പുത്തൻ നെക്സോണിന് ഈ സ്റ്റിയറിംഗ് വീലോ? സംഭവം കളറാക്കാൻ പാഡിൽ ഷിഫ്റ്ററും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലായി ടാറ്റ നെക്സോൺ വളർന്നത് 2020 മുതലാണ്. അതായത് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മുതലെന്ന് പറയാം. ആദ്യ മോഡലിനെ അപേക്ഷിച്ച് അമ്മാതിരി കിടിലൻ മാറ്റങ്ങളുമായാണ് ടാറ്റ തങ്ങളുടെ വജ്രായുധത്തെ അണിയിച്ചൊരുക്കിയത്. അങ്ങനെ പ്രതിമാസം നെക്സോണിന്റെ 10,000 യൂണിറ്റ് മുതൽ മുകളിലേക്ക് വിപണനം ചെയ്യാൻ കമ്പനിക്കായി.

പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ മൂന്നു രൂപങ്ങളിൽ ടാറ്റ നെക്സോൺ വാങ്ങാനാവും. സേഫ്റ്റിയുടെ കാര്യത്തിൽ 5-സ്റ്റാർ റേറ്റിംഗാണ് എസ്‌യുവിയെ ജനപ്രിയനാക്കിയ മറ്റൊരു കാര്യം. ഇപ്പോഴിതാ പുതുതലമുറയിലേക്ക് ചേക്കേറുകയാണ് നെക്സോൺ. ഈ വാർത്ത ഇതിനോടകം പലരിലേക്ക് എത്തിയെങ്കിലും പുത്തൻ മോഡലിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവുമെന്ന സൂചനകൾ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. സെഗ്മെന്റിൽ ഉൾപ്പെടെ എതിരാളികൾ മിനുങ്ങിയെത്തുമ്പോൾ ചുമ്മാതിരിക്കാൻ ടാറ്റയ്ക്കാവില്ലല്ലോ.

Tata Nexon

2023 ഓഗസ്റ്റിൽ പുത്തൻ നെക്‌സോണിനെ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ ശക്തമായ പെട്രോൾ എഞ്ചിനിനൊപ്പം സബ്‌കോംപാക്‌ട് എസ്‌യുവിക്ക് അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങൾ ലഭിക്കും. നിലവിൽ പരീക്ഷണയോട്ട ഘട്ടങ്ങളിലേക്ക് നീങ്ങിയ കോംപാക്‌ട് എസ്‌യുവി കർവ് കൺസെപ്റ്റിൽ കാറിൽ നിന്നും ധാരാളം സ്റ്റൈലിംഗ് ഘടകങ്ങൾ കടമെടുത്താവും പണിയുക. പുതിയ ടു-സ്‌പോക്ക്, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം.

ത്രീ സ്പോക്കിൽ നിന്നും മിക്ക കാറുകളും ഇപ്പോൾ പഴയ ടൂ സ്പോക്കിലേക്ക് നീങ്ങുന്നത് ഒരു ട്രെൻഡായി മാറുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ ഈ നീക്കം. സ്കോഡ കുഷാഖിലൂടെ തുടിങ്ങിവെച്ച ട്രെൻഡ് നെക്സോൺ എസ്‌യുവി ട്രെൻഡ് സെറ്ററാക്കുമെന്ന് ഉറപ്പാണ്. ഇതുകൂടാതെ ഇതുവരെ ഒരു ടാറ്റ കാറും എസ്‌യുവിയും കണ്ടിട്ടില്ലാത്ത കിടിലനൊരു ഫീച്ചറിനും ഉടമയാവാൻ ഒരുങ്ങുകയാണ് നെക്സോൺ. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് പാഡിൽ ഷിഫ്റ്ററുകളും ലഭിക്കുമെന്നതാണീ വാർത്ത.

Tata Nexon Steering Wheel

വാഹനമോടിക്കുമ്പോൾ ട്രാൻസ്മിഷൻ അപ്‌ഷിഫ്റ്റ് ചെയ്യാനോ ഡൗൺഷിഫ്റ്റ് ചെയ്യാനോ അനുവദിക്കുന്ന സംവിധാനമാണ് പാഡിൽ ഷിഫ്റ്ററുകൾ. ശരിക്കും ഇത്തരം വാർത്തകളിലൂടെ നെക്സോൺ വിപണി കൈയിലെടുക്കുമെന്ന് ഉറപ്പാണ്. പുതുതലമുറ നെക്സോണിലെ ടു-സ്‌പോക്ക്, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലിന് ഇലുമിനേറ്റഡ് എൽഇഡി ലൈറ്റിംഗും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറിന്റെ ഈ സ്റ്റിയറിങ്ങിന് ഹാപ്‌റ്റിക് ടച്ച് കൺട്രോളുകൾ ലഭിക്കുന്നുണ്ടെന്നും അടുത്തിടെ പുറത്തുവന്ന സ്പൈ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.

സാധാരണയായി മെർസിഡീസ് ബെൻസ് പോലുള്ള പ്രീമിയം ബ്രാൻഡുകളിൽ കാണപ്പെടുന്നൊരു സവിശേഷതയാണിത്. മാരുതി വിറ്റാര ബ്രെസയും ഫ്രോങ്ക്‌സുമെല്ലാം ഈ റിപ്പോർട്ട് കണ്ട് അമ്പരക്കുമെന്ന് ഉറപ്പാണ്. ഇവകൂടാതെ കോംപാക്‌ട് എസ്‌യുവിയുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടാറ്റ മോട്ടോർസ് പരിഷ്ക്കരിക്കും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന മാറ്റം.

Tata Nexon New Steering Wheel

തീരുന്നില്ല, സെഗ്മെന്റ് അടക്കിവാഴാൻ വെന്റിലേറ്റഡ് സീറ്റുകൾ, ബിൽറ്റ്-ഇൻ എയർ പ്യൂരിഫയർ, 360 ഡിഗ്രി ക്യാമറ, സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും നെക്സോണിന് ടാറ്റ സമ്മാനിക്കും. അടുത്ത രസകരമായ മറ്റൊരു കാര്യം ടച്ച്-ഓപ്പറബിൾ ക്ലൈമറ്റ് കൺട്രോളിന്റെ സാന്നിധ്യമായിരിക്കും. ഇത് നിലവിലെ നെക്സോണിന്റെ ഫിസിക്കൽ HVAC കൺട്രോളറുകളിൽ നിന്ന് ഒരു പടി മുകളിലാണ്. ആധുനിക കാറുകളിലും എസ്‌യുവികളിലും ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുന്ന സവിശേഷതകളിൽ ഒന്നുമാത്രമാണിത്.

ഇന്റീരിയറിലെ ഈ കിടിലൻ മാറ്റങ്ങൾക്ക് പുറമെ ഡിസൈനിലും അടിപൊളി പരിഷ്ക്കാരങ്ങൾ തന്നെ പ്രതീക്ഷിക്കാം. പലയാളുകളും വിമർശിച്ചിരുന്ന പിൻഡിസൈൻ ടാറ്റ ഇത്തവണ പൊളിച്ചെഴുതിയേക്കുമെന്നാണ് വിവരം. പുതിയ 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും അവതരിപ്പിക്കും. അത് നിലവിലുള്ളതിനേക്കാൾ ശക്തമായിരിക്കും. ഏകദേശം 125 bhp കരുത്തിൽ 225 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇവയ്ക്കാവുമെന്നാണ് കരുതുന്നത്.

Tata Nexon

നിലവിലുള്ള 1.5 ലീറ്റർ ഡീസൽ എഞ്ചിൻ അതേപടി വാഹനത്തിലുണ്ടാവും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയ്‌ക്കൊപ്പമാവും എസ്‌യുവി വാങ്ങാനാവുക. സിഎൻജി ഓപ്ഷൻ നെക്സോണിലേക്ക് എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. ബ്രെസയുടെ ഈ വേരിയന്റുകൾ ലഭ്യമായതിനാൽ ടാറ്റയും സബ്-4 മീറ്റർ വാഹനത്തിന് ഈ സവിശേഷത നൽകാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Wednesday, May 31, 2023, 14:16 [IST]
English summary
Tata nexon new gen model to get two spoke steering wheel from curvv concept
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X