എന്തൊരഴക് എന്തൊരു ഭംഗി, എക്സ്പോയിൽ തിളങ്ങി ടാറ്റ ടിഗായോ ഇവി ബ്ലിറ്റ്സ്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തെ അതികായകൻമാരായ ടാറ്റ മോട്ടോർസ് ഇവി സെഗ്മെന്റിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായ 2023 ഓട്ടോ എക്സ്പോയിൽ നിരവധി കൺസെപ്റ്റ് കാറുകളും നിലവിലെ മോഡലുകളുടെ പുത്തൻ വകഭേദങ്ങളും വരെ പരിചയപ്പെടുത്തുകയുണ്ടായി.

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ നെക്‌സോൺ ഇവിയിലൂടെ ഇലക്ട്രിക് വാഹന രംഗത്ത് തുടക്കമിട്ട ടാറ്റ മോട്ടോർസിന് ഇന്ന് ടിഗോർ ഇവി, ടിയാഗോ ഇവി തുടങ്ങിയ വമ്പൻ മോഡലുകള് നിരയിലുള്ളത്. 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് അവതരിപ്പിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ വാഹനങ്ങളിൽ ഒന്നായിരുന്നു ടിയാഗോ ഇവി ബ്ലിറ്റ്‌സ്. 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ഇ-ഹാച്ചിന്റെ സ്‌പോർട്ടിയർ വേരിയന്റിനാണിത് എന്നാണ് ടാറ്റ പറയുന്നത്.

എന്തൊരഴക് എന്തൊരു ഭംഗി, എക്സ്പോയിൽ തിളങ്ങി ടാറ്റ ടിഗായോ ഇവി ബ്ലിറ്റ്സ്

ടിയാഗോ ഇവി ബ്ലിറ്റ്‌സിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ചില കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങൾ ലഭിക്കുന്നുവെന്നത് മാത്രമാണ് എടുത്തുപറയാനാവുന്നത്. നിലവിൽ വിൽപ്പനയിലുള്ള ടിയാഗോ ഇവിയെക്കാൾ സ്‌പോർട്ടിയായി ഇത് കാണപ്പെടുന്നത് കൂടുതൽ ആളുകളെ ആകർഷിക്കാൻ കമ്പനിയെ സഹായിച്ചേക്കും. 15 ഇഞ്ച് അലോയ് വീലുകളോടെയാണ് ടിയാഗോ ഇവി ബ്ലിറ്റ്‌സ് വരുന്നത്. ബ്ലിറ്റ്‌സ് എഡിഷന്റെ സ്‌പോർട്ടി ലുക്ക് ഊന്നിപ്പറയുന്നതിനായി വീൽ ആർച്ചുകളെല്ലാം കറുപ്പ് നിറത്തിലാണ് തീർത്തിരിക്കുന്നത്. അതായത് ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളിൽ കാണുന്ന നീല നിറങ്ങൾ ഇവിടെ പൂർണമായും ഒഴിവാക്കിയെന്ന് സാരം.

പകരം ടിയാഗോ ഇവി ബ്ലിറ്റ്‌സ് ബ്ലാക്ക് ഘടകങ്ങളുമായാണ് വരുന്നത്. മാത്രമല്ല 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവിയിലും ബമ്പറിലെ ട്രൈ-ആരോ ഘടകങ്ങൾക്ക് പകരം തിരശ്ചീനമായ സ്ലാറ്റുകളാണ് ടാറ്റ നൽകിയിരിക്കുന്നത്. ഡോർ ഹാൻഡിലുകളിലെ കറുത്ത ആക്‌സന്റുകൾക്ക് പകരം ബോഡി നിറമായ വൈറ്റാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം സ്പോർട്ടി ഇലമെന്റ് ചേർക്കായി ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ റിയർവ്യൂ മിററുകൾ കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. 15 ഇഞ്ച് വീലുകളാണ് കാറിലുള്ളത്.

എന്തൊരഴക് എന്തൊരു ഭംഗി, എക്സ്പോയിൽ തിളങ്ങി ടാറ്റ ടിഗായോ ഇവി ബ്ലിറ്റ്സ്

ഇനി പിൻവശത്തേക്ക് നോക്കിയാൽ ടിയാഗോ ഇവിയിൽ ബോഡി കളറിൽ ഫിനിഷ് ചെയ്തിരിക്കുന്ന കറുത്ത സ്‌പോയിലർ മാത്രമാണ് ഒരേയൊരു വ്യത്യസ്ത ഘടകം.പുറത്തെ വാഹനത്തിലെ ഇവി ബാഡ്‌ജിങ്ങിന് പകരം പുതിയ നീല ബോൾട്ട് ബാഡ്ജും ടാറ്റ മോട്ടോർസ് നൽകിയിട്ടുണ്ട്. ഇന്റീരിയറിലും ഇതേ നീല ബോൾട്ട് കാണാം. മാത്രമല്ല, മൾട്ടി-ലെവൽ റീജനറേഷൻ സിസ്റ്റം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ തത്സമയം നിരീക്ഷിക്കാൻ കഴിയുമെന്നതാണ് അകത്തളത്തിലെ ഒരു പ്രധാന വിഷയം. ബാക്കി സംഭവങ്ങളെല്ലാം സാധാരണ ടിയാഗോ ഇലക്ട്രിക്കിന് സമാനമാണ്.

ടിയാഗോ ഇവി ബ്ലിറ്റ്‌സിന് ഷാസിയും പവർട്രെയിൻ നവീകരണവും ലഭിക്കുമോ ഇല്ലയോ എന്ന് ടാറ്റ മോട്ടോർസ് ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ല. സ്റ്റാൻഡേർഡ് ടിയാഗോ ഇവി രണ്ട് പതിപ്പുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്ക് 350 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. ഇത് 74 bhp പവറിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ചെറിയ ബാറ്ററി പായ്ക്ക് വേരിയന്റുകൾ 61 bhp പവറിൽ 110 Nm torque ആണ് നൽകുന്നത്. ഇതിന് 250 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

എന്തൊരഴക് എന്തൊരു ഭംഗി, എക്സ്പോയിൽ തിളങ്ങി ടാറ്റ ടിഗായോ ഇവി ബ്ലിറ്റ്സ്

ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന് വെറും 5.7 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും ചെറിയ ബാറ്ററി പതിപ്പ് 6.2 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈയെത്തി പിടിക്കുമെന്നുമാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. പുതുപുത്തൻ ടിയാഗോ ഇവി ബ്ലിറ്റ്‌സ് 2024 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുമെന്നാണ് ടാറ്റ സൂചിപ്പിച്ചിരിക്കുന്നത്. ഇതിനർഥം ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ബ്ലിറ്റ്‌സ് ഷോറൂമുകളിൽ എത്താനുള്ള സാധ്യതയുണ്ടെന്നാണ്. എന്നാൽ വിലയെ സംബന്ധിച്ച ഒറു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല.

ഇവിയുടെ നിലവിലെ സ്റ്റാൻഡേർഡ് മോഡലുകൾ ടീൽ ബ്ലൂ, മിഡ്നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ്, പ്രിസ്റ്റൈൻ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് നിലവിൽ വിപണിയിൽ എത്തുന്നത്. നിലവിൽ 7 വേരിയന്റുകളിൽ ലഭ്യമാവുന്ന ടിയാഗോ ഇലക്ട്രിക്കിന് 8.49 ലക്ഷം മുതൽ 11.49 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ബുക്കിംഗ് കുതിച്ചുയരുന്നുണ്ടെങ്കിലും ടിയാഗോ ഇവിയുടെ ഡെലിവറി ജനുവരി പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ഇവി വിപണി കൂടുതൽ ശ്രദ്ധയാകർഷിക്കുന്നതോടെ ആൾട്രോസ്, പഞ്ച് എന്നീ മോഡലുകളേയും കമ്പനി വൈദ്യുതീകരിക്കും.

More from DriveSpark

Article Published On: Monday, January 16, 2023, 12:07 [IST]
English summary
Tata motors unveiled new tiago ev blitz edition at auto expo 2023 specs range and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X