ദേ ഇതൊന്നും വേറൊരു ടാറ്റ കാറുകളിലുമില്ല കേട്ടോ, എതിരാളികൾ പോലും കൈയടിക്കുന്ന 'വൗ ഫീച്ചറുകൾ'

സേഫ്റ്റിയിലൂടെ ആളുകളെ കൈയിലെടുത്തവരാണ് നമ്മുടെ ടാറ്റ മോട്ടോർസ്. എൻട്രി ലെവൽ കാറായ ടിയാഗോ മുതൽ പ്രീമിയം സെഗ്മെന്റിലെ എസ്‌യുവിയായ സഫാരിയിൽ വരെ അത്യുഗ്രൻ സുരക്ഷയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ഫീച്ചറുകളുടെ വലിയ അകമ്പടിയും ഡിസൈനിലെ ബ്രിട്ടീഷ് ടച്ചും ടാറ്റ മോഡലുകളെ അതിവേഗം ജനപ്രിയരാക്കി മാറ്റുകയുണ്ടായി.

എന്നാൽ ഏറെ മത്സരാധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കുന്ന എസ്‌യുവി വിഭാഗത്തിൽ ആധുനിക എതിരാളികൾക്കിടയിൽ മോഡലുകളുടെ പഴയ പ്രതാപം ടാറ്റയ്ക്ക് ചെറുതായൊന്ന് നഷ്‌ടപ്പെടുകയുണ്ടായി. എന്നാൽ നെക്സോണിനെ മുഖംമിനുക്കി പുറത്തിറക്കിയതോടെ ഷോറൂമുകളിലെ തിരക്ക് പതിയെ ഉയർത്താൻ കമ്പനിക്കായി. കഴിഞ്ഞില്ല, ഇതിനു പിന്നാലെ ദേസി റേഞ്ച് റോവർ എന്നറിയപ്പെടുന്ന ഹാരിയറിനെയും സഫാരിയെയും ആധുനിക കാലഘട്ടത്തിലേക്ക് പുതുക്കി പണിതിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

Tata Harrier and Safari Facelift

രണ്ട് മോഡലുകളും നാളെ വില പഖ്യാപനത്തോടെ വിപണിയിൽ അവതരിക്കും. എതിരാളികളെ തറപറ്റിക്കാനുള്ള എല്ലാ ട്രിക്കുകളും ഉപയോഗിച്ചാണ് ഇത്തവണ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റും സഫാരി ഫെയ്‌സ്‌ലിഫ്റ്റും എത്തുന്നത്. എന്നാൽ മറ്റ് നിർമാതാക്കൾ കാണിക്കുന്ന പോലെ ഡിസൈനിലെ ചെറിയ മിനുക്ക് പണികളോടെയല്ല ഈ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവികൾ വരുന്നത് എന്നതാണ് ഹൈലൈറ്റ്.

കിടിലൻ ഫീച്ചറുകൾ അണിനിരത്തി പണിതിറക്കുന്ന മോഡലുകളിൽ പല സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളുണ്ടെന്നത് ആളെക്കൂട്ടാൻ സഹായിക്കുന്ന കാര്യമാണ്. കൂടാതെ അതിൽ ചില കാര്യങ്ങൾ ആദ്യമായാണ് ഒരു ടാറ്റ കാറുകളിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിലും സഫാരി ഫെയ്‌സ്‌ലിഫ്റ്റിലും വന്നിരിക്കുന്ന അത്തരം ഫീച്ചറുകൾ എന്തെല്ലാമെന്ന് ഒന്നു നോക്കിയാലോ?

Tata Harrier and Safari Facelift

7 എയർബാഗുകൾ: ഇതാദ്യമായാണ് ഒരു ടാറ്റ കാറിൽ യാത്രക്കാരുടെ സുരക്ഷക്കായി ഏഴോളം എയർബാഗുകൾ വാഗ്‌ദാനം ചെയ്യുന്നത്. പുതിയ ഹാരിയർ, സഫാരി എസ്‌യുവികൾ മുതൽ ഇനിയങ്ങോട്ട് ടാറ്റ മോട്ടോർസ് പുറത്തിറക്കുന്ന പുത്തൻ മോഡലുകളിൽ ഈ സവിശേഷതയുണ്ടാവുമെന്നാണ് വിവരം. രണ്ട് എസ്‌യുവികളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ടെങ്കിലും, അധികമായി ഡ്രൈവർ സൈഡ് ക്നീ (കാൽമുട്ട്) എയർബാഗും ലഭിക്കും.

ഇത് സാധാരണയായി ആഡംബര മോഡലുകളിൽ മാത്രമാണ് കാണപ്പെടാറുള്ള ഫീച്ചറുകളാണ്. ഇനി മുതൽ ഈ രണ്ട് പ്രീമീയം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും സ്വന്തമാക്കുന്ന സാധാരണക്കാരിലേക്കും എത്തും. ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് എൻഡ് ഫിയർലെസ് പ്ലസ് വേരിയന്റിൽ ഏഴ് എയർബാഗുകൾ ലഭിക്കും. അതേസമയം സഫാരിയുടെ അക്‌പ്ലിഷ്ഡ് വേരിയന്റിലായിരിക്കും ഈ ഫീച്ചർ ലഭ്യമാവുക.

Tata Harrier Facelift Interior

പവർഡ് ടെയിൽഗേറ്റ്: ആഡംബര കാറുകളിൽ നിന്ന് ടാറ്റ എസ്‌യുവികളിലേക്ക് ആദ്യമായി ഇറങ്ങിയ മറ്റൊരു സൗകര്യപ്രദമായ ഫീച്ചറാണ് പവർഡ് ടെയിൽഗേറ്റ്. ടാറ്റ ഹാരിയർ, ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾക്ക് പവർഡ് ടെയിൽഗേറ്റിന് ജെസ്റ്റർ കൺട്രോൾ ഫംഗ്‌ഷണാലിറ്റി ലഭിക്കുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന വിഷയമാണ്. പുതിയ ഹാരിയറിന്റെ ഫിയർലെസ് പ്ലസ് വേരിയന്റിൽ ഇത് ലഭ്യമാവുമ്പോൾ അതേസമയം ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിൽ ഇത് അക്കംപ്ലിഷ്ഡിലായിരിക്കും ഉണ്ടായിരിക്കുക.

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ: ജനാധിപത്യവൽക്കരിക്കപ്പെട്ട ആഡംബര കാറുകളിൽ നിന്നും ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകളിലേക്ക് എത്തുന്ന മറ്റൊരു കിടിലൻ സവിശേഷതയാണ് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ. എസ്‌യുവിയുടെ അതാത് സോണുകളിൽ വ്യത്യസ്‌ത ഊഷ്മാവ് ഉണ്ടായിരിക്കാൻ ഇത് യാത്രക്കാരെ സഹായിക്കുന്നു. പിന്നിലെ യാത്രക്കാർക്കും പ്രത്യേക എസി വെന്റുകൾ ഒരുക്കി അവിടെയും ടെംപ്രേച്ചർ കൃത്യമായിരിക്കാൻ വാഹനം സഹായിക്കും.

Tata Harrier Facelift

മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്: ആൾട്രോസ്, ഹാരിയർ, സഫാരി റെഡ് ഡാർക്ക് തുടങ്ങിയ മോഡലുകളിൽ യഥാക്രമം ബ്ലൂ, റെഡ് ആംബിയന്റ് ലൈറ്റിംഗ് ടാറ്റ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പുതിയ എസ്‌യുവി ഡ്യുവോയിൽ മൾട്ടി-കളർ സജ്ജീകരണം നൽകുന്നതിലേക്ക് ടാറ്റ മാറിയിരിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ഡോർപാഡുകളിലും ഡാഷ്‌ബോർഡിലും പനോരമിക് സൺറൂഫിന് ചുറ്റുമാണ് ആംബിയന്റ് ലൈറ്റിംഗ് കാണാനാവുക. അഡ്വഞ്ചർ വേരിയന്റ് മുതൽ ഫീച്ചർ ലഭ്യമായി തുടങ്ങുകയും ചെയ്യും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ: ഈ വർഷം ആദ്യം ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും റെഡ് ഡാർക്ക് പതിപ്പിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) അവതരിപ്പിച്ചിരുന്നു. പിന്നീട് ഇത് എസ്‌യുവികളുടെ മറ്റ് ടോപ്പ്-സ്പെക്ക് വേരിയന്റുകളിലേക്കും കൊണ്ടുവന്ന് സേഫ്റ്റ് ഡബിളാക്കി. ADAS സ്യൂട്ടിന് ധാരാളം ഡ്രൈവർ-അസിസ്റ്റൻസ് സാങ്കേതികവിദ്യ ലഭിച്ചപ്പോൾ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ നൽകാഞ്ഞത് ആളുകളിൽ നിരാശയുളവാക്കുന്ന കാര്യമായിരുന്നു.

Tata Safari Facelift

പക്ഷേ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിലൂടെ ആ കുറവും കമ്പനിയിപ്പോൾ നികത്തിയിരിക്കുകയാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ നിങ്ങളുടെ മുന്നിലുള്ള കാറിനെ ആശ്രയിച്ച് എസ്‌യുവിയുടെ വേഗത സ്വയമേവ ക്രമീകരിക്കുന്ന സവിശേഷതയാണ്. നിശ്ചിത വേഗത പരിധിക്കുള്ളിൽ തുടരുന്നതിന് മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് മോഡലുകളുടെയും അഡ്വഞ്ചർ പ്ലസ് A വേരിയന്റിലാണ് ടാറ്റ ഈ സുരക്ഷാ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്.

ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയിലൂടെ കൊണ്ടുവന്നിരിക്കുന്ന ഈ ഫീച്ചറുകൾ ആദ്യമായാണ് ഒരു ടാറ്റ മോട്ടോർസ് മോഡലിൽ ലഭിക്കുന്നത് എന്നത് വരും ദിവസങ്ങളിൽ വിപണയിൽ ചർച്ചയായേക്കാവുന്ന കാര്യമാണ്. നാളെ വില കൂടി പ്രഖ്യാപിക്കുമ്പോൾ ഈ ഉത്സവ സീസൺ ടാറ്റ കൊണ്ടുപോവുമെന്നാണ് വിലയിരുത്തലും. അങ്ങനെ മൊത്തത്തിൽ മോഡേൺ ലുക്കിനൊപ്പം ഫീലും നൽകാൻ എസ്‌യുിവകൾക്കാവുന്നു.

More from DriveSpark

Article Published On: Monday, October 16, 2023, 14:14 [IST]
English summary
Top 5 new features debuting in tata harrier and safari facelift 7 airbags adaptive cruise control
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X