നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

പാസഞ്ചർ വാഹന വിഭാഗത്തിൽ മാത്രമല്ല വാണിജ്യ വാഹന വിഭാഗത്തിലും തങ്ങളുടെതായ സ്ഥാനം കണ്ടെത്തിയവരാണ് ടാറ്റ മോട്ടോർസ്. സിഎൻജി, പെട്രോൾ, ഡീസൽ എന്നിങ്ങനെ വാണിജ്യ വാഹന രംഗത്ത് എല്ലാത്തരം ഫ്യുവൽ സംവിധാനങ്ങളും പരീക്ഷിച്ച് വിജയിച്ച കമ്പനി പോയ വർഷം എയ്‌സിന്റെ ഇലക്ട്രിക് പതിപ്പിനെ വിപണിയിൽ എത്തിച്ച് ഏവരേയും ഞെട്ടിച്ചിരുന്നു.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

രാജ്യത്തെ ഏറ്റവും ജനകീയമായ ചെറിയ വാണിജ്യ വാഹനമായ എയ്‌സിനെ വൈദ്യുതീകരിച്ച തീരുമാനം ഇലക്‌ട്രിക്കിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് എതിരാളികൾ പോലും കണ്ടത്. ഇന്ത്യന്‍ നിരത്തുകളില്‍ 17 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള വാണിജ്യ വാഹനമാണ് ടാറ്റയുടെ എയ്‌സ്. കുട്ടിയാന എന്ന ഓമനപ്പേരിലുള്ള ഈ മോഡൽ നമ്മുടെ നിരത്തുകളിലെ സ്ഥിരസാന്നിധ്യമാണ്.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

എയ്‌സ് ഇവിയുടെ വരവ് മാലിന്യമുക്തമായ ചരക്ക് ഗതാഗത സംവിധാനത്തിന് പുതിയ കുതിപ്പേകുമെന്നാണ് നിര്‍മാതാക്കളായ ടാറ്റ പറയുന്നത്. വിപണിയില്‍ അവതരിപ്പിച്ച ഇലക്ട്രിക് പിക്കപ്പിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. 9.99 ലക്ഷം രൂപ മുതലാണ് എയ്‌സ് ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. വാഹനം വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് വാഹനം കൈമാറുന്നതിന് ധാരണപത്രം ഒപ്പുവെക്കുകയും ചെയ്‌തിരുന്നു.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

ആയതിനാൽ എയ്‌സ് ഇവിയുടെ ആദ്യ ഫ്ലീറ്റ് FMCG, കൊറിയർ കമ്പനികളായ ആമസോൺ, ഡൽഹിവെറി, ഡിഎച്ച്എൽ, മൂവിംഗ്, ഫ്ലിപ്പ്കാർട്ട്, സേഫ്എക്സ്പ്രസ്, ഫെഡ്എക്‌സ് എന്നിവയ്ക്ക് കൈമാറിയതായി കമ്പനി പറയുന്നു. 2022 മെയ് മാസത്തിലാണ് ടാറ്റ ഇലക്ട്രിക് കരുത്തിലെത്തിയ എയ്‌സിനെ വിപണിയിൽ പരിചയപ്പെടുത്തുന്നത്. പുതിയ എയ്‌സ് ഇവിക്ക് 5 വർഷത്തെ മെയിന്റനൻസ് പാക്കേജ് ലഭിക്കുകയും തടസരഹിതമായ ഇ-കാർഗോ മൊബിലിറ്റി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

154 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന EVOGEN പവർട്രെയിൻ ആണ് എയ്‌സ് ഇവിയുടെ കരുത്ത്. ഫീച്ചറുകളുടെ കാര്യത്തിൽ ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കുന്നതിനായി ഒരു റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും നൂതന ബാറ്ററി കൂളിംഗ് സിസ്റ്റവുമാണ് ഇതിൽ ടാറ്റ മോട്ടോസ് സജ്ജീകരിച്ചിരിക്കുന്നത്. സമയ ലാഭത്തിനായി സ്ഥിരവും വേഗത്തിലുള്ളതുമായ ചാർജിംഗ് കഴിവുകളും വാഹനം അനുവദിക്കുന്നു.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

ഡ്രൈവിംഗ് റേഞ്ച് വര്‍ധിപ്പിക്കുന്നതിനായി അഡ്വാന്‍സ്ഡ് ബാറ്ററി കൂളിങ്ങ് സംവിധാനവും, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും എയ്‌സ് ഇലക്ട്രിക്കില്‍ ഒരുക്കിയിട്ടുണ്ട്. 27kW മോട്ടോറാണ് പുതിയ ടാറ്റ എയ്‌സ് ഇവിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 36 bhp കരുത്തിൽ 130 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. ഇത് 208 അടി ഗുഡ്‌സ് വോളിയവും 22 ശതമാനം ഗ്രേഡ്-എബിലിറ്റിയും ഉറപ്പാക്കുന്നു. ഇത് പൂർണമായി ലോഡുചെയ്‌ത സാഹചര്യങ്ങളിൽ വാഹനം എളുപ്പത്തിൽ കയറ്റം കയറാനും അനുവദിക്കുന്നു.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

എയ്‌സ് ഇവി ആദ്യമായി രൂപകൽപ്പന ചെയ്യുകയും ആശയം രൂപപ്പെടുത്തുകയും ചെയ്തത് വാഹന നിർമാതാക്കളുടെ യൂറോപ്യൻ ടെക്‌നിക്കൽ സെന്റർ ആയിരുന്നു. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനവും വിന്യാസവും, പരമാവധി ഫ്ലീറ്റ് പ്രവർത്തന മയത്തിനായി സമർപ്പിത ഇലക്ട്രിക് വെഹിക്കിൾ സപ്പോർട്ട് സെന്ററുകൾ സ്ഥാപിക്കലും ടാറ്റ ഫ്ലീറ്റ് എഡ്ജിന്റെ വിന്യാസവും എയ്‌സ് ഇവിയുടെ പിന്തുണയുള്ള ഇക്കോസിസ്റ്റത്തിൽ ഉൾപ്പെടുന്നുവെന്ന് ബ്രാൻഡ് പറയുന്നു.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

ഇ-മൊബിലിറ്റി എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. പാസഞ്ചര്‍ കാറുകള്‍, വാണിജ്യ വാഹനങ്ങള്‍, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തുടങ്ങിയ വാഹനങ്ങളിലൂടെ ഞങ്ങളും ഇ-വാഹനങ്ങളിലേക്ക് നീങ്ങുകയാണെന്നും ടാറ്റ മോട്ടോർസ് പറഞ്ഞു.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

ഡീസൽ, പെട്രോൾ, സി‌എൻ‌ജി ഓപ്ഷനുകളിലാണ് നിലവിൽ ടാറ്റ എയ്‌സ് വിൽപ്പനയ്ക്ക് എത്തുന്നത്. 2 സിലിണ്ടർ 700 സിസി നാച്ചുറലി ആസ്പിറേറ്റഡ് ഡയറക്ഷൻ ഇഞ്ചക്ഷൻ ഡീസൽ എഞ്ചിന് പരമാവധി 20 bhp കരുത്തിൽ 45 Nm torque വരെ നൽകാനാവും.

നിരത്തിൽ സ്റ്റാറാവാൻ Ace EV; ഡെലിവറി ആരംഭിക്കുന്നതായി Tata Motors

അതേസമയം 694 സിസി MPFI 4 സ്ട്രോക്ക്, വാട്ടർ കൂൾഡ് യൂണിറ്റാണ് പെട്രോൾ എഞ്ചിൻ. ഇതിന് പരമാവധി 30 bhp കരുത്തിൽ 55 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 25 bhp പവറിൽ 50 Nm torque നൽകുന്ന അതേ യൂണിറ്റ് സിഎൻജി ഫോമിലും ലഭ്യമാണ്. ഇവയ്ക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

More from DriveSpark

Article Published On: Tuesday, January 10, 2023, 11:02 [IST]
English summary
Tata motors started the deliveries of the all new ace ev in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X