കിടുങ്ങി മാരുതി, ഹൈബ്രിഡ് ഒന്നുമില്ലാതെ 24 കി.മീ. മൈലേജുമായി നെക്സോൺ; ഇനി വേറെ എസ്‌യുവി നോക്കണോ?

ഇന്ത്യൻ വിപണിയിൽ എസ്‌യുവികളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നതെങ്കിൽ അതിൽ പകുതിയിലേറെയും ഡീസൽ എഞ്ചിനുള്ള മോഡലുകളാണെന്നതാണ് സത്യം. ഈ രണ്ട് കോമ്പോ കൂടി ചേരുമ്പോൾ ആളുകൾ ഷോറൂമുകളിലേക്ക് ഇരച്ചെത്തും. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റയുടേയും ടാറ്റ നെക്സോണിന്റെയും വിജയ രഹസ്യവും ഡീസൽ കോമ്പോയാണ് കേട്ടോ.

അടുത്തിടെ മുഖംമിനുക്കി പ്രീമിയം ലുക്കിൽ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിനെ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുകയുണ്ടായി. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് എന്നിങ്ങനെ വ്യത്യസ്‌ത ഭാവങ്ങളിലാണ് ഈ കോംപാക്‌ട് എസ്‌യുവി വാങ്ങാനാവുന്നത്. പുത്തൻ ഡിസൈനും ഫീച്ചറുകളും വിലയും അറിഞ്ഞപ്പോൾ തന്നെ നെക്സോൺ വാങ്ങാൻ ആളുകളുടെ ബഹളമാണ്. ഇതിനിടിയിൽ ഇതാ മോഡലിന്റെ മൈലേജ് കണക്കുകൾ കൂടി പുറത്തുവിട്ട് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

Tata Nexon Facelift Offers 24 KM Mileage

പുതുതായി പുറത്തിറക്കിയ 2023 നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ഇന്ധനക്ഷമത കണക്കുകൾ വെളിപ്പെടുത്തിയതോടെ ഷോറൂമുകളിൽ വൻതിരക്കായിരിക്കുമെന്നാണ് വിലയിരുത്തൽ. സബ് കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ ഡീസൽ എഞ്ചിനുള്ള ഏതൊരു എസ്‌യുവിയും വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന മൈലേജാണ് പുതിയ നെക്‌സോൺ നൽകുന്നതെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

അതായത് വണ്ടിക്ക് ലിറ്ററിന് 24.08 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. ടാറ്റ മോട്ടോർസ് വെളിപ്പെടുത്തിയ ഇന്ധനക്ഷമത കണക്കുകൾ പ്രകാരം മാനുവൽ, ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള നെക്‌സോൺ എസ്‌യുവിയുടെ പെട്രോൾ വകഭേദങ്ങൾ ലിറ്ററിന് 17.01 കിലോമീറ്റർ മൈലേജ് നൽകും. അതേസമയം എഎംടി ഗിയർബോക്‌സുള്ള നെക്‌സോൺ പെട്രോൾ വേരിയന്റുകൾ 17.44 കിലോമീറ്റർ മൈലേജ് വരെ നൽകാൻ പ്രാപ്‌തമാണെന്നും കമ്പനി പറയുന്നു.

Tata Nexon Facelift Offers 24 KM Mileage

അതേസമയം ഡീസൽ പതിപ്പിൽ, മാനുവൽ ട്രാൻസ്മിഷനോട് കൂടിയ വേരിയന്റുകളിൽ കുറഞ്ഞത് 23.23 കിലോമീറ്റർ ഇന്ധനക്ഷമതയെങ്കിലും നെക്സോൺ വാഗ്ദാനം ചെയ്യും. അതേസമയം എഎംടി ഗിയർബോക്‌സ് നൽകുന്ന വേരിയന്റുകളാണ് 24.01 കിലോമീറ്റർ മൈലേജ് മുന്നോട്ടുവെക്കുന്നത്. മറ്റ് താരതമ്യപ്പെടുത്തുമ്പോൾ ഹ്യുണ്ടായി വെന്യു ഡീസൽ വേരിയന്റുകൾ പുതിയ നെക്‌സോണിന്റെ ഇന്ധനക്ഷമത കണക്കുകൾക്ക് ഏകദേശം അടുത്താണെന്ന് പറയാം.

മാനുവൽ ട്രാൻസ്മിഷനോട് കൂടിയ വെന്യു ഡീസൽ വേരിയന്റുകൾ ലിറ്ററിന് 23.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ കിയ സോനെറ്റ് ഡീസൽ വേരിയന്റുകൾ കിലോമീറ്ററിന് 18.2 ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. മഹീന്ദ്ര XUV300 ആണ് സബ്-കോംപാക്‌ട് സെഗ്‌മെന്റിൽ ഡീസൽ ഓപ്ഷൻ നൽകുന്ന മറ്റൊരു പ്രധാന എതിരാളി. ഇതിന്റെ മാനുവൽ വേരിയന്റുകളിൽ 20.1 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകളിൽ 19.07 കിലോമീറ്റർ ഇന്ധനക്ഷമതയും ലഭിക്കും.

Tata Nexon Facelift Offers 24 KM Mileage

പുതിയ നെക്‌സോൺ പെട്രോൾ, ഡീസൽ മോഡലുകളിലാണ് വാങ്ങാനാവുന്നത്. 1.5 ലിറ്റർ ടർബോ ഡീസൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായാണ് വരുന്നത്. എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 260 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നാല് ട്രാൻസ്മിഷൻ ചോയിസുകളോടെയാണ് വരുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി, ഡിസിടി ഗിയർബോക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നെക്സോണിലെ ഈ എഞ്ചിന് 118 bhp പവറിൽ 170 Nm torque വരെയാണ് നൽകുന്നത്. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നിവയ്‌ക്ക് പുറമെ കോം‌പാക്‌ട് സെഗ്‌മെന്റിൽ മാരുതി സുസുക്കി ബ്രെസയാണ് മറ്റൊരു പ്രധാന എതിരാളിയെങ്കിലും മാരുതി ഇപ്പോൾ ഡീസൽ എഞ്ചിനുകളൊന്നും നൽകുന്നില്ലെന്നതിനാൽ ഇവിടൊരു താരതമ്യത്തിന്റെ ആവശ്യം വേണ്ടി വരുന്നില്ല. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് നൽകുന്ന ബ്രെസയുടെ ഓട്ടോമാറ്റിക് വേരിയന്റുകളിൽ 19.8 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Tata Nexon Facelift Offers 24 KM Mileage

ടാറ്റ മോട്ടോർസ് പുതിയ നെക്‌സോൺ എസ്‌യുവിയെ സെപ്റ്റംബർ 14-ന് 8.10 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. 11 വേരിയന്റുകളിൽ ഉടനീളമായി വ്യത്യസ്‌ത വകഭേങ്ങളിൽ വാഹനം വീട്ടിലെത്തിക്കാനാവും. ഇന്റീരിയർ അടിമുടി മാറ്റങ്ങൾക്ക് വിധേയമായപ്പോൾ ഫീച്ചറുകളുടെ കാര്യത്തിലും അതിസമ്പന്നനാണ് ഈ ടാറ്റ കാർ. സേഫ്റ്റിയുടെ കാര്യവും പിന്നെ എടുത്ത് പറയേണ്ടതില്ലല്ലോ.

ഫീച്ചറുകളുടെ നിരയിലേക്ക് വന്നാൽ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബിൽറ്റ്-ഇൻ നാവിഗേഷൻ പിന്തുണയുള്ള ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ട്വിൻ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത HVAC കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, ടിപിഎംഎസ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ തുടങ്ങിയവയെല്ലാമുണ്ട്.

More from DriveSpark

Article Published On: Wednesday, September 20, 2023, 16:14 [IST]
English summary
Tata nexon facelift offers 24 km mileage more than any diesel suv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X