എക്സ്റ്ററല്ല, കുഞ്ഞൻ ലാൻഡ് റോവർ വന്നാലും കുലുങ്ങില്ല, 2 ലക്ഷം വിൽപ്പനയുമായി ടാറ്റ പഞ്ച്

ഇന്ത്യയിൽ എസ്‌യുവി മോഡലുകളെ നന്നായി മാർക്കറ്റ് ചെയ്യാനറിയുന്നവർ ആരെന്ന് ചോദിച്ചാൽ അധികം ചിന്തിക്കാതെ തന്നെ ടാറ്റ മോട്ടോർസ് എന്ന ഉത്തരം പറയാം. പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി എന്നീ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ ജനപ്രീതി തന്നെ നോക്കിയാൽ മതിയല്ലോ സംഭവം എപ്പുടിയിറുക്കൂന്ന് അറിയാൻ.

താരതമ്യേന കുറഞ്ഞ വിലയും കിടുക്കാച്ചി സേഫ്റ്റിയുമാണ് ടാറ്റയുടെ ഈ വിജയത്തിന് പിന്നിലെ പ്രധാന രഹസ്യം. പിന്നെ ടാറ്റ മോട്ടോർസ് എന്ന ബ്രാൻഡിനോട് ജനങ്ങൾക്കുള്ള ഇഷ്‌ടവും വാഹനങ്ങുടെ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന കാര്യമാണ്. ഇന്ത്യൻ വിപണിയിലെ മെക്രോ എസ്‌യുവി വിഭാഗത്തിൽ വിപ്ലവമായി മാറിയ മോഡലാണ് ടാറ്റ പഞ്ച്. 2021 ഒക്ടോബറിൽ ആദ്യമായി ലോഞ്ച് ചെയ്ത ഈ കുട്ടിക്കൊമ്പൻ അത്ഭുതങ്ങൾ തീർത്ത് കുതിക്കുകയാണ്.

Tata Punch Hits 2 Lakh Sales Milestone

വെറും 10 മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന സ്വന്തമാക്കിയ റെക്കോർഡുള്ള വണ്ടി ഇപ്പോഴിതാ പുതിയൊരു നാഴികക്കല്ല് കൂടി താണ്ടിയിരിക്കുകയാണിപ്പോൾ. നിലവിൽ ടാറ്റയ്‌ക്കായി നെക്‌സോണിന് പിന്നിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായ പഞ്ച് രണ്ട് ലക്ഷം വിൽപ്പനയെന്ന നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. വിപണിയിലെത്തി വെറും 19 മാസം കൊണ്ടാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ മൈക്രോ എസ്‌യുവിയുടെ രണ്ട് ലക്ഷം വിൽപ്പന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ പൂനെയിലെ പ്രൊഡക്ഷൻ പ്ലാന്റിൽ നിന്ന് പഞ്ചിന്റെ രണ്ട് ലക്ഷം നാഴികക്കല്ലിലെത്തിയ യൂണിറ്റ് ടാറ്റ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ 2 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് ടാറ്റ പഞ്ച് എന്നതും ശ്രദ്ധേയമാണ്. ബ്രാൻഡിന്റെ ആഭ്യന്തര ലൈനപ്പിൽ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിക്ക് താഴെയായാണ് വണ്ടിയുടെ സ്ഥാനം. കുറഞ്ഞ വിലയും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും തികവാർന്ന ഡിസൈനും എല്ലാമാണ് മൈക്രോ എസ്‌യുവി ഹിറ്റാവാനുണ്ടായ കാരണം.

Tata Punch

എസ്‌യുവി വിപണി ട്രെൻഡായ കൃത്യ സമയത്ത് തന്നെ പഞ്ച് എത്തിയതും വിൽപ്പനയിൽ കുതിപ്പുണ്ടാവാനുള്ള കാരണമാണ്. ടാറ്റ ആൾട്രോസിന് ശേഷം കമ്പനിയുടെ ആൽഫാ എന്ന അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്ഫോമിൽ നിർമിച്ച രണ്ടാമത്തെ ടാറ്റ മോഡലാണ് ഈ അഞ്ച് സീറ്റർ വാഹനം. ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചതും പഞ്ചിന്റെ മാറ്റുകൂട്ടി.

രാജ്യത്ത് 5-സ്റ്റാർ സുരക്ഷാ സ്കോറുള്ള ഏറ്റവും താങ്ങാനാവുന്ന കാറാണിത്. നിലവിൽ 5.99 ലക്ഷം രൂപ മുതൽ 9.47 ലക്ഷം രൂപ വരെയാണ് ഈ മൈക്രോ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലായി വ്യത്യസ്‌ത വകഭേദങ്ങളിലാണ് ടാറ്റ മോട്ടോർസ് പഞ്ചിനെ വിപണിയിൽ അണിനിരത്തുന്നത്. ടാറ്റ കാറുകളിലൂടെ ഏറെ പരിചിതമായ 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ഈ സബ്-4 മീറ്റർ എസ്‌യുവിയുടെ ഹൃദയം.

Tata Punch Orange Colour

ഇത് 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനാണ് കാറിലുണ്ടാവുക. മാനുവൽ ട്രാൻസ്മിഷനിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റയുടെ ജനപ്രിയൻ വാഗ്‌ദാനം ചെയ്യുന്നത്. ടോമിക് ഓറഞ്ച്, ട്രോപ്പിക്കൽ മിസ്റ്റ്, മെറ്റിയോർ ബ്രോൺസ്, ഫോലിയേജ് ഗ്രീൻ, ടൊർണാഡോ ബ്ലൂ, കാലിപ്‌സോ റെഡ്, ഓർക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്.

ഈ വർഷം ആദ്യം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ആൾട്രോസ് സിഎൻജിയ്‌ക്കൊപ്പം പഞ്ചിന്റെ സിഎൻജി പതിപ്പും കമ്പനി പ്രദർശിപ്പിച്ചിരുന്നു. പഞ്ച് സിഎൻജി ഈ വർഷാവസാനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് 30 ലിറ്റർ സിഎൻജി ടാങ്കുകൾ പരസ്പരം സമാന്തരമായി ക്രമീകരിച്ചിരിക്കുന്നതിനാൽ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയോടെയാണ് വാഹനം വരുന്നത്. ഇത് വിപുലമായ ശ്രേണിയിൽ വിൽക്കും.

Tata Punch

നിലവിൽ നേരിട്ട് എതിരാളികളൊന്നുമില്ലെങ്കിലും ഉടൻ തന്നെ ഇന്ത്യയിലെ മൈക്രോ എസ്‌യുവി രംഗത്തേത്ത് ഹ്യുണ്ടായി എക്സ്റ്ററിനെ വിൽപ്പനയ്ക്ക് എത്തിക്കും. ഇതോടെ സെഗ്മെന്റിലെ മത്സരം കൂടുതൽ കനക്കുമെന്നാണ് വിവരം. ഹ്യുണ്ടായി എക്സ്റ്റർ സിഎൻജി, പെട്രോൾ എന്നിങ്ങനെ രണ്ട് ഇന്ധന ഓപ്ഷനിലായിരിക്കും വരിക. കൂടാതെ വിലയും ഏതാണ്ട് പഞ്ചിന് സമാനമായിരിക്കുമെന്നാണ് വിവരം.

More from DriveSpark

Article Published On: Friday, May 12, 2023, 16:50 [IST]
English summary
Tata punch hits 2 lakh sales milestone in india ahead of hyundai exter launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X