കൂടുതൽ ഫീച്ചറുകൾക്കൊപ്പം വലിയ ടച്ച്സ്ക്രീനും; ആ ആഗ്രഹവും സാധിച്ചു തരാൻ ടാറ്റ

ഇന്ത്യൻ വിപണിയെ ഏറ്റവും കൂടുതൽ വിസ്‌മയിപ്പിക്കുന്ന വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ഇടയ്ക്കിടയ്ക്ക് തങ്ങളുടെ മോഡലുകളിൽ പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് പുതുപുത്തനായി തിളങ്ങി നിൽക്കുന്ന തന്ത്രം വിജയം കണ്ടിട്ടുണ്ടെന്നു വേണം പറയാൻ. മാരുതി സുസുക്കി കഴിഞ്ഞാൽ ആഭ്യന്തര വിപണിയിൽ ഏറ്റവും സ്വീകാര്യതയുള്ള ബ്രാൻഡും ടാറ്റ തന്നെയാണ്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു മാസം 10,000 കാറുകൾ വിറ്റിരുന്ന ടാറ്റ മോട്ടോർസ് ഇന്ന് 45,000 മുതൽ 50,000 കാറുകളാണ് പ്രതിമാസം വിൽക്കുന്നത്. സമീപ വർഷങ്ങളിൽ വിൽപ്പനയിൽ ഇത്രയും വലിയ വർധനവ് നേടിയെടുത്തൊരു കമ്പനിയില്ലെന്നു വേണം പറയാൻ. രത്തൻ ടാറ്റയോടുള്ള ഇന്ത്യക്കാരുടെ സ്നേഹവും വാഹനങ്ങളുടെ സുരക്ഷയുമെല്ലാം ബ്രാൻഡിന് മുതലെടുക്കാനായിട്ടുണ്ട്. ജനങ്ങളുടെ പൾസറിഞ്ഞ് കളിക്കാൻ കമ്പനിക്കാവുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കൂടുതൽ ഫീച്ചറുകൾക്കൊപ്പം വലിയ ടച്ച്സ്ക്രീനും; ആ ആഗ്രവും സാധിച്ചു തരാൻ ടാറ്റ

എല്ലാം തികഞ്ഞ കാറുകളാണ് ടാറ്റയ്ക്കുള്ളതെന്ന അഭിപ്രായവും നമുക്കില്ല കേട്ടോ. എതിരാളികളുമായി തട്ടിച്ചു നോക്കുമ്പോൾ ചില മേഖലകളിൽ ടാറ്റ വാഹനങ്ങൾ ഇപ്പോഴും വളരെ പിന്നിലാവാറുണ്ട്. അത്തരത്തിൽ ഒരു കാര്യമാണ് ഫീച്ചറുകളുടേത്. എന്നാൽ ഈ രംഗത്തും മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. സാങ്കേതികവിദ്യയുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ എതിരാളികളായ ഹ്യുണ്ടായി, മഹീന്ദ്ര എന്നിവയുമായി മുട്ടിനിൽക്കാൻ പുതിയ മാറ്റങ്ങൾ ഹാരിയർ, സഫാരി മോഡലുകളിൽ ഈയിടെ അവതരിപ്പിക്കുകയും ചെയ്‌തു.

ADAS, വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, പൂർണ ഡിജിറ്റൽ ക്ലസ്റ്റർ പോലുള്ള സവിശേഷതകൾ ചേർത്താണ് ടാറ്റ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിന്റെ അടുത്ത ഘട്ടമെന്നോണം നെക്സോണിലേക്കും ആൾട്രോസിലേക്കും പുതിയ നവീകരണങ്ങൾ കടന്നുവരാനിരിക്കുകയാണ്. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിംസ്റ്റം ഒന്നും പ്രതീക്ഷിച്ചിരിക്കല്ലേ... വലിയ ഇൻഫോടെയ്ൻമെന്റ് പോലുള്ള പ്രായോഗിക മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വരുന്നത്.

കൂടുതൽ ഫീച്ചറുകൾക്കൊപ്പം വലിയ ടച്ച്സ്ക്രീനും; ആ ആഗ്രവും സാധിച്ചു തരാൻ ടാറ്റ

ഇതുവരെ മുൻനിര മോഡലുകളായ ഹാരിയറിനും സഫാരിക്കുമൊപ്പം അറുബോറനായിരുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആണ് ടാറ്റ വാഗ്ദാനം ചെയ്‌ത് വന്നിരുന്നത്. ടച്ച് കൺട്രോളുകൾ വരെ ലാഗടിപ്പിച്ച് മനുഷ്യനെ മടുപ്പിക്കുമായിരുന്നു. അത്രയും വില കൊടുത്ത് വാങ്ങുന്ന വാഹനങ്ങളിൽ ഇതെല്ലാം കിട്ടുന്നത് ഒന്ന് ആലോചിച്ചു നോക്കിക്കെ! ഇവിടെയാണ് മഹീന്ദ്രയും എംജിയുയെല്ലാം വിജയം കണ്ടത്. അതേ ഫോർമുല പിന്തുടർന്നാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ എസ്‌യുവികൾക്ക് ഇപ്പോൾ മെച്ചപ്പെട്ട സംവിധാനങ്ങൾ കൂട്ടിച്ചേർത്തത്.

ഇതേ നിലപാടാണ് ആൾട്രോസിലേക്കും നെക്സോണിലേക്കും ഇപ്പോൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. വലിയ 10.25" ടച്ച്‌സ്‌ക്രീനാണ് രണ്ട് മോഡലുകളിലേക്കും ചേക്കാറാൻ ഒരുങ്ങുന്നത്. ഈ വർഷാവസാനം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ആൾട്രോസ് റേസർ വേരിയന്റിലായിരിക്കും ഈ മാറ്റം ആദ്യം കടന്നെത്തുക. പിന്നീട് ആൾട്രോസിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്ക് വെന്റിലേറ്റഡ് സീറ്റുകൾക്കൊപ്പം വലിയ ടച്ച്‌സ്‌ക്രീനും ലഭിക്കും. അതേസമയം നെക്സോണിന്റെ നിലവിലെ മോഡലിന് പരിഷ്ക്കാരം എത്തിയേക്കില്ല.

കൂടുതൽ ഫീച്ചറുകൾക്കൊപ്പം വലിയ ടച്ച്സ്ക്രീനും; ആ ആഗ്രവും സാധിച്ചു തരാൻ ടാറ്റ

പകരം ഇക്കൊല്ലം പുറത്തിറക്കാൻ പോവുന്ന കോംപാക്‌ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനാവും വലിയ ടച്ച്സ്ക്രീൻ കമ്പനി നൽകുക. ഈ പുതിയ വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിന് പുറമെ വെന്റിലേറ്റഡ് സീറ്റുകൾ മുതലായവയ ഫീച്ചറുകളും വാഹനത്തിൽ ഇടംപിടിക്കും. ഇതുവഴി കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടാറ്റ മോട്ടോർസ്. പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡ്രൈവിംഗ് സമയത്ത് കണക്റ്റിവിറ്റിയും വിനോദവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യമാണ്.

നേരത്തെ തന്നെ ഇക്കാര്യത്തെ കുറിച്ച് ടാറ്റ ചിന്തിച്ചു തുടങ്ങേണ്ടിയിരുന്നതാണ്. സഫാരി, ഹാരിയർ റെഡ് ഡാർക്ക് എഡിഷൻ എന്നിവയ്‌ക്കൊപ്പമുള്ള പുതിയ 7 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആൾട്രോസിലേക്കും നെക്സോണിലേക്കും കടന്നുവരുമെന്ന പ്രതീക്ഷയും ആരാധകരിലുണ്ട്. ഈ പുതിയ ഡിസ്‌പ്ലേ ക്യാബിൻ അന്തരീക്ഷത്തെ വളരെയധികം ഉയർത്തുന്ന ഒന്നാണെന്ന് പറയാതെ വയ്യ. കാരണം ഇത് മുമ്പത്തേക്കാൾ കൂടുതൽ പ്രീമിയമാണെന്നതു തന്നെ.

കൂടുതൽ ഫീച്ചറുകൾക്കൊപ്പം വലിയ ടച്ച്സ്ക്രീനും; ആ ആഗ്രവും സാധിച്ചു തരാൻ ടാറ്റ

ഇത്തരം പ്രായോഗികമായ മാറ്റങ്ങളിലൂടെ മാത്രമേ ടാറ്റയ്ക്ക് വിപണിയിൽ ആധിപത്യം സ്ഥാപിക്കാനാവൂ. വെറും സേഫ്റ്റി കൊണ്ട് മാത്രമിരുന്നാൽ ഒരു വിഭാഗം മാത്രം ആളുകൾ മാത്രമേ അടുക്കൂ. നിലവിൽ ഫീച്ചറുകളിലേക്കും കൂടുതൽ ശ്രദ്ധകേന്ദീകരിക്കുന്ന കമ്പനി സർവീസ് സെന്ററുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും പോരായ്മകളിലും ഒടൻ തന്നെ പരിഹാരം കാണണമെന്ന അഭ്യർഥനയും ഉണ്ട്. മാരുതിയേപ്പോലെ വിൽപ്പനാനന്തര സേവനങ്ങളിലും കൂടെ ടാറ്റ മികവ് കണ്ടെത്തിയാൽ പിന്നെ റേഞ്ച് വേറെ ലെവൽ ആകുമെന്ന് പറയേണ്ടതില്ലല്ലോ...

More from DriveSpark

Article Published On: Saturday, February 25, 2023, 15:15 [IST]
English summary
Tata motors planning to gift large touch screens for altroz and nexon soon with more features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X