ഇലക്‌ട്രിക് കാറുകൾ മാത്രം വിൽക്കാൻ ഷോറൂം, ആദ്യ ഡീലർഷിപ്പ് തുറന്ന് ടാറ്റ; പ്രതീക്ഷയോടെ കേരളവും

ഇലക്‌ട്രിക് കാറുകളിൽ വിസ്‌മയം തീർക്കുന്ന ടാറ്റ മോട്ടോർസ് സെഗ്മെന്റിൽ ആറാടുകയാണ്. എതിരാളികളുടെ എണ്ണം കാലക്രമേണ കൂടുന്നുണ്ടെങ്കിലും ആളുകളുടെ പൾസറിഞ്ഞ് ഇവികൾ ഇറക്കുന്ന ബ്രാൻഡിന്റെ സിംഹാസനത്തിന് ഈ അടുത്ത കാലത്തൊന്നും ഇളക്കം തട്ടാൻ സാധ്യതയൊന്നും കാണുന്നില്ല. ബജറ്റ് ഫ്രണ്ട്ലിയായി പുറത്തിറക്കിയ ടിയാഗോ ഇവി വാങ്ങാൻ ആളുകൾ ഇപ്പോഴും ഇരച്ചെത്തുന്നതെല്ലാം ഇതിനുള്ള ഉദാഹരങ്ങളാണ്.

വ്യത്യസ്‌ത ഐഡിയകളിലൂടെ ആളുകളെ കൈയിലെടുക്കാൻ മിടുക്കുള്ള ടാറ്റ ഇപ്പോഴിതാ പുത്തൻ ഐഡിയയുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്താണന്നല്ലേ, ഇലക്‌ട്രിക് കാറുകൾക്ക് മാത്രമായി പുതിയ ഡീലർഷിപ്പുകൾ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ച ടാറ്റ മോട്ടോർസ് ഇത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ ആദ്യ ഇവി ഓൺലി ഡീലർഷിപ്പ് ഗുരുഗ്രാമിൽ ഉദ്ഘാടനം ചെയ്‌താണ് പുതിയ തുടക്കത്തിന് ഹരിശ്രീ കുറിച്ചിരിക്കുന്നത്.

Tata Motors EV Only Showroom Opened In Gurugram

സോഹ്‌ന റോഡിൽ സ്ഥിതി ചെയ്യുന്ന ഡീലർഷിപ്പ് ജനുവരി ഏഴിന് പൊതുജനങ്ങൾക്കായി തുറക്കും. ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്ന 2-3 നഗരങ്ങളിലേക്ക് കൂടി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ പറയുന്നത്. അങ്ങനെയെങ്കിൽ ഒന്ന് കേരളത്തിനും ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ഇവർ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (TPEM) എന്ന പേരിൽ ഇവികൾക്ക് മാത്രമായി പുതിയ സംരംഭം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമാണ് ഈ ഇവി ഷോറൂമുകൾ. ഭാവിയിൽ ഇവിടെ നിന്നായിരിക്കും വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയും സർവീസും എക്സ്ക്യൂസീവായി നൽകുക. ഈ പുതിയ ഡീലർഷിപ്പുകളിലൂടെ ലഭ്യമാകുന്ന ഫാസ്റ്റ് ചാർജറുകൾ വരെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകും. ഇവി ഡീലർഷിപ്പുകൾ പ്രവർത്തനക്ഷമമായാൽ സാധാരണ ഷോറൂമുകളിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.

Tata Motors EV Only Showroom Opened In Gurugram

ഇതുകൂടാതെ എല്ലാ ഇവി ഷോറൂമുകളിലും ടാറ്റ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായുള്ള വർക്ക്ഷോപ്പുകൾ ഉണ്ടായിരിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ടിയാഗോ ഇവി പുറത്തിറക്കിയപ്പോഴാണ് ടാറ്റ ഡോട്ട് ഇവി (TATA.ev) എന്ന സംരംഭത്തെ കമ്പനി അവതരിപ്പിക്കുന്നത്. ഇലക്ട്രിക്-ഓൺലി സ്റ്റോറുകൾ സമാരംഭിക്കുന്നതിലൂടെ ഇവി വാങ്ങുന്നവർക്ക് പ്രത്യേകമായി വിൽപ്പനയും സർവീസും നൽകാനും സാധിക്കും.

കമ്പനി പറയുന്നതനുസരിച്ച് സുസ്ഥിരത, സമൂഹം, സാങ്കേതികവിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ടാറ്റ ഡോട്ട് ഇവി സ്റ്റോറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പുതിയ ഡീലർഷിപ്പുകളുടെ രൂപകൽപ്പനയും നിർമാണവും പ്രവർത്തനങ്ങളും ബ്രാൻഡിന്റെ സുസ്ഥിരതയ്ക്കുള്ള ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുമെന്ന് ടാറ്റ മോട്ടോർസ് അഭിപ്രായപ്പെടുന്നത്. കൂടാതെ, ആഗോള ഗ്രീൻ സർട്ടിഫയർമാർ സാക്ഷ്യപ്പെടുത്തിയ റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഈ ഡീലർഷിപ്പുകൾ പണികഴിപ്പിച്ചിരിക്കുന്നത്.

Tata Motors EV Only Showroom Opened In Gurugram

പുതിയ ഇവി ഡീലർഷിപ്പുകളുടെ മറ്റ് സൗകര്യങ്ങളിലേക്ക് നോക്കിയാൽ ഷോറൂമിലെത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും പ്രീമിയം കോഫി ബ്രാൻഡായ നീല ടോക്കായിൽ നിന്നുള്ള കോഫിയും ടാറ്റ മോട്ടോർസ് നൽകും. കൂടാതെ, പുതിയ ഷോറൂമുകൾ അവരുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളും EVOLVED കമ്മ്യൂണിറ്റി കലണ്ടറിൽ ലിസ്റ്റ് ചെയ്യും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അവയിൽ പങ്കെടുക്കാം.

ഇവ കൂടാതെ ആധുനികവും സംവേദനാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ടാറ്റ ഡോട്ട് ഇവി സ്റ്റോറുകൾ അവരുടെ പുതിയ ഷോറൂമുകളിൽ ധാരാളം സാങ്കേതികവിദ്യകൾ സംയോജിപ്പിക്കും. ഈ പുതിയ ഡീലർഷിപ്പുകൾ ധാരാളം സ്‌ക്രീനുകളാലാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് നിലവിലെ ഉടമകളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ പ്രദർശിപ്പിക്കും. ഇവികളുമായി ബന്ധപ്പെട്ട ആശങ്കകളും മിഥ്യകളും പരിഹരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

Tata Motors EV Only Showroom Opened In Gurugram

കൂടാതെ കസ്റ്റമൈസേഷൻ ഓപ്‌ഷനുകളും ടാറ്റ ഇവി ഷോറൂമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ മോട്ടോർസ് നിലവിൽ നെക്‌സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നീ മൂന്ന് ഇലക്ട്രിക് പാസഞ്ചർ കാറുകളാണ് വിപണിയിൽ എത്തിക്കുന്നത്. ഇതിൽ നെക്സോണും ടിയാഗോയുമാണ് ബ്രാൻഡിന്റെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 75 ശതമാനവും സംഭാവന ചെയ്യുന്നത്.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹാച്ച്ബാക്ക് വാങ്ങുന്നവരിൽ 25 ശതമാനവും സ്ത്രീകളാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. 2023 അവസാനിക്കുന്നതോടെ ഏകദേശം 70,000 ഇവി വിൽപ്പനയെന്ന നാഴികക്കല്ല് പൂർത്തിയാക്കാനാണ് ടാറ്റയുടെ പദ്ധതി. ഇപ്പോൾ ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി ഇലക്ട്രിക് കാറുകളിൽ ആകർഷകമായ ഓഫറുകളും ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിൽ ഒന്നാണിത്.

More from DriveSpark

Article Published On: Friday, December 22, 2023, 10:06 [IST]
English summary
Tata motors ev only showroom opens in india gurugram exclusive dealership for electric cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X