'ഇവി രാജാവ്'; വിൽപ്പനയിൽ അരലക്ഷം കടന്ന് ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവി

രാജ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ കാർ വിഭാഗത്തിന് ഇന്നു കാണുന്ന പ്രതാപം നേടിക്കൊടുത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). നെക്സോൺ ഇവിയുടെ വരവാണ് ഈ രംഗത്ത് കൂടുതൽ ശ്രദ്ധനേടിക്കൊടുത്തതും ആളുകളെ കൈയിലെടുത്തതും. ഇപ്പോൾ കാണുന്നവരെല്ലാം നെക്സോൺ ഇവിയുടെ ചുവടുപിടിച്ചു വന്നവരാണെന്നും വേണമെങ്കിൽ പറയാം.

ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം ടാറ്റക്ക് നേടിക്കൊടുത്തതും ഈ മോഡലിന്റെ വരവാണ്. ബ്രാൻഡിന്റെ ആദ്യത്തെ ഇവിയാണെങ്കിലും അതിന്റെയൊന്നും ഒരു പോരായ്‌മകളും ആർക്കും ചൂണ്ടിക്കാണിക്കാനായിരുന്നില്ല. ദേ ഇപ്പോൾ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ പുതിയൊരു നേട്ടം കൂടി ആഘോഷിക്കുകയാണ് ടാറ്റ മോട്ടോർസ്.

Tata Nexon EV

2020-ൽ അവതരിപ്പിച്ച് നാല് വർഷത്തിനുള്ളിൽ നെക്‌സോൺ ഇവിയുടെ 50,000 യൂണിറ്റുകൾ വിറ്റഴിച്ച നാഴികക്കല്ലാണ് കമ്പനിയിപ്പോൾ ആഘോഷിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനം വെറും മൂന്നര വർഷം കൊണ്ടാണ് ഈ നേട്ടം കൈയെത്തി പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഇലക്ട്രിക് വാഹനത്തിന്റെ അരലക്ഷത്തോളം യൂണിറ്റുകൾ വിറ്റഴിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സീറോ എമിഷൻ വാഹനങ്ങൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് മൂന്നര വർഷം കൊണ്ട് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് കാറിന്റെ ഈ നേട്ടം വിരൽചൂണ്ടുന്നതും. നിലവിൽ നെക്‌സോൺ ഇവി പ്രൈം, മാക്‌സ് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയന്റുകളിൽ സ്വന്തമാക്കാനാവും. 14.49 ലക്ഷം മുതൽ 19.54 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവിക്കായി രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Tata Nexon EV

പ്രൈം, മാക്‌സ് എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസം വരുന്നത് ബാറ്ററി പായ്ക്ക് ശേഷിയിലും റേഞ്ചിലുമാണ്. ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ റേഞ്ചുള്ള 30.2kWh ബാറ്ററിയാണ് നെക്സോൺ ഇവി പ്രൈമിൽ വരുന്നത്. അതേസമയം നെക്സോൺ ഇവി മാക്‌സിൽ 453 കിലോമീറ്റർ (MIDC) റേഞ്ച് ലഭിക്കുന്ന 40.5kWh ബാറ്ററി പായ്ക്കുമാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്.

ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് വേരിയന്റുകൾക്കും അവയുടെ ബാറ്ററികൾക്ക് IP67 റേറ്റിംഗ് ലഭിക്കുന്നുണ്ട്. രണ്ടും 3.3kW അല്ലെങ്കിൽ 7.2kW ചാർജറുമായാണ് വിപണിയിലെത്തുന്നത്. നെക്സോൺ ഇവി പ്രൈമിന് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. എന്നാൽ നെക്സോൺ ഇവി മാക്‌സിന് 50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 56 മിനിറ്റിനുള്ളിൽ 0-80 ശതമാനം മുതൽ ചാർജ് ചെയ്യാം എന്നതും നേട്ടമാണ്.

Tata Nexon EV

ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ നെക്സോൺ ഇവി പ്രൈമും ഇവി മാക്സും പെർമെനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഉപയോഗിക്കുന്നത്. പ്രൈമിൽ 129 bhp പവറിൽ 245 Nm torque വികസിപ്പിക്കുമ്പോൾ 0-100 കി.മീ. വേഗത വെറും 9.9 സെക്കൻഡിൽ നെക്സോണിന് കൈവരിക്കാനാവും. മാക്‌സ് വേരിയന്റിലെ മോട്ടോറിന് 143 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനാവും. നെക്സോൺ ഇവി മാക്‌സിന് വെറും 9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈയെത്തിപ്പിടിക്കാനാവും.

ടാറ്റ മോട്ടോർസ് അടുത്തിടെ XZ+ ലക്‌സ് ട്രിമ്മിലും ഇവി മാക്‌സ് ഡാർക്ക് എഡിഷനിലും പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ചേർത്തിരുന്നു. ഈ പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, നവീകരിച്ച റിവേഴ്സ് ക്യാമറ, ഇന്റഗ്രേറ്റഡ് വോയിസ് അസിസ്റ്റന്റ് പോലുള്ള ഫീച്ചറുകളാണ് ഉൾപ്പെടുന്നത്.

Tata Nexon EV MAX

അതേസമയം നെക്സോൺ ഇവിയുടെ മറ്റ് വകഭേദങ്ങൾക്ക് പഴയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് തന്നെയാണ് ലഭിക്കുന്നത്. രണ്ട് ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളും 8-സ്പീക്കർ സിസ്റ്റവുമായാണ് വരുന്നത് എന്നതിനാൽ സ്ക്രീനിലെ മാറ്റമൊഴികെ മറ്റ് വ്യത്യാസങ്ങളൊന്നുമില്ല. നെക്സോണിന് പുറമെ ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വാഹന രംഗത്ത് ടിയാഗോ ഇവി, ടിഗോര്‍ ഇവി എന്നീ മോഡലുകളാണുള്ളത്. വരുന്ന വർഷം ആൾട്രോസും വൈദ്യുത വേഷത്തിലേക്ക് ചേക്കേറിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, June 28, 2023, 11:01 [IST]
English summary
Tata nexon ev achieved 50000 unit sales milestone in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X