എക്സ്റ്റർ എയറിലേക്ക്, കുറഞ്ഞ വിലയ്ക്ക് പഞ്ച് സിഎൻജി എത്തി; കൂട്ടിന് സേഫ്റ്റിയുടെ ആറാട്ടും

ഇന്ന് റോഡിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്നൊരു മോഡലാണ് ടാറ്റ പഞ്ച്. ഇറങ്ങിയിട്ട് അധിക നാൾ ആയില്ലെങ്കിലും ഈ മൈക്രോ എസ്‌യുവിയുടെ 2 ലക്ഷത്തിലധികം യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സെഗ്മെന്റിലേക്ക് ഹ്യുണ്ടായിയുടെ എതിരാളി എത്തിയതോടെ സെഗ്മെന്റിലെ കിടമത്സരം വർധിക്കുകയും ചെയ്‌തു. എന്നാൽ ജനകീയതയുടെ കാര്യത്തിൽ പഞ്ചിന്റെ തട്ട് താണുതന്നെയിരിക്കുകയാണ്.

അതിനു പുറമെയിതാ ഹ്യുണ്ടായി എക്സ്റ്ററിന് പണിവെക്കാനായി ടാറ്റ പഞ്ച് സിഎൻജി പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. ബ്രാൻഡിന്റെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുമായി എത്തുന്നതാണ് മൈക്രോ എസ്‌യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പഞ്ച് സിഎൻജിക്ക് ഇന്ത്യയിൽ 7.10 ലക്ഷം രൂപ മുതൽ 9.68 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പ്യുവർ, അഡ്വഞ്ചർ, അക്‌പ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം വാങ്ങാനുമാവും.

Tata Punch iCNG Launched

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയ്ക്ക് ശേഷം ടാറ്റയുടെ സിഎൻജി നിരയിലെ നാലാമത്തെ മോഡലാണ് പഞ്ച്. മറ്റ് ടാറ്റ സിഎൻജി മോഡലുകളെപ്പോലെ ടെയിൽഗേറ്റിൽ 'ഐ-സിഎൻജി' ബാഡ്ജ് ഒഴികെ മൈക്രോ എസ്‌യുവിയുടെ ഡിസൈനിലൊന്നും കമ്പനി യാതൊരുവിധ മാറ്റങ്ങളും കൊണ്ടുവന്നിട്ടില്ല. അതുപോലെ പഞ്ച് സിഎൻജിയുടെ ഇന്റീരിയറിലും കൈവെച്ചിട്ടില്ലെന്നതും സ്വാഗതാർഹമായ കാര്യമാണ്.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 16 ഇഞ്ച് അലോയ് വീലുകൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കൂടാതെ സൺറൂഫ് തുടങ്ങിയ ഫീച്ചറുകളോടെയാണ് പഞ്ച് സിഎൻജി വരുന്നത്. പഞ്ചിന്റെ പെട്രോൾ വകഭേദങ്ങളിൽ ലഭ്യമല്ലാത്ത സൺറൂഫ് ഫീച്ചർ സിഎൻജിയിൽ കൊണ്ടുവരാൻ ടാറ്റ കാണിച്ച ധൈര്യവും കൈയടി അർഹിക്കുന്നുണ്ട്.

Tata Punch iCNG Launched

ഇത് ആൾട്രോസിൽ നടപ്പിലാക്കിയ അതേ തന്ത്രമാണ്. പിന്നീട് പഞ്ചിന്റെ പെട്രോൾ വേരിയന്റുകളിലേക്കും സൺറൂഫ് എത്തുമെന്നാണ് അനുമാനം. പഞ്ച് സിഎൻജിക്ക് 1.2 ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 75.94 bhp കരുത്തിൽ പരമാവധി 97 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ 5-സ്പീഡ് മാനുവൽ മാത്രമാണ് ഉൾപ്പെടുന്നത്.

മൈലേജിന്റെ കാര്യം മാത്രം ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ആൾട്രോസ് സിഎൻജിക്ക് ലഭിക്കുന്ന സമാനമായ ഇന്ധനക്ഷമത കണക്കുകൾ തന്നെയായിരിക്കും പഞ്ച് സിഎൻജിക്കും ഉണ്ടായിരിക്കുക. ടാറ്റയുടെ ഐ-സിഎൻജി ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. ഒരു വലിയ സിഎൻജി സിലിണ്ടർ ഉപയോഗിക്കുന്നതിനുപകരം ടാറ്റ മോട്ടോർസ് രണ്ട് ചെറിയ 30 ലിറ്റർ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്.

Tata Punch iCNG Launched

ഇതിലൂടെ ബൂട്ട് സ്പേസ് ലാഭിക്കാനും പ്രായോഗികത വർധിപ്പിക്കാനും കമ്പനിക്കായി. കൂടാതെ പഞ്ച് സിഎൻജി നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത് എന്നതും ആളുകളിലേക്ക് അടുക്കാൻ കാരണമാവും. ഒരു ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ ലഭിക്കുന്നതാണ് സേഫ്റ്റി ഫീച്ചറുകളിലെ പ്രധാന ഹൈലൈറ്റ്. ടാറ്റ ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലും തുരുമ്പിനെ പ്രതിരോധിക്കുന്ന വസ്തുക്കളുമാണ് സിഎൻജി ടാങ്ക് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

എഞ്ചിനിലേക്കുള്ള സിഎൻജി വിതരണം യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും സിലിണ്ടറിലെ വാതകം യാന്ത്രികമായി അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യുന്ന തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷനും പഞ്ച് സിഎൻജിയെ വേറിട്ടുനിർത്തുന്ന കാര്യമാണ്. ഫ്യുവൽ ലിഡ് തുറന്നാൽ കാർ സ്റ്റാർട്ട് ആകുന്നില്ലെന്ന് ഉറപ്പാക്കുന്ന മൈക്രോ സ്വിച്ചും ഇതിലുണ്ട്. ഇതുകൂടാതെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ആൽ‌ഫ പ്ലാറ്റ്‌ഫോമിൽ നിർമിച്ച പഞ്ച് അൾട്രാ-ഹൈ സ്‌ട്രെംഗ്റ്റ് സ്റ്റീലും ദൃഢത നൽകുന്ന ബോഡി ഘടനയുമാണ് നൽകുന്നത്.

Tata Punch iCNG Launched

ലോഞ്ച് ചെയ്‌തതു മുതൽ സിഎൻജി പവർട്രെയിനുമായി എത്തിയ ഹ്യുണ്ടായി എക്‌സ്റ്ററിനെയാണ് പഞ്ച് സിഎൻജി ലക്ഷ്യമിടുന്നത്. ഹ്യുണ്ടായി സിഎൻജി കാറിന് 8.24 ലക്ഷം മുതൽ 8.97 ലക്ഷം വരെയാണ്എക്സ്ഷോറൂം വില വരുന്നത്. അങ്ങനെ നോക്കുമ്പോൾ വിലയുടെ കാര്യത്തിൽ പഞ്ചിന് മേൽകൈ ലഭിക്കുന്നുണ്ടെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

More from DriveSpark

Article Published On: Friday, August 4, 2023, 14:16 [IST]
English summary
Tata punch icng launched price features mileage safety
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X