1.40 ലക്ഷത്തിന്റെ കൊതിപ്പിക്കുന്ന ഇയർ എൻഡ് ഓഫർ, സുവർണാവസരം ഒരുക്കി നമ്മുടെ ടാറ്റ

പോയ മാസം വിൽപ്പനയിൽ ചെറിയ രീതിയിൽ കാലിടറിയ ടാറ്റ മോട്ടോർസ് വിപണി തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ്. ഇതിന്റെ ഭാഗമായി 2023 ഡിസംബർ മാസത്തേക്കായുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനൊപ്പം കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുക തന്നെയാണ് പ്രധാന ഉദ്ദേശം.

ഇതിന്റെ ഭാഗമായി ടിയാഗോ മുതൽ നീളുന്ന ചെറുകാർ നിര മുതൽ പ്രീമിയം എസ്‌യുവിയായ സഫാരിയിൽ വരെ കമ്പനി ഇയർ എൻഡ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയിൽ ഡിസംബറിൽ മൊത്തം 60,000 രൂപ വരെ ലാഭിക്കാം. കാറിന്റെ പെട്രോൾ മാനുവൽ പതിപ്പിന് കൺസ്യൂമർ ഡിസ്‌കൗണ്ടായി 40,000 രൂപ വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Tata Motors Year End Discount Offer Announced

ഇതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി. 5,000 രൂപയും ഉപഭോക്താക്കൾക്ക് ഈ മാസം ഉപയോഗപ്പെടുത്താം. ഇനി ടിയാഗോ ഓട്ടോമാറ്റിക്കാണ് നോക്കുന്നതെങ്കിൽ കോർപ്പറേറ്റ്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളോടെ ടിയാഗോ എഎംടി 30,000 രൂപയുടെ കൺസ്യൂമർ ഓഫറോടെ സ്വന്തമാക്കാം. സിംഗിൾ സിലിണ്ടർ ടിയാഗോ സിഎൻജി വേരിയന്റിന് മൊത്തം 80,000 രൂപ വരെ ഓഫറുണ്ട്.

ഇതിൽ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും ഉപയോഗപ്പെടുത്താം. സിഎൻജി കാറുകൾക്കായുള്ള ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയിലെത്തുന്ന ടിയാഗോ സിഎൻജിയിലും ഇയർ എൻഡ് ഓഫർ ലഭ്യമാവും. ഇതിൽ കൺസ്യൂമർ ഓഫറായി 30,000 രൂപ, എക്സ്ചേഞ്ച് ബോണസായി 15,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രബപ എന്നിങ്ങനെ മൊത്തം അരലക്ഷം രൂപ ഡിസംബറിൽ ലാഭിക്കാനാവും.

Tata Motors Year End Discount Offer Announced

ട്വിൻ സിലിണ്ടർ ടാറ്റ ടിഗോർ സി‌എൻ‌ജി 35,000 രൂപയുടെ കൺസ്യൂമർ ഡിസ്‌കൗണ്ടോടെയാണ് വിൽക്കുന്നത്. ഇതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പഞ്ച് മൈക്രോ എസ്‌യുവിക്ക് കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 3,000 രൂപ ലഭിക്കും. കമ്പനി നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണിത്.

ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് മൊത്തത്തിൽ 40,000 രൂപയാണ് ഇയർ എൻഡ് ഓഫറിനു കീഴിൽ ലഭിക്കുന്നത്. ഇതിൽ കൺസ്യൂമർ ഡിസ്‌കൗണ്ടായി 25,000 രൂപ, എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും ആളുകൾക്ക് ഡിസംബറിൽ ഉപയോഗപ്പെടുത്താം. ആൾട്രോസ് പെട്രോൾ മാനുവൽ വാങ്ങുന്നവരെ കാത്തിരിക്കുന്നത് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ്.

Tata Motors Year End Discount Offer Announced

ഇതിൽ 30,000 രൂപ കൺസ്യൂമർ ഓഫറും, എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയുമാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. പ്രീമിയം ഹാച്ചിന്റെ സിഎൻജി മോഡലുകളിൽ മൊത്തം 25,000 രൂപയാണ് ഓഫറായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ കാറുകളിലേതും പോലെ കൺസ്യൂമർ ഡിസ്‌കൗണ്ടായി 10,000 രൂപ, എക്സ്ചേഞ്ച് ബോണസായി 10,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും ഈ മാസം കിട്ടും.

ADAS സേഫ്റ്റി ടെക്കുമായി വരുന്ന പ്രീ-ഫെ‌യ്‌സ്‌ലിഫ്റ്റ് ഹാരിയർ ഓട്ടോമാറ്റിക് എസ്‌യുവിക്കും കിടിലൻ ഡീലാണ് 2023 ഇയർ എൻഡ് ഓഫറിന്റെ ഭാഗമായി കമ്പനി അവതരിപ്പിക്കുന്നത്. മൊത്തം 1.35 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഹാരിയർ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഇതിൽ കൺസ്യൂമർ ഡിസ്‌കൗണ്ടായി 75,000 രൂപ, എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 10,000 രൂപ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

Tata Safari

സഫാരിയുടെ കാര്യത്തിലേക്ക് വന്നാൽ ADAS സഹിതമുള്ള പ്രീ-ഫെ‌യ്‌സ്‌ലിഫ്റ്റ് മോഡലിന് 1.40 ലക്ഷത്തിന്റെ കിഴിവുകളാണ് ഉപയോഗപ്പെടുത്താനാവുന്നത്. കൺസ്യൂമർ ഓഫറായി 75,000 രൂപ, എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 15,000 രൂപയും ഉപയോഗപ്പെടുത്താം. ഏറെ ജനപ്രിയമായ നെക്സോൺ മാനുവൽ പെട്രോൾ പതിപ്പിന് 40,000 രൂപയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും. ടാറ്റ കാറുകൾക്ക് അടുത്ത മാസം മുതൽ വില കൂടുന്നതിനു മുമ്പ് ഈ അവസരം ഉപയോഗപ്പെടുത്താം.

More from DriveSpark

Article Published On: Thursday, December 7, 2023, 8:30 [IST]
English summary
Tata motors year end discount offer announced check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X