പുത്തൻ ടാറ്റ എസ്‌യുവികളിലെ ADAS ടെക്: ലഭിക്കുന്നത് ഈ ഫീച്ചറുകൾ

ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് പൊതുവേ സുരക്ഷ കുറവാണെന്ന് ചീത്തപ്പേര് കാലാകാലങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും ഇതിന് അറുതിവരുത്തിയവരാണ് ടാറ്റ മോട്ടോർസ്. കിടിലൻ സുരക്ഷാ ഫീച്ചറുകളോടെയും സേഫ്റ്റി റേറ്റിംഗുമായി ലോകോത്തര നിലവാരത്തിലേക്ക് കാറുകളെ ഒരുക്കിയാണ് ടാറ്റ ആളെക്കൂട്ടിയത്. ഇന്ന് സേഫ്റ്റിയുടെ പര്യായമായി മാറിയൊരു സവിശേഷതയാണ് ADAS.

അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം എന്നറിയപ്പെടുന്ന ഈ സംവിധാനം ഇന്ന് ഇന്ത്യൻ വിപണിയിലെ ഒരു ട്രെൻഡിംഗ് ഫീച്ചറാണ്. സ്വയം നിയന്ത്രണ സംവിധാനങ്ങളുമായി എത്തുന്ന ADAS ഇന്ന് മിഡ്-സൈസ് എസ്‌യുവികൾ മുതലുള്ള സെഗ്മെന്റ് മുതൽ സുലഭമായി കിട്ടും. ശരിക്കും ഇന്ത്യയിൽ ഈ ഫീച്ചറിനെ ട്രെൻഡ് സെറ്ററാക്കിയത് മഹീന്ദ്രയുടെ XUV700 ആണെന്നു വേണം പറയാൻ. എന്നാൽ നാഴികയ്ക്ക് നാപ്പൽപ്പതു വട്ടവും സേഫ്റ്റി എന്ന് പറയുന്ന ടാറ്റ കാറുകളിൽ ഒന്നും ഈ ടെക്നോളജി നാം കണ്ടിട്ടുമില്ല. അതെന്താണെന്നു ചിന്തിച്ചു വന്നപ്പോഴാണ് തങ്ങളുടെ മുൻനിര മോഡലുകളായ ഹാരിയറിനും സഫാരിക്കും ബ്രാൻഡ് ADAS സമ്മാനിക്കുന്നത്.

പുത്തൻ ടാറ്റ എസ്‌യുവികളിലെ ADAS ടെക്: ലഭിക്കുന്നത് ഈ ഫീച്ചറുകൾ

മഹീന്ദ്ര, എംജി, ഹ്യുണ്ടായി പോലുള്ള മുഖ്യ എതിരാളികൾ തങ്ങളുടെ മുൻനിര മോഡലുകളിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) സജ്ജീകരിച്ചതിന് ശേഷമാണ് ടാറ്റയ്ക്ക് ഈ ബുദ്ധിയുദിച്ചത്. ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന നിരവധി ADAS സവിശേഷതകൾ ഈ മോഡലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നെക്‌സോൺ അല്ലെങ്കിൽ പഞ്ച് പോലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. ഈ സെഗ്മെന്റിലേക്ക് എത്തിയാൽ മോഡലുകളുടെ വില കൂടുമെന്നതിനാലാണ് ടാറ്റ അതിനു മുതരാതിരുന്നത്.

ഹാരിയർ, സഫാരി എസ്‌യുവികളുടെ റെഡ് ഡാർക്ക് എഡിഷനുകളിൽ മാത്രമാണ് ടാറ്റ മോട്ടോർസ് ADAS വാഗ്ദാനം ചെയ്യുന്നത് എന്നു മാത്രം. ഈ അഡ്വാൻസ്‌ഡ് ഫീച്ചർ നിരയുടെ ഭാഗമായി എന്തെല്ലാം സവിശേഷതകളാണ് ഈ മുൻനിര മോഡലുകളിലേക്ക് എത്തിയിരിക്കുന്നത് ഒന്നു നോക്കിയാലോ? ഈ സംവിധാനങ്ങളിൽ ഭൂരിഭാഗവും ചില എതിരാളി മോഡലുകളിലും ലഭ്യമാണെങ്കിലും, ടാറ്റ മോട്ടോർസ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പോലുള്ള സവിശേഷതകൾ കൂട്ടിയോജിപ്പിക്കാത്തത് നിരാശജനകമാണ്.

പുത്തൻ ടാറ്റ എസ്‌യുവികളിലെ ADAS ടെക്: ലഭിക്കുന്നത് ഈ ഫീച്ചറുകൾ

ഫോർവേർഡ് കൊളിഷൻ വാർണിംഗ്: ടാറ്റ മോട്ടോർസ് റെഡ് ഡാർക്ക് ഹാരിയർ, സഫാരി മോഡലുകളിൽ ADAS ഫീച്ചറുകൾ ഉപയോഗിക്കുന്നത് സെൻസറുകളുടെ സജ്ജീകരണത്തോടെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ഈ സെൻസറുകൾ വാഹനത്തെ അതിന്റെ ചുറ്റുപാടുകൾ നിരീക്ഷിക്കാനും സുരക്ഷിതമായി നീങ്ങാൻ ഓട്ടോണമസ് ക്രമീകരണങ്ങൾ നടപ്പിലാക്കുകയും ചെയ്യും. മുൻവശത്തെ ഏതെങ്കിലും വാഹനവുമായി അപകടമുണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയാൽ ഫോർവേഡ് കൊളിഷൻ വാർണിംഗ് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നു. സാഹചര്യം വിലയിരുത്തുന്നതിന് രണ്ട് വാഹനങ്ങൾ തമ്മിലുള്ള ദൂരവും അവയുടെ വേഗതയും ഈ സംവിധാനം കണക്കാക്കും.

റിയർ കൊളിഷൻ വാർണിംഗ്: ടാറ്റ മോട്ടോർസ് തങ്ങളുടെ ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷൻ മോഡലുകളിൽ ചേർത്തിരിക്കുന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിറ്റത്തിൽ ചേർത്തിരിക്കുന്ന മറ്റൊരു സവിശേഷതയാണ് റിയർ കൊളിഷൻ വാണിംഗ് (RCW). ഫോർവേർഡ് കൊളിഷൻ വാർണിംഗ് പോലെ തന്നെ പ്രവർത്തിക്കുന്ന ഫീച്ചർ തന്നെയാണിതും. പിന്നിൽ നിന്ന് വരുന്ന വാഹനം ഇടിക്കാതിരിക്കാൻ ഈ ഫീച്ചർ ഡ്രൈവറെ സഹായിക്കും.

പുത്തൻ ടാറ്റ എസ്‌യുവികളിലെ ADAS ടെക്: ലഭിക്കുന്നത് ഈ ഫീച്ചറുകൾ

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്: യാത്രയിലായിരിക്കുമ്പോൾ മുന്നിലെ എന്തെങ്കിലും തടസം സിസ്റ്റം കണ്ടെത്തിയാൽ എമർജൻസി ബ്രേക്കിംഗ് വാർണിംഗ് പ്രവർത്തനക്ഷമമാകും. വാഹനങ്ങളും കാൽനടയാത്രക്കാരെയും ഈ ഫീച്ചർ കണ്ടെത്തിയാൽ സിസ്റ്റം ഡ്രൈവർക്കായി ഒരു ഓഡിയോ അലേർട്ട് നൽകും. തുടർന്ന് കൂട്ടിയിടി ഒഴിവാക്കാൻ വാഹനം പൂർണമായി നിർത്താനും ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സഹായിക്കും.

ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ: ടാറ്റ മോട്ടോർസ് ഹാരിയർ, സഫാരി എസ്‌യുവികളിൽ ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ അലേർട്ടുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നതും ഡ്രൈവിംഗിനെ എളുപ്പമാക്കുന്നു. ലെയ്ൻ മാറുമ്പോൾ ഈ സവിശേഷത പ്രത്യേകിച്ചും സഹായകമാണ്. വശങ്ങളിൽ നിന്ന് വരുന്ന ഏതൊരു വാഹനത്തെയും കുറിച്ച് ഡ്രൈവറെ ബോധവാന്മാരാക്കുന്നതിനുള്ള ഓഡിയോ മുന്നറിയിപ്പ് സഹിതം ORVMS-ൽ അലേർട്ട് സജീവമാകുന്നു.

പുത്തൻ ടാറ്റ എസ്‌യുവികളിലെ ADAS ടെക്: ലഭിക്കുന്നത് ഈ ഫീച്ചറുകൾ

ഡോർ ഓപ്പൺ അലേർട്ട്: തിരക്കേറിയ സ്ഥലങ്ങളിൽ ഡോറുകൾ തുറക്കുന്നത് പലപ്പോഴും അപകടം നിറഞ്ഞ ഒരു കാര്യമാണ്. പിന്നിൽ നിന്നുവരുന്ന വാഹനങ്ങളോ മറ്റോ തിരിച്ചറിയാതെ പെട്ടന്ന് ഡോർ തുറക്കുന്നതും തുടർന്നുണ്ടാവുന്ന അപകടങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒന്നാണ് ഈ ഫീച്ചർ. ആരെങ്കിലും വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയാണെങ്കിൽ സിസ്റ്റം ഇത്തരം സാഹചര്യങ്ങൾ കണ്ടെത്തുകയും അലാറം ട്രിഗർ ചെയ്യുകയും ചെയ്യുന്നു.

റിയർ ക്രോസ് ട്രാഫിക് അലേർട്ട്: തിരക്കേറിയ പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഈ ADAS ഫീച്ചർ പ്രത്യേകിച്ചും സഹായകരമാണ്. പാർക്ക് ചെയ്‌തിരുന്ന വാഹനം പാർക്കിംഗിൽ നിന്നും പുറത്തേക്ക് എടുക്കുമ്പോൾ നമ്മുടെ വാഹനത്തിന് അഭിമുഖമായി മറ്റേതെങ്കിലും വാഹനങ്ങൾ വന്നാൽ ഈ ഫീച്ചർ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നു. പിൻ ക്യാമറയ്ക്ക് കാറിന്റെ തൊട്ടുപിന്നിൽ എന്താണെന്ന് മാത്രമേ കണ്ടെത്താനാകൂ. എന്നാൽ മികച്ച സുരക്ഷയ്ക്കായി ചുറ്റുപാട് നിരീക്ഷിക്കാൻ സെൻസർ വാഹനത്തെ സഹായിക്കുന്നുണ്ട്.

ലെയ്‌ൻ ഡിപ്പാർച്ചർ വാർണിംഗ്: ലെയ്ൻ വ്യക്തമാകുന്ന റോഡുകളിലും ഹൈവേകളിലുമാണ് ഈ ഫീച്ചർ കൂടുതലും പ്രവർത്തിക്കുക. ഈ സിസ്റ്റം വാഹനം ഉപയോഗിക്കുന്ന പാത കണ്ടെത്തുകയും കാർ അതിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചാൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. എന്നാൽ ഇവയെല്ലാം ഹൈവേകളിലും മറ്റ് മികച്ച റോഡുകളിലും മാത്രമേ ഉപയോഗപ്രദമാവൂവെന്ന കാര്യം പ്രക്യേതം ഓർമിക്കാം.

പുത്തൻ ടാറ്റ എസ്‌യുവികളിലെ ADAS ടെക്: ലഭിക്കുന്നത് ഈ ഫീച്ചറുകൾ

ലെയ്ൻ ചേഞ്ച് അലേർട്ട്: ലെയ്ൻ കൃത്യമായി അടയാളപ്പെടുത്തുന്ന റോഡുകളിലാണ് ഈ ഫീച്ചറും പ്രവർത്തിക്കുക. ലെയ്‌നുകൾ മാറ്റാൻ ശ്രമിക്കുമ്പോൾ വരുന്ന വാഹനങ്ങളുടെ ഡ്രൈവർക്ക് ഈ സംവിധാനം മുന്നറിയിപ്പ് നൽകും. തുടർന്ന് ലെയ്ൻ ചേഞ്ചിംഗിൽ വരുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും ഒഴിവാക്കാൻ സവിശേഷത കാറിനെ സഹായിക്കുന്നു.

ഹൈ ബീം അസിസ്റ്റ്: ഹൈവേയിൽ, പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ വാഹനങ്ങൾക്ക് ഉപയോഗപ്രദമായ മറ്റൊരു സവിശേഷതയാണിത്. എതിർവശത്ത് നിന്ന് വരുന്ന വാഹനം കണ്ടാൽ വാഹനം ഓട്ടോമാറ്റിക്കായി ലോ ബീമിലേക്ക് മാറും. വാഹനം കടന്നുപോകുമ്പോൾ അത് പിന്നീട് സ്വയമേ ഹൈ ബീമിലേക്ക് മാറുന്നു. ഈ സവിശേഷതയും പുതിയ ഹാരിയർ, സഫാരി എസ്‌യുവികളുടെ സ്പെഷ്യൽ എഡിഷനുകളിലും ഇനി മുതലുണ്ട്.

പുത്തൻ ടാറ്റ എസ്‌യുവികളിലെ ADAS ടെക്: ലഭിക്കുന്നത് ഈ ഫീച്ചറുകൾ

ട്രാഫിക് സൈൻ റെക്കഗ്നിഷൻ: സ്പീഡ് ലിമിറ്റ് പോലുള്ള റോഡ് അടയാളങ്ങൾ വായിക്കാനും ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാനും ഈ ഫീച്ചർ സിസ്റ്റത്തെ സഹായിക്കുന്നു. തിരുത്തലുകൾ വരുത്താൻ ഡ്രൈവർ ഡിസ്പ്ലേയിൽ സ്പീഡ് ലിമിറ്റ് അലേർട്ട് ദൃശ്യമാകുന്നു. അങ്ങനെ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാനും ട്രാഫിക് സൈൻ റെക്കഗ്നിഷൻ ഫീച്ചർ അനുവദിക്കുന്നു. പക്ഷേ ഇവയെല്ലാം എങ്ങനെ നമ്മുടെ വൈവിധ്യമാർന്ന നിരത്തുകൾക്ക് അനുയോജ്യമാണെന്ന കാര്യത്തിൽ തർക്കങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടെന്നത് പ്രത്യേകം ഓർമിക്കാം.

Article Published On: Thursday, February 23, 2023, 17:30 [IST]
English summary
These are the adas features that tata motors introduced in new harrier safari suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X