പെട്രോളും ഡീസലും ഇലക്‌ട്രിക്കും സക്‌സസ്; ഇനി സിഎൻജിയിലും പയറ്റാൻ നെക്സോൺ

ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. ഏതു വാങ്ങണമെന്ന് ആരേയും കൺഫ്യൂഷനടിപ്പിക്കുന്നത്ര മോഡലുകളാണ് ഈ വിഭാഗത്തിൽ അണിനിരക്കുന്നതും. മാരുതി, ഹ്യുണ്ടായി, ടാറ്റ, കിയ, മഹീന്ദ്ര, നിസാൻ, റെനോ, സിട്രൺ പോലുള്ള എല്ലാ കമ്പനികളും ഈ രംഗത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്.

എന്നാൽ ഈ സെഗ്മെന്റിലെ രാജാവ് ടാറ്റയുടെ നെക്സോൺ തന്നെയാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് എന്നിങ്ങനെ ഏത് തരത്തിലും കിട്ടുന്ന ഒരേയൊരു വാഹനമാണിത്. മഹീന്ദ്രയുടെ XUV300 ഇതേ സ്പെക്കിൽ കിട്ടുമെങ്കിലും ടാറ്റയുടെ അത്ര ജനസമ്മതനല്ല കക്ഷി എന്നതിനാൽ നമുക്ക് ഇതിനെ തത്ക്കാലം വിസ്‌മരിക്കാം. സേഫ്റ്റി, പെർഫോമൻസ് എന്നീ രംഗങ്ങളിലും നെക്സോണിന് പകരംവെക്കാൻ ആളില്ല.

Tata Nexon i-CNG Model

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൂടി എത്തിയതോടെ ആകെ കളറായിട്ടുണ്ടെന്ന് വേണം പറയാൻ. ഇതിനു പിന്നാലെയിതാ നെക്സോണിലേക്ക് സിഎൻജി ഓപ്ഷൻ കൂടി എത്തുകയാണെന്നതാണ് ഏറ്റവും പുതിയ വാർത്ത. കാറിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സിഎൻജി ബാർ കാണിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെയാണ് ടാറ്റ മോട്ടോർസിന്റെ പുത്തൻ പ്ലാൻ പുറംലോകം അറിയുന്നത്. എന്നിരുന്നാലും ഇതിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പുതിയ നെക്സോൺ ഇവിയുടെ ക്ലസ്റ്ററിലാണ് സിഎൻജി ബാർ കാണിക്കുന്നത് എന്നതും വിചിത്രകരമായ സംഭവമാണ്. വാഹന നിർമാതാവ് സാധാരണയായി ഒന്നിലധികം മോഡലുകളിൽ ഒരേ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ടാറ്റയും ഇത് തന്നെയാണ് ചെയ്യുന്നത്. സ്റ്റാൻഡേർഡ് നെക്സോണും നെക്സോൺ ഇവിയും ഒരേ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഐക്കൺ പോപ്പ് അപ്പ് ചെയ്യുന്നതിൽ പിശക് സംഭവിച്ചിരിക്കാം എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

Tata Nexon i-CNG Model

ആയതിനാൽ നെക്സോൺ ഇവിയിലെ സിഎൻജി ബാർ വളരെ ചെറിയ സോഫ്റ്റ്‌വെയർ ബഗ് ആണെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. നേരത്തെ ടൊയോട്ട കാറുകളിൽ സുസുക്കി ലോഗോ പ്രത്യക്ഷപ്പെടുന്നത് പലതവണ റിപ്പോർട്ട് ചെയ്‌തതിന് സമാനമായ സംഭവമാണിത്. ഇനി ഭാവിയിൽ കോംപാക്‌ട് എസ്‌യുവിക്ക് സിഎൻജി ഓപ്ഷൻ നൽകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. വളരെക്കാലമായി ബ്രാൻഡ് നെക്സോൺ സിഎൻജി പുറത്തിറക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ്.

നിലവിൽ പെട്രോൾ-സിഎൻജി പവർട്രെയിൻ ഓപ്ഷനുള്ള ഒരേയൊരു കോംപാക്‌ട് എസ്‌യുവിയാണ് മാരുതി സുസുക്കി ബ്രെസ മാത്രമാണ്. എന്നിരുന്നാലും, ബ്രെസയുടെ സിഎൻജി മികവിന്റെയും പ്രായോഗികതയുടെയും കാര്യത്തിൽ വളരെയധികം പിന്നിലാണെന്നതാണ് സത്യം. ഇത് മറികടക്കാൻ നെക്സോൺ സിഎൻജിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. എങ്ങനെയെന്ന് ചോദിച്ചാൽ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയെല്ലാം വാഹനത്തിലേക്ക് കൊണ്ടുവരാൻ ടാറ്റ മോട്ടോർസിന് സാധിക്കും.

ഇക്കാര്യം വാഹനത്തെ കൂടുതൽ പ്രായോഗികമാക്കും. നെക്‌സോൺ ഐ-സിഎൻജി പുറത്തിറക്കിയാൽ, ടർബോ പെട്രോൾ എൻജിനുള്ള ഇന്ത്യയിലെ ആദ്യത്തെ സിഎൻജി വാഹനമായിരിക്കും ഇതെന്നതും ഹൈലൈറ്റാവും. 4 മീറ്ററിൽ താഴെയുള്ള എസ്‌യുവി സ്‌പെയ്‌സിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഒരു മികച്ച തന്ത്രമായിരിക്കും നെക്സോണിന്റെ വരവ്.

വില നിർണയത്തിലേക്ക് വന്നാൽ പെട്രോൾ വേരിയന്റുകളേക്കാൾ ഏകദേശം 1 ലക്ഷം രൂപ മാത്രമായിരിക്കും സിഎൻജി വേരിയന്റുകൾക്ക് നൽകേണ്ടി വരിക. ടാറ്റയുടെ മുൻ സിഎൻജി വാഹനങ്ങൾ പരിശോധിക്കുമ്പോൾ, ടോപ്പ്-എൻഡ് ഫിയർലെസ് ട്രിം ഉൾപ്പെടെ എല്ലാ വേരിയന്റ് ലെവലുകളിലും നെക്‌സോൺ ഐ-സിഎൻജി വാഗ്‌ദാനം ചെയ്യാനുള്ള നല്ല സാധ്യതയുണ്ട്. ലോഞ്ച് സംഭവിക്കുകയാണെങ്കിൽ അടുത്ത വർഷം തുടക്കത്തോടെയാവും ഉണ്ടാവുക.

Tata Nexon EV

നിലവിൽ മാരുതി സുസുക്കി അരങ്ങുവാഴുന്ന സിഎൻജി വിഭാഗത്തിൽ ടാറ്റയും വളരെ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ടിയാഗോ ഐ-സിഎൻജി. ടിഗോർ ഐ-സിഎൻജി, പഞ്ച് ഐ-സിഎൻജി, ആൾട്രോസ് ഐ-സിഎൻജി തുടങ്ങിയ ജനപ്രിയ കാറുകളിലാണ് കമ്പനി ഈ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് സജ്ജീകരണം നടപ്പിലാക്കിയിരിക്കുന്നത്. ICE വകഭേദങ്ങൾ പോലെ കൊണ്ടുനടക്കാനാവുമെന്നതും ഇതിന്റെ പ്രാക്‌ടിക്കാലിറ്റി വർധിപ്പിക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, September 25, 2023, 14:18 [IST]
English summary
Tata nexon i cng model coming soon instrument cluster shows cng bar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X