പണിതരില്ലാത്ത രണ്ട് ഇലക്‌ട്രിക് എസ്‌യുവികൾ; പക്ഷേ ഇവരിൽ കേമൻ ആര്? ഇതറിയാതെ വാങ്ങരുതേ

ഇലക്‌ട്രിക് വാഹന ലോകത്ത് വിശ്വസിക്കാൻ കൊള്ളാത്തവരാണ് കൂടുതൽ മോഡലുകളെന്നാണ് പൊതുവേയുള്ള സംസാരം. പറഞ്ഞ റേഞ്ച് കിട്ടില്ല, ബാറ്ററി പോയാൽ ആധാരം പണയം വെക്കേണ്ടി വരും അങ്ങനെയുള്ള സംശയങ്ങളും ആശങ്കകളുമാണ് ഇവികളിൽ നിന്നും പലയാളുകളേയും അകറ്റി നിർത്തുന്നത്. എന്നാൽ ഇതൊന്നുമല്ല യഥാർഥ ഇലക്‌ട്രിക് വണ്ടികളെന്ന് തെളിയിച്ചവരാണ് ടാറ്റ നെക്സോൺ ഇവിയും എംജി ZS ഇവിയും.

ഇതേവരെ പരാതികളോ പരിഭവമോ ഒന്നുമില്ലാതെയാണ് ഈ രണ്ട് ഇലക്‌ട്രിക് എസ്‌യുവികളും വിപണി ഭരിക്കുന്നത്. ആയതിനാൽ ഒരു വൈദ്യുത വാഹനനം വാങ്ങിയാലോ എന്ന് മനസിൽ ഓർക്കുമ്പോഴെ മനസിലേക്ക് ഓടിയെത്തുന്ന രണ്ട് മോഡലുകളായിരിക്കും നെക്സോൺ ഇവിയും ZS ഇവിയും. പക്ഷേ ഏതെടുക്കണമെന്ന കൺഫ്യൂഷനും ഇക്കൂടെ കൂട്ടായി വരും. ആയതിനാൽ രണ്ട് വണ്ടികളും തമ്മിൽ ഒന്ന് താരതമ്യം ചെയ്‌ത് ഏതാവും നിങ്ങൾക്ക് അനുയോജ്യമായവ എന്ന് കണ്ടുപിടിച്ചാലോ? വിലയും ബാറ്ററിയും റേഞ്ചും എല്ലാം ഇവിടെ മാറ്റുരയ്ക്കാം.

Tata Nexon EV Facelift vs MG ZS EV

വേരിയന്റും വിലയും: നെക്സോൺ ഡോട്ട് ഇവി എന്ന് നാമകരണം ചെയ്യപ്പെട്ട നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ ആദ്യത്തേത് 30 kWh ബാറ്ററി പായ്ക്കിലാണ് വരുന്നതെങ്കിൽ ലോംഗ് റേഞ്ച് പതിപ്പുകൾക്ക് 40.5 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ബാറ്ററിയുടെ വലിപ്പം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമായി തുടരുമ്പോൾ, കൂടുതൽ റേഞ്ച് കിട്ടുന്നതിനായി അവ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ടാറ്റ മോട്ടോർസ് പറയുന്നു.

നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ മിഡ് റേഞ്ച് വേരിയന്റ് ഇപ്പോൾ 325 കിലോമീറ്റർ റേഞ്ചാണ് പൂർണ ചാർജിൽ വാഗ്ദാനം ചെയ്യുന്നത്. അതേസമയം ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 465 കിലോമീറ്റർ റേഞ്ച് വരെ കിട്ടുമെന്നാണ് പറയുന്നത്. അതായത് മുൻഗാമിയേക്കാൾ ഏകദേശം 12 കിലോമീറ്റർ ഇതിലും കൂടുതൽ ഓടാമെന്ന് സാരം.

Tata Nexon EV Facelift

പുതിയ ടാറ്റ മോട്ടോർസ് നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരുന്നത് ഒരു ജെൻ2 മോട്ടോറാണ്. MR വേരിയന്റ് 127 bhp കരുത്തിൽ 215 Nm torque നൽകുമ്പോൾ ഇലക്‌ട്രിക് എസ്‌യുവിയുടെ LR മോഡൽ 143 bhp പവറിൽ 215 Nm torque വരെ ഉത്പാദിപ്പിക്കും.

ഇനി മറുവശത്ത് എംജി മോട്ടോർസിന്റെ മോഡലിലേക്ക് നോക്കിയാൽ 50.3 kWh ബാറ്ററി പായ്ക്കാണ് ZS ഇവിയുടെ ഹൃദയം. ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് ഈ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിനർഥം ടാറ്റ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോംഗ് റേഞ്ച് വേരിയന്റാണ് ഈ ചൈനീസ് എസ്‌യുവിയേക്കാൾ കൂടുതൽ റേഞ്ച് നൽകുന്നതെന്ന് സാരം.

Tata Nexon EV Facelift

എങ്കിലും ചെറിയ വ്യത്യാസം മാത്രമാണുള്ളതെന്നും ഡ്രൈവിംഗ് ശൈലി അനുസരിച്ച് യഥാർഥ സാഹചര്യങ്ങളിൽ റേഞ്ച് കണക്കുകളിൽ രണ്ട് വാഹനങ്ങൾക്കും റേഞ്ച് വ്യത്യാസപ്പെട്ടേക്കാം. ഇനി പെർഫോമൻസിലേക്ക് വന്നാൽ 177 bhp കരുത്തിൽ 280 Nm torque വരെയാണ് എംജി ZS ഇവി വാഗ്‌ദാനം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ പവർ കണക്കുകളുടെ കാര്യത്തിൽ മുമ്പൻ ഈ ഇലക്‌ട്രിക് എസ്‌യുവി തന്നെയാണ്.

എക്സ്ഷോറൂം വില: ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ ടാറ്റ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് 14.74 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. എന്നാൽ ഓൺറോഡ് വില സംസ്ഥാനവും നഗരങ്ങളും അനുസരിച്ച് മാറിയേക്കാം. മറുവശത്ത് എംജി ZS ഇവിയുടെ വില 23.38 ലക്ഷം മുതൽ 28 ലക്ഷം വരെയാണ്.

MG ZS EV

അതായത് എംജിയുടെ വൈദ്യുത വാഹനത്തേക്കാൾ താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവുന്നത് ടാറ്റ മോട്ടോർസിന്റെ മോഡലാണെന്ന് സാരം. വിലയും റേഞ്ചും കണക്കാക്കുമ്പോൾ എംജി ZS ഇവിയേക്കാൾ ലാഭകരവും താങ്ങാനാവുന്നതും ടാറ്റ മോട്ടോർസിന്റെ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റാണെന്ന് നിസംശയം പറയാം. സേഫ്റ്റിലേക്ക് വന്നാൽ ഇരു വാഹനങ്ങളും ഒന്നിനൊന്നിന് മെച്ചമാണെന്ന് പറയാം.

ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന രണ്ട് എസ്‌യുവികളാണ് നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റും ZS ഇവിയും. രണ്ടിലെയും സുരക്ഷാ കിറ്റിൽ 360-ഡിഗ്രി ക്യാമറയും ഹിൽ അസിസ്റ്റ് ഫംഗ്ഷനുകളും ഉൾപ്പെടുന്നു. ടാറ്റയുടെ ഇവിക്ക് ബ്ലൈൻഡ് സ്‌പോട്ട് മോണിട്ടറിംഗ് ലഭിക്കുന്നു. പക്ഷേ മുടക്കുന്ന അധിക വിലയ്ക്ക് എംജി ഇലക്ട്രിക് എസ്‌യുവിയിൽ ADAS സേഫ്റ്റി ഫീച്ചറും ഉപഭോക്താക്കൾക്ക് ലഭിക്കും.

MG ZS EV

ലെയ്ൻ കീപ്പ് അസിസ്റ്റ്, ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുകളാണ് ZS ഇവി അണിനിരത്തുന്നത്. അങ്ങനെ നോക്കുമ്പോൾ എംജി ഇലക്ട്രിക് കാർ മുടക്കുന്ന വിലയ്ക്കുള്ള മുതലുണ്ടെന്നു വേണം പറയാൻ.

More from DriveSpark

Article Published On: Monday, September 18, 2023, 17:52 [IST]
English summary
Tata nexon ev facelift vs mg zs ev detailed comparison between the best electric cars in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X