ഈ നിറങ്ങൾ ഇനി ടിഗോറിൽ കിട്ടില്ല! നിർത്തലാക്കാൻ തീരുമാനമെടുത്ത് ടാറ്റ

ടാറ്റയുടെ മുഖംമാറ്റിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ട് മോഡലുകളാണ് ടിയാഗോയും ടിഗോറും. ഇന്ത്യയിലെ സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ ഏറ്റവും സുരക്ഷിതനെന്ന രീതിയിൽ പേരെടുത്താണ് ഇതിൽ ടിഗോർ വ്യത്യസ്‌തനായത്. മികച്ച ബൂട്ട് സ്പേസും കിടിലൻ ഡിസൈനും തിരയുന്നവർക്കുള്ള ടാറ്റയുടെ ഉത്തരമായിരുന്നു ഈ വാഹനം.

ശരിക്കും സെസ്റ്റിന്റെ പിൻമാഗിയായാണ് വരവെങ്കിലും തനതായ ശൈലിയിൽ തന്റെ സ്ഥാനം വെട്ടിപ്പിടിച്ചെടുക്കാനും ടിഗോറിനായി. വിപണിയിൽ എത്തിയിട്ട് നീണ്ടനാളുകളായെങ്കിലും വിൽപ്പന കൂടിയതല്ലാതെ കുറയാനും ഇതുവരെ ഇടയായിട്ടില്ലെന്നു വേണം പറയാൻ. മോഡൽ നിരയിൽ ടാറ്റ മോട്ടോർസ് അടിക്കടി നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങൾ തന്നെയാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം. ദേ ഇപ്പോഴും സെഡാനിൽ പുതിയ പരിഷ്ക്കാരങ്ങളുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

ഈ നിറങ്ങൾ ഇനി ടിഗോറിൽ കിട്ടില്ല! നിർത്തലാക്കാൻ തീരുമാനമെടുത്ത് ടാറ്റ

വേറൊന്നുമല്ല, ടിഗോറിൽ വാഗ്‌ദാനം ചെയ്‌തിരുന്ന ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ നിർത്തലാക്കാനാണ് ടാറ്റയുടെ നിലവിലെ തീരുമാനം. ഡ്യുവൽ-ടോൺ നിറങ്ങൾ അതത് മോഡലുകൾക്ക് നൽകുന്ന പ്രത്യേക എടുപ്പ് ഇനി മുതൽ ടിഗോറിന് ഉണ്ടാവില്ലെന്ന് സാരം. എന്തുകൊണ്ടാണ് നിർത്തലാക്കുന്നതെന്ന വിവരം മാത്രം കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡിമാന്റ് കുറഞ്ഞതാവും ഇതിന്റെ പിന്നിലുള്ള ചേതോവികാരമെന്നാണ് വിലയിരുത്തൽ. മാത്രമല്ല ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ഡെസാൻ മോഡുലകളിൽ അത്രയ്ക്ക് പ്രായോഗികമല്ലെന്നും വേണമെങ്കിൽ പറയാം.

ഒരു സെഡാൻ വാങ്ങുന്ന ഒരു വ്യക്തി മിക്കവാറും ഡ്യൂവൽ-ടോൺ നിറങ്ങളേക്കാൾ മോണോടോൺ ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാൻ താത്പര്യപ്പെടുന്നത്. എന്നാൽ എസ്‌യുവികളുടെ കാര്യം വരുമ്പോൾ ഇക്കാര്യം നേരെ തിരിയും. എസ്‌യുവികൾ വാങ്ങുന്ന ആളുകൾക്ക് അവരുടെ ആദ്യ മുൻഗണനയായി ഇത് പലപ്പോഴും മാറാറുമുണ്ട്. ടിഗോറിനുള്ള ഡ്യുവൽ-ടോൺ ഓപ്ഷൻ നേരത്തെ മാഗ്നറ്റിക് റെഡ്, ഓപൽ വൈറ്റ് നിറങ്ങളിലായിരുന്നു ടാറ്റ മോട്ടോർസ് ഒരുക്കിയിരുന്നത്. കാറിന്റെ റൂഫ് ഇൻഫിനിറ്റി ബ്ലാക്കിലാണ് പൂർത്തിയാക്കിയിരുന്നതും.

ഈ നിറങ്ങൾ ഇനി ടിഗോറിൽ കിട്ടില്ല! നിർത്തലാക്കാൻ തീരുമാനമെടുത്ത് ടാറ്റ

ടിഗോർ സെഡാനുള്ള ഡ്യുവൽ-ടോൺ നിറങ്ങൾ XZ+ DT, XZA+ DT, XZ+ CNG DT, XZ+ LP DT, XZA+ LP DT, XZ+ CNG LP DT എന്നീ വേരിയന്റുകളിലായാണ് ടാറ്റ വാഗ്ദാനം ചെയ്‌തിരുന്നത്. ഇനി മുതൽ മാഗ്നറ്റിക് റെഡ്, അരിസോണ ബ്ലൂ, ഓപാൽ വൈറ്റ്, ഡേടോണ ഗ്രേ എന്നീ നാല് മോണടോൺ കളർ ഓപ്ഷനുകളിൽ മാത്രമാണ് ടിഗോർ വാങ്ങാനാവുക.

എന്നാൽ കുറച്ചു ദിവസങ്ങൾക്ക് അപ്പുറം കാറിൽ പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാനുള്ള സാധ്യതകളും പൂർണമായി തള്ളിക്കളാനാവില്ല. നിലവിൽ എൻട്രി ലെവൽ സെഡാൻ സെഗ്‌മെന്റിൽ ഒരു കാറിനും ഡ്യുവൽ ടോൺ ഓപ്ഷൻ ഇല്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ടിഗോർ ഇവിടെയാണ് വ്യത്യസ്‌തനാവാൻ ശ്രമിച്ചിരുന്നതെങ്കിലും ഡിമാന്റ് കുറവായത് തിരിച്ചടിയാവുകയായിരുന്നുവെന്ന് വേണം കരുതാൻ. മാരുതി ഡിസയർ, ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ തുടങ്ങിയ എതിരാളികൾക്ക് മോണോടോൺ നിറങ്ങൾ മാത്രമേ ഓഫറിൽ ഉള്ളൂ.

ഈ നിറങ്ങൾ ഇനി ടിഗോറിൽ കിട്ടില്ല! നിർത്തലാക്കാൻ തീരുമാനമെടുത്ത് ടാറ്റ

ഡ്യുവൽ-ടോൺ കളർ നിർത്തലാക്കിയതിന് പുറമെ ടാറ്റ ടിഗോറിൽ മറ്റ് വലിയ മാറ്റങ്ങളൊന്നും ടാറ്റ മോട്ടോർസ് കൊണ്ടുവന്നിട്ടില്ല. 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ തന്നെയാണ് കോംപാക്‌ട് സെഡാന് തുടിപ്പേകുന്നത്. ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകളിൽ സ്വന്തമാക്കാനാവുന്നത്.

ഇതോടൊപ്പം ഒരു സിഎൻജി ഓപ്ഷനും ഉപഭോക്താക്കൾക്ക് ടാറ്റ ടിഗോറിൽ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഇത് 73.4 bhp പവറിൽ 95 Nm torque ആണ് നൽകുന്നത്. പവർ കുറവാണെങ്കിലും മികച്ച മൈലേജ് കണക്കുകളാണ് വാഹനം നൽകുന്നത് എന്നതാണ് വലിയ കാര്യം. ഇത് 5 സ്പീഡ് മാനുവൽ ഓപ്ഷനൊപ്പം മാത്രമാണ് സ്വന്തമാക്കാനാവുന്നത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിച്ചിട്ടുണ്ട്.

ഈ നിറങ്ങൾ ഇനി ടിഗോറിൽ കിട്ടില്ല! നിർത്തലാക്കാൻ തീരുമാനമെടുത്ത് ടാറ്റ

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ടിഗോർ പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നീ ഓപ്ഷനിൽ ലഭ്യമാവും. 2023 ടിഗോറിന്റെ എക്സ്ഷോറൂം വില 6.20 ലക്ഷം രൂപയിൽ തുടങ്ങി 8.90 ലക്ഷം രൂപ വരെയാണ് നീളുന്നത്. എതിരാളികളിൽ നിന്നും വ്യത്യസ്‌തമാവാനായി മോഡലിന്റെ ടോപ്പ് എൻഡ് XZ+ വേരിയന്റിൽ ഒരു ലെതറെറ്റ് പായ്ക്ക് വരെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Article Published On: Thursday, March 16, 2023, 16:59 [IST]
English summary
Tata motors to discontinued dual tone colour options for tigor sedan details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X