Tata Nexon EV മാക്‌സും കറുപ്പിൽ ഒരുങ്ങുന്നു, അതും കിടിലൻ മാറ്റങ്ങളുമായി

ഇന്ത്യയിൽ സ്പെഷ്യൽ എഡിഷൻ മോഡലുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. ഡാർക്ക് എഡിഷൻ മുതൽ ജെറ്റ് എഡിഷൻ പോലുള്ള പ്രത്യേക പതിപ്പുകൾ പുറത്തിക്കി ആളുകളെ കൈയിലെടുത്ത കമ്പനി ഇവി രംഗത്തേക്കും ഇവയെ വിപുലീകരിച്ചിട്ടുണ്ട്. ഇതിനോടകം കറുപ്പിൽ കുളിച്ച നെക്സോൺ വിപണിയിലുണ്ടെങ്കിലും പുത്തനൊരു വേരിയന്റുമായി കമ്പനി കളംനിറയാൻ ഒരുങ്ങുകയാണ്.

ഇവി ലൈനപ്പിനായി പുതുതായി ഒരുക്കുന്ന മറ്റൊരു ഡാർക്ക് എഡിഷനാണിതെന്ന സൂചന നൽകുന്ന ടീസർ ചിത്രങ്ങളും ടാറ്റ മോട്ടോർസ് പുറത്തുവിട്ടിട്ടുണ്ട്. ഇത്തവണ നെക്‌സോൺ ഇവി മാക്‌സാണ് ബ്രാൻഡിന്റെ 'ഡാർക്ക്' ട്രീറ്റ്‌മെന്റ് ലഭിക്കാൻ തയാറായിരിക്കുന്നത്. നേരത്തെ പ്രൈം വേരിയന്റ് നിരയിൽ മാത്രമായിരുന്നു കമ്പനി പൂർണമായും കറുപ്പിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇതിന് സമാനമായി വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന നെക്‌സോൺ ഇവി മാക്‌സ് ഡാർക്ക് ഇന്റീരിയറിലും എക്‌സ്‌റ്റീരിയറിലും ബ്ലാക്ക്‌ഡ്-ഔട്ട് ഘടകങ്ങൾ കാണാം.

Tata Nexon EV Max Dark

ടാറ്റയുടെ സ്‌പെഷ്യൽ എഡിഷൻ നിരയിലെ എല്ലാ ഡാർക്ക് എഡിഷൻ മോഡലുകളെയും പോലെ തന്നെ നെക്‌സോൺ ഇവി മാക്‌സ് ഡാർക്കും ഗ്ലോസി ബ്ലാക്ക് നിറത്തിലായിരിക്കും ഒരുങ്ങുക. ഇതോടൊപ്പം സ്പോർട്ടി ആകർഷണം ഉയർത്താനായി ചാർക്കോൾ ഗ്രേ അലോയ് വീലുകൾ, പിയാനോ-ബ്ലാക്ക് ഡാഷ്‌ബോർഡ്, ക്യാബിനിനുള്ളിലെ ബ്ലാക്ക് അപ്‌ഹോൾസ്റ്ററി എന്നിവ പുതിയ പതിപ്പിൽ ഉൾപ്പെടുത്തുമെന്നുമാണ് സൂചന. ശരിക്കും കറുപ്പിൽ എത്തുന്ന ടാറ്റയുടെ വാഹനങ്ങൾക്ക് വിപണിയിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടാറ്റ പുറത്തുവിട്ട ടീസർ അനുസരിച്ച് നെക്‌സോൺ ഇവി മാക്‌സിൽ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇടംപിടിക്കാൻ സാധ്യതയുണ്ട്. ഇത് 2023 മോഡൽ ഹാരിയറിലും സഫാരിയിലും അടുത്തിടെ അരങ്ങേറ്റം കുറിച്ച 10.25 ഇഞ്ച് യൂണിറ്റ് ആയിരിക്കുമെന്നാണ് ആരാധകരുടെ അനുമാനും. അതായത് നിലവിലുണ്ടായിരുന്ന ചെറിയ യൂണിറ്റിനെ മാറ്റി സ്ഥാപിക്കുന്ന ഇത് നെക്സോണിന് കൂടുതൽ പ്രീമിയം ഫീൽ നൽകാൻ സഹായിക്കുന്ന കാര്യമാണ്.

ഡാർക്ക് തീമിന് അനുസൃതമായി ഇന്റീരിയറും പൂർണമായും കറുപ്പിലായിരിക്കും പണികഴിപ്പിക്കുക. കൂടാതെ അപ്ഹോൾസ്റ്ററിയിൽ കോൺട്രാസ്റ്റിംഗ് ബ്ലൂ ഇൻസെർട്ടുകൾ ഉണ്ടായിരിക്കും. ഇതോടൊപ്പം വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, എയർ പ്യൂരിഫയർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയുൾപ്പെടെയുള്ള സ്റ്റാൻഡേർഡ് പതിപ്പുകളുമായി നെക്സോൺ ഇവി മാക്‌സ് അതിന്റെ ഫീച്ചറുകളെല്ലാം പങ്കുവെക്കുകയും ചെയ്യും. നിലവിലുള്ള വേരിയന്റുകളേക്കാൾ ഏകദേശം 50,000 രൂപ വരെ മോഡലിന് അധികമായി ചെലവഴിക്കേണ്ടി വരും.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ടാറ്റ മോട്ടോർസ് ആദ്യമായി നെക്‌സോൺ ഇവി മാക്‌സിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഏറ്റവുമധികം വിറ്റഴിക്കുന്ന ഇലക്ട്രിക് കാറായ നെക്‌സോൺ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പായാണ് മാക്‌സിനെ പരിചയപ്പെടുത്തുന്നതും. 17.74 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ ഇവിക്ക് ഒറ്റ ചാർജിൽ ARAI സാക്ഷ്യപ്പെടുത്തിയ 437 കിലോമീറ്റർ റേഞ്ചുണ്ട്. രാജ്യത്ത് എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി, മഹീന്ദ്ര XUV400 തുടങ്ങിയവയുമായാണ് വണ്ടിയുടെ പ്രധാന മത്സരം.

Tata Nexon EV MAX Interior

സ്റ്റാഡാർഡ് പതിപ്പുകളേക്കാൾ വലിയ ബാറ്ററിയാണ് ടാറ്റ മോട്ടോർസ് നെക്‌സോൺ ഇവി മാക്‌സിൽ ഉപയോഗിച്ചിരിക്കുന്നത്. 40.5 kWh ബാറ്ററി പായ്ക്ക് നെക്സോൺ ഇവിയിൽ ഉപയോഗിക്കുന്നതിനേക്കാൾ 30 ശതമാനം കൂടുതൽ ശക്തമാണെന്നും കമ്പനി അവകാശപ്പെടുന്നു. നെക്‌സോൺ ഇവി മാക്‌സും നെക്‌സോൺ ഇവിയെക്കാൾ കൂടുതൽ പവർ നൽകുന്നതിനാൽ പരമാവധി 143 bhp പവറിൽ 250 Nm torque വരെയാണ് ഇതിന്റെ കരുത്ത്.

ടാറ്റ മോട്ടോർസ് നിലവിൽ നെക്‌സോൺ ഇവി മാക്‌സ് XZ+, XZ+ ലക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ഇന്റൻസി ടീൽ എന്നിവയാണ് കളർ ഓപ്ഷനുകളും. ഡാർക്ക് എഡിഷൻ കൂടിയെത്തുന്നതോടെ വിൽപ്പന കൂടുതൽ വർധിപ്പിക്കാമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. മഹീന്ദ്ര XUV400 വിപണിയിലെത്തിയതോടെ നെക്സോൺ ഇവിക്ക് കൂടുതൽ പോരാടേണ്ടിയിരിക്കുന്നു. ഇതിന്റെ ഭാഗമാണ് പുതിയ ഡാർക്ക് എഡിഷന്റെ വരവ്.

More from DriveSpark

Article Published On: Thursday, April 13, 2023, 13:30 [IST]
English summary
Tata nexon ev max dark edition launch soon features prices specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X