ഇത് നമ്മുടെ വിജയം! '50 ലക്ഷം' കാറുകൾ നിരത്തിലെത്തിച്ച് ടാറ്റയുടെ കുതിപ്പ്

രാജ്യത്തെ വാഹന വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള കമ്പനികളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. സേഫ്റ്റിയിലൂടെ ആളുകളെ കൈയിലെടുത്ത ടാറ്റ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാണ്. ബജറ്റ് സെഗ്മെന്റ് മുതൽ പ്രീമിയം എസ്‌യുവി വിഭാഗം വരെ സാന്നിധ്യമുള്ള ടാറ്റയുടെ എല്ലാ വാഹനങ്ങളും വൻ ഹിറ്റാണ്.

ഏത് വണ്ടിയിറക്കിയാലും ഹിറ്റടിക്കുന്ന പതിവാണ് ടാറ്റ ആവർത്തിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 50 ലക്ഷം കാറുകൾ പുറത്തിറക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ്, നെക്സോൺ, ഹാരിയർ, സഫാരി എന്നീ മോഡലുകളാണ് കമ്പനിയുടെ നിരയിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി തുടങ്ങീ മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ബ്രാൻഡ് വിപണിയിൽ അണിനിരത്തിയിട്ടുണ്ട്.

ഇത് നമ്മുടെ വിജയം! 50 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് ടാറ്റയുടെ കുതിപ്പ്

രാജ്യത്ത് 50 ലക്ഷം പാസഞ്ചർ വാഹനങ്ങൾ നിർമിക്കുക എന്ന നാഴികക്കല്ല് ഇത്ര വേഗം പിന്നിടാൻ സഹായിച്ചത് ഈ കാറുകളുടെയെല്ലാം വൻ ജനപ്രീതിയാണ്. കഴിഞ്ഞ അഞ്ചോ ആറോ വർഷമായാണ് സ്ഥിരതയാർന്ന വിൽപ്പന ടാറ്റ നേടുന്നത്. ടിയാഗോയിലൂടെയാണ് ടാറ്റയുടെ മുഖംമാറിയതെന്നും അവകാശപ്പെടാം. പിന്നാലെ ടിഗോർ, നെക്സോൺ എന്നിവയും കൂടെ ഹിറ്റായതോടെ രാജ്യത്തെ മുൻനിര ബ്രാൻഡായി വളരാൻ ബ്രാൻഡിന് സാധിച്ചു.

2004-ൽ 10 ലക്ഷം വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കിയ ടാറ്റ 2010-ൽ രണ്ടാം 20 ലക്ഷം നാഴികക്കല്ലും താണ്ടുകയുണ്ടായി. തുടർന്ന് 5 വർഷങ്ങൾക്കിപ്പുറം 30 ലക്ഷവും 2020-ൽ 40 ലക്ഷം കാറുകളുടെ നിർമാണവും ടാറ്റ മോട്ടോർസ് പൂർത്തീകരിച്ചു. അതിനു ശേഷം വെറും മൂന്ന് വർഷമെടുത്ത് 50 ലക്ഷം എന്ന റെക്കോർഡിലും കമ്പനിയെത്തി. കൊവിഡ്-19 മഹാമാരി, ആഗോള വാഹന വ്യവസായത്തെ ബാധിച്ച സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമം എന്നിവ ഉണ്ടായിരുന്നിട്ടും ഇത്രവേഗത്തിൽ ഈ നേട്ടം കൈവരിക്കാനായത് ബ്രാൻഡിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.

ഇത് നമ്മുടെ വിജയം! 50 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് ടാറ്റയുടെ കുതിപ്പ്

കൂടാതെ വിവിധ സെഗ്‌മെന്റുകളിലുടനീളം പുതിയ മോഡലുകളുടെ വരവാണ് ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ച പ്രധാന കാരണം. നെക്സോൺ, പഞ്ച് എന്നീ എസ്‌യുവികളുടെ വലിയ സ്വീകാര്യത പുതിയ നാഴികക്കല്ല് ഇത്രയും വേഗം നേടാൻ കമ്പനിയെ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. അടിക്കടി മോഡൽ നിരയിൽ കൊണ്ടുവരുന്ന പരിഷ്ക്കാരവും വിജയ ഫോർമുലയാണ്. വർഷങ്ങളായി മാരുതി സുസുക്കി കഴിഞ്ഞാൽ ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനം പലതവണ ടാറ്റ കൈയടക്കിയിരുന്നു.

അടുത്തിടെ ടാറ്റ മോട്ടോർസ് ഹാരിയർ, നെക്‌സോൺ, സഫാരി എന്നിവയുടെ റെഡ് ഡാർക്ക് എഡിഷൻ പുറത്തിറക്കിയിരുന്നു. എസ്‌യുവികൾക്ക് ഇപ്പോൾ ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷന് പുറമെ റെഡ് ആക്‌സന്റുകളും ലഭിക്കുന്നണ്ട്. ഇതിനുപുറമെ ഹാരിയറിലും സഫാരിയിലും ഇപ്പോൾ അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റം (ADAS) അവതരിപ്പിക്കാനും വാഹന നിർമാതാക്കൾക്ക് സാധിക്കുകയുണ്ടായി. ഇത് വലിയ മുന്നേറ്റങ്ങൾക്ക് വരും ദിവസം കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.

ഇത് നമ്മുടെ വിജയം! 50 ലക്ഷം കാറുകൾ നിരത്തിലെത്തിച്ച് ടാറ്റയുടെ കുതിപ്പ്

സേഫ്റ്റിയുടെ അങ്ങേയറ്റം എല്ലാ മോഡലുകളിളും കമ്പനി നൽകുന്നുണ്ടായിരുന്നെങ്കിലും എസ്‌യുവി വിപണിയിൽ ട്രെൻഡാവുന്ന ADAS മാത്രം ടാറ്റയുടെ മുൻനിര മോഡലുകളിൽ നിന്നും വിട്ടുനിന്നത് വലിയ നിരാശയായിരുന്നു. എന്നാൽ 2023 മോഡൽ പരിഷ്ക്കാരത്തോടെ ഈ കുറവ് നികത്താൻ ടാറ്റ കാണിച്ച ചങ്കൂറ്റം ശ്രദ്ധേയമാണ്. പരമ്പരാഗത വാഹനങ്ങൾക്കൂടാതെ ടാറ്റയുടെ അണിയറയിൽ ഇലക്ട്രിക് കാറുകളുടെ ഒരു വലിയ നിര തന്നെയാണ് ഒരുങ്ങുന്നത്. 2025-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ നിരയില്‍ പത്ത് വാഹനങ്ങൾ വിപണിയിലെത്തുമെന്ന ഉറപ്പ് ടാറ്റ നല്‍കിയിട്ടുണ്ട്.

സിയെറ ഇവി, ഹാരിയർ ഇവിക്, അവിന്യ ഇവി, കര്‍വ് ഇവി എന്നീ മോഡലുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ അടുത്തതായി ആൾട്രോസിന്റെ വൈദ്യുതീകരിച്ച മോഡലായിരിക്കും ടാറ്റ മോട്ടോർസ് അവതരിപ്പിക്കുകയെന്നാണ് സൂചന. ഇത് ഈ വർഷം അവസാനത്തോടെ നിരത്തിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളില്‍ 90 ശതമാനം വിപണി വിഹിതവും ടാറ്റയുടെ കൈയില്‍ ഭദ്രമാണ്. ആയതിനാൽ പുതിയ മോഡലുകളിലൂടെ ഇത് നിലനിർത്താനും ഇവർക്കാവുമെന്നാണ് വിലയിരുത്തൽ.

Article Published On: Friday, March 3, 2023, 13:30 [IST]
English summary
Tata motors achieved 50 lakh production milestone in india introduced celebratory campaign
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X