ഇത് കിടുക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തെ ഇളക്കിമറിച്ച ടാറ്റയുടെ തുറുപ്പുഗുലാൻ ആയിരുന്നു ആൾട്രോസ്. സബ് 4 മീറ്റർ എസ്‌യുവി വിഭാഗവും ചെറിയ എസ്‌യുവി സെഗ്‌മെന്റും വളർന്നപ്പോഴും ഉറച്ചുനിൽക്കാൻ ആൾട്രോസിനായി. പല വ്യത്യസ്‌ത കാര്യങ്ങളിലൂടെയും വ്യത്യസ്‌തനായ കാറിന് പുത്തനൊരു മോഡലിനെ കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ.

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

2023 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ആൾട്രോസ് സ്‌പോർട്ട് വേരിയന്റ് അവതരിപ്പിക്കാൻ ഇന്ത്യൻ വാഹന നിർമാതാക്കൾ തയാറെടുക്കുകയാണെന്നാണ് വിവരം. ഒരു ടർബോ-പെട്രോൾ എഞ്ചിനുമായാവും ഈ വേരിയന്റിന്റെ വരവ്. ഹ്യുണ്ടായി i20 N ലൈനിന്റെ ശത്രുവാകാനാണ് ടാറ്റയുടെ ശ്രമം. നിലവിൽ ഉപഭോക്താക്കൾക്കിടിയിൽ വളർന്നു വരുന്ന പെർഫോമൻസ് കാറുകളുടെ സ്വീകാര്യത മുതലെടുക്കാനും കമ്പനിക്കാവും. നിലവിൽ ഐ-ടർബോ എന്ന മോഡൽ ആൾട്രോസ് നിരയിലുണ്ടെങ്കിലും പെർഫോമൻസ് പതിപ്പായി പലരും ഇതിനെ അംഗീകരിക്കുന്നില്ലെന്നു വേണം പറയാൻ.

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

പോയ വർഷമാണ് ആൾട്രോസിന്റെ ടർബോ പെട്രോൾ വകഭേദത്തെ ടാറ്റ മോട്ടോർസ് വിപണിയിൽ അവതരിപ്പിക്കുന്നത്. മോശമല്ലാത്ത വിൽപ്പന പിടിച്ചെടുക്കാൻ ആവുന്നുണ്ടെങ്കിലും പുതിയ മാരുതി സുസുക്കി ബലേനോയുടെ വരവോടെ ആൾട്രോസിന്റെ വിപണി ചെറുതായി ഒന്നിടിഞ്ഞെന്നു വേണം പറയാൻ. ഇതിനെല്ലാം പരിഹാരമാണ് വരാനിരിക്കുന്ന സ്പോർട്‌സ് വേരിയന്റ്. ഏകദേശം 9 ലക്ഷം മുതൽ 10 ലക്ഷം രൂപയോളമായിരിക്കും ഇതിനായി നിശ്ചയിക്കുന്ന എക്സ്ഷോറൂം വിലയെന്നാണ് കണക്കുകൂട്ടൽ.

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

വരാനിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ ആൾട്രോസ് സ്‌പോർട്‌സ് അരങ്ങേറ്റം കുറിക്കാനാണ് സാധ്യത. ആൾട്രോസ് സ്പോർട്‌സ് കൂടുതലും കോസ്മെറ്റിക് നവീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. പുതുക്കിയ ബമ്പർ, പുതിയ ബാഡ്ജുകൾ, പുതിയ അലോയ് വീലുകൾ, ഒരു സ്‌പോയിലർ എന്നിവ ഈ വരാനിരിക്കുന്ന ആൾട്രോസ് സ്പോർടിസിൽ നമുക്ക് പ്രതീക്ഷിക്കാം. മെക്കാനിക്കൽ വശങ്ങളിൽ പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കാൻ സാധ്യതയുണ്ടാവില്ലെന്നാണ് വിവരം.

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

ഐ-ടർബോ മോഡലിൽ കാണുന്ന അതേ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാവും ഇതിനും തുടിപ്പേകാൻ എത്തുക. ഇത് പരമാവധി 110 bhp പവറിൽ പരമാവധി 140 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

ആൾട്രോസിലെ സാധാരണ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനേക്കാൾ 23 bhp കരുത്തും 27 Nm torque ഉം ആണ് ഐ-ടർബോ മോഡൽ കൂടുതലായി ഉത്പാദിപ്പിക്കുന്നത്. ടിയാഗോയിലും ടിഗോറിലും കാണുന്ന അതേ ത്രീ സിലിണ്ടർ റെവേട്രോൺ 1.2 ലിറ്റർ NA എഞ്ചിൻ ആണ് സ്റ്റാൻഡേർഡ് ആൾട്രോസിൽ പ്രവർത്തിക്കുന്നത്. ഇത് 85 bhp പവറിൽ 113 Nm torque ആണ് നൽകുന്നത്.

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് നോക്കിയാൽ ആൾട്രോസ് ഐ-ടർബോയിൽ 5 സ്പീഡ് മാനുവൽ മാത്രമാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. അതേസമയം നാച്ചുറലി ആസ്പിറേറ്റഡ് മോഡലിൽ കമ്പനി ഒരു ഡിസിഎ ഓട്ടോമാറ്റിക്കും നൽകുന്നുണ്ട്. ഇത് വരാനിരിക്കുന്ന സ്പോർട്‌സ് പതിപ്പിലേക്ക് കൊണ്ടുവരുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. അങ്ങനെയങ്കിൽ പ്രധാന എതിരാളിയായ ഹ്യുണ്ടായി i20 N-ലൈൻ വേരിയന്റുകമായി ഏറ്റുമുട്ടാൻ ഒരു പരിധി വരെ ആൾട്രോസിനാവും.

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

പവർ കണക്കുകൾ കുറവാണെങ്കിലും സേഫ്റ്റിയുടെ മുൻതൂക്കവും ടാറ്റയ്ക്ക് ലഭിക്കും. ഇനി നെക്സോണിലെ അതേ പെട്രോൾ എഞ്ചിനാണ് ആൾട്രോസ് സ്പോർട്സിലേക്ക് ടാറ്റ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നതെങ്കിൽ കളിമാറും. ഐ-ടർബോ വേരിയന്റുകളേക്കാൾ ഒരു അധിക ഗിയർ ഉള്ള ഒരു ലോ-റേഷ്യോ ഗിയർബോക്‌സും കൂടുതൽ പവറും ഉള്ളതിനാൽ അധിക പെർഫോമൻസ് നൽകാൻ ഇതിനാവും.

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

അതായത് 1.2 ലിറ്റർ ടർബോ ചാർജ്‌ഡ് റെവോട്രോൺ എഞ്ചിൻ പരമാവധി 120 bhp പവറിൽ 170 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഈ കണക്കുകളുമായി ആൾട്രോസ് വന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ...

ഇത് കിടിക്കും! Tata Altroz Sport വരുന്നൂ... അരങ്ങേറ്റം 2023 ഓട്ടോ എക്സ്പോയിൽ

ടാറ്റ ആൾട്രോസ് സ്‌പോർട്‌സ് വേരിയന്റ് ലോഞ്ച് ചെയ്യുന്നതോടെ നിലവിലുള്ള ടാറ്റ ആൾട്രോസ് ഐ-ടർബോ നിർത്തലാക്കുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. മാരുതി ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചാൽ സ്വിഫ്റ്റ് സ്‌പോർട്‌സിന് എതിരാളിയായി ആൾട്രോസ് സ്‌പോർട്‌സ് നിലകൊള്ളുകയും ചെയ്യും. ടാറ്റ പഞ്ച് ഇവി, കർവ്, അവിന്യ കൺസെപ്റ്റ് എസ്‌യുവികൾ എന്നിവയ്‌ക്ക് പുറമെ വരാനിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് നിരവധി കാറുകളാണ് പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്.

More from DriveSpark

Article Published On: Monday, January 9, 2023, 10:15 [IST]
English summary
Tata motors ready to bring all new altroz sports model in 2023 auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X