഇവ രണ്ടും. ലാൻഡ് റോവർ എസ്‌യുവികളുടെ രൂപവും കിടിലൻ സേഫ്റ്റിയുമെല്ലാമാണ് ഇവയെ വേറിട്ടു നിർത്തിയിരുന്നത്. എന്നാൽ ഡിസൈനിന്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും എസ്‌യുവികൾ പഴഞ്ചനായി എന്ന തോന്നലുണ്ടാക്കിയിരുന്നു.

Tata Harrier Facelift Mileage

ഇതു മനസിലാക്കിയ ടാറ്റ മോട്ടോർസ് ഹാരിയർ, സഫാരി മോഡലുകളിലേക്ക് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ആരേയും മോഹിപ്പിക്കുന്ന രൂപവും അത്യുഗ്രൻ ഫീച്ചറുകളുടെ അകമ്പടിയുമായി രണ്ട് എസ്‌യുവികളും ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്തും. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച പുത്തൻ ഹാരിയറിന്റെയും സഫാരിയുടേയും മൈലേജ് കണക്കുകൾ വെളിപ്പെടുത്തിയാണ് കമ്പനിയിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് എസ്‌യുവികളുടേയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് കളംപിടിക്കാനെത്തുന്നത്. എങ്കിലും ചെറിയ ചില ട്യൂണിങ്ങൊക്കെ നടത്തി ആളെ മിടുക്കനാക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ധനക്ഷമതയിൽ കൂടുതൽ കാര്യക്ഷമമാവാൻ സഫാരിക്കും ഹാരിയറിനും സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Tata Safari Facelift Mileage

2023 ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് മാനുവലിന് ലിറ്ററിന് 16.80 കിലോമീറ്റർ മൈലേജാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകൾ 14.60 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകാൻ പ്രാപ്‌തമാണെന്ന് ബ്രാൻഡ് പറയുന്നു. നിലവിലുണ്ടായിരുന്ന എസ്‌യുവിയുടെ മോഡലുകൾ യഥാക്രമം 16.35 കി.മീ., 14.60 കി.മീ എന്നിങ്ങനെയായിരുന്നു നൽകിയിരുന്ന മൈലേജ്. അതായത് ഹാരിയറിന്റെ മാനുവൽ മോഡലുകൾക്ക് 0.45 കി.മീ. അധിക ഇന്ധനക്ഷമത കൈവരിച്ചപ്പോൾ ഓട്ടോമാറ്റിക് കണക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം 2023 സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മാനുവലിന് 16.30 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 14.50 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ മോട്ടോർ‌സ് അവകാശപ്പെടുന്നത്. ഇത് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളേക്കാൾ യഥാക്രമം 0.14 കി.മീ, 0.42 കി.മീ എന്നിങ്ങനെ വർധനവ് കണ്ടിട്ടുണ്ട്. ഈ സെഗ്മെന്റിൽ ഡീസൽ എഞ്ചിനുകൾ മാത്രം വാഗ്ദാനം ചെയ്യുന്ന എസ്‌യുവികളാണ് ഹാരിയറും സഫാരിയും.

Tata Harrier Interior

മഹീന്ദ്ര XUV700, എംജി ഹെക്‌ടർ എന്നിവയോടാണ് ടാറ്റ ഹാരിയർ മത്സരിക്കുന്നത്. അതേസമയം മറുവശത്ത് 7-സീറ്റർ എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി അൽകാസർ, 7-സീറ്റർ XUV700, എംജി ഹെക്ടർ പ്ലസ് എന്നിവയോടാണ് ടാറ്റ സഫാരി മാറ്റുരയ്ക്കുന്നത്. പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഇല്ലാത്തതിന്റെ ചെറിയ മടുപ്പുണ്ടെങ്കിലും കിടിലൻ മൈലേജ് കണക്കുകളുമായി ഇതിനെ മറികടക്കാനുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

പക്ഷേ ഡീസൽ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ടാറ്റ ഹാരിയറും സഫാരിയും ഒന്നാമനാണോ എന്നു കൂടി പരിശോധിച്ചാലോ? ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയുടെ ഡീസൽ മാനുവൽ വേരിയന്റുകൾക്ക് 15.58 കി.മീ. ഇന്ധനക്ഷമതയാണ് എംജി അവകാശപ്പെടുന്നത്. ടാറ്റയെക്കാൾ അൽപം കുറവാണ്. അതേസമയം ഹ്യൂണ്ടായി അൽകാസർ ഡീസൽ മാനുവലിന് 18.1 കി.മീ. മൈലേജും ഡീസൽ ഓട്ടോമാറ്റിക്കിന് 20.4 കി.മീ മൈലേജുമാണ് പറയുന്നത്.

Tata Harrier, Safari Facelift Mileage

ഇവ രണ്ടും ഹാരിയറിനെയും സഫാരിയെയും അപേക്ഷിച്ച് അൽപം കൂടുതലാണ്. എന്തായാലും പുതിയ രൂപമാറ്റത്തിലൂടെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ ടാറ്റ മോട്ടോർസിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡേൺ ലുക്ക്, സേഫ്റ്റി, മൈലേജ് എന്നിവയുടെ സംയോജനമായി ഹാരിയറും സഫാരിയും വിപണി കീഴടക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി വണ്ടി ഇപ്പോൾ പ്രീ-ബുക്ക് ചെയ്‌തിടാം.

Article Published On: Tuesday, October 10, 2023, 10:15 [IST]
English summary
Tata harrier safari facelift mileage revealed higher than mg hector
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X