ഒരേ വിലയെങ്കിൽ പിന്നെന്തിന് മടിക്കണം? നെക്സോണിന് പകരം ജിംനി വാങ്ങാനുള്ള കാരണങ്ങൾ

ഇന്ത്യയിലെ പാസഞ്ചർ കാർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി (Maruti Suzuki) നമ്മുടെ രാജ്യത്തിനായി ഒരു പുത്തൻ ഓഫ്-റോഡ് എസ്‌യുവി (Offroad SUV) പുറത്തിറക്കുകയാണ്. ഏറെ നാളായി കാത്തിരുന്ന ജിപ്‌സിയുടെ പിൻഗാമിയായ ജിംനിയാണ് (Jimny) ആ വാഹനം. ഇവിടെത്തന്നെ നിര്‍മിച്ച്, മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന ജിംനി നാം ഇന്ത്യക്കാർക്ക് കിട്ടിയിരുന്നില്ലെങ്കിലും സുപരിചിതമായിരുന്നു.

ഇവിടെ തന്നെ തന്നെ നിർമിച്ചിരുന്നുവെങ്കിലും ഇന്ത്യക്കാർക്ക് ആളത്ര പ്രായോഗികമായിരിക്കില്ലെന്ന തോന്നലാണ് ജിംനിയെ മാരുതി പുറത്തിറക്കാതിരുന്നത്. എന്നാൽ പിന്നീട് 5-ഡോർ പതിപ്പിൽ എസ്‌യുവിയെ പുറത്തിറക്കാനുള്ള തീരുമാനവും എത്തി. ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് ജിപ്‌സി കാലംചെയ്‌തപ്പോൾ മാരുതി നല്‍കിയ വാക്കാണ് ജിപ്‌സിയെക്കാള്‍ കരുത്തനായി ജിംനി എത്തിക്കുമെന്നത്. വാക്കുപാലിക്കാൻ അൽപം കാത്തിരിക്കേണ്ടി വന്നെങ്കിലും ഇരട്ടി മധുരമാണ് മോഡലിനെ കൊണ്ടുവന്നപ്പോൾ നമുക്ക് കിട്ടുന്നത്.

Maruti Suzuki Jimny

എന്നാൽ എത്തരത്തിലുള്ള ഉപഭോക്താക്കളെ ആകർഷിക്കാനായിരിക്കും ജിംനിക്ക് കഴിയുക എന്നതാണ് ചോദ്യം. ഔദ്യോഗിക വിലയൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും രണ്ട് വകഭേദങ്ങളായിരിക്കും ജിംനിക്ക് ഉണ്ടായിരിക്കുക. ഈ വില പരിധിയിലെ ഏറ്റവും മികച്ച ഓഫ്-റോഡറുകളിൽ ഒന്നായിരിക്കുമിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെറിയ ബജറ്റിൽ ഹാർഡ്‌കോർ ഓഫ്-റോഡർ മോഡൽ തിരയുന്ന ധാരാളം ഉപഭോക്താക്കളെ വാഹനം ആകർഷിക്കും. പക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി വാഹനമായ ടാറ്റ നെക്സോണിനെ മറികടക്കാനുള്ള ശേഷി മാരുതി ജിംനിക്കുണ്ടാവുമോ എന്നാണ് അടുത്തതായി അറിയേണ്ടത്.

വിപണിയിൽ ഏറ്റവുമധികം കാത്തിരിക്കുന്ന ഓഫ്-റോഡറുകളിൽ ഒന്നാണ് മാരുതി ജിംനി. അതേസമയം നെക്‌സോൺ ഒരു സിറ്റി ഫ്രണ്ട്‌ലി കോം‌പാക്‌ട് എസ്‌യുവിയാണ്. രണ്ട് മോഡലുകളും വ്യത്യസ്‌ത സെഗ്മെന്റിലാണ് അണിനിരക്കുന്നതെങ്കിലും നെക്സോണിന്റെ ടോപ്പ് വേരിയന്റിന്റെ വിലയായിരിക്കും ജിംനിക്കുണ്ടായിരിക്കുക എന്നാണ് ഊഹം. അങ്ങനെയെങ്കിൽ ഒരേവിലയിലുള്ള രണ്ട് വാഹനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്നതിന് അർഥമുണ്ടല്ലോ. മാത്രമല്ല ഒരേ വിലയിൽ നെക്സോണിനെക്കാൾ കേമൻ ജിംനി തന്നെയെന്ന് നിസംശയം പറയാം. ടാറ്റ മോഡലിനേക്കാൾ മാരുതി എസ്‌യുവി മുന്നിട്ടു നിൽക്കാനുള്ള കാരണങ്ങളിതാ...

Tata Nexon

ഇന്ത്യയിലെ ഏറ്റവും പുത്തൻ കാറുകളിൽ ഒന്നാണ് ജിംനി എന്നത് ഒരു ഫ്രഷ് ഫീൽ നൽകുന്ന കാര്യമാണ്. അതേസമയം മറുവശക്ക് 6 വർഷത്തിലേറെയായി നെക്‌സോൺ നിലവിലുള്ളതിനാൽ ഒരു പുതുമ ഇതിൽ കാണാനാവില്ല. 2017 സെപ്റ്റംബറിലാണ് ടാറ്റയുടെ സബ്-4 മീറ്റർ എസ്‌യുവിയായി നെക്സോൺ രൂപമെടുക്കുന്നത്. 2023 ജൂണിൽ (അടുത്ത മാസം) 5-ഡോർ വേഷത്തിൽ ജിംനിയെത്തുമ്പോൾ നിരത്തുകൾക്ക് അതൊരു പുതിയ കാഴ്ച്ചയായിരിക്കും എന്നത് മാരുതി സംബന്ധിച്ച് വലിയ കാര്യമാണ്.

ലീനിയർ ഡെലിവറി ഉള്ള റിഫൈൻഡായ പെട്രോൾ എഞ്ചിനാണ് നെക്സോണിനെ മറികടക്കാൻ ജിംനിയെ സഹായിക്കുന്ന പ്രധാന കാര്യം. എർട്ടിഗ, ബ്രെസ പോലുള്ള ജനപ്രിയ കാറുകളിലൂടെ സുപരിചിതമായ റീട്യൂൺ ചെയ്‌ത 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ജിംനിയുടെ ഹൃദയം. മികച്ച റിഫൈൻമെന്റും ലീനിയർ പവർ ഫിഗറുമാണ് എസ്‌യുവിയിൽ കിട്ടുക.

Maruti Suzuki Jimny

നേരെമറിച്ച്, സാധാരണ പെട്രോൾ എഞ്ചിനുകളേക്കാൾ ഡ്രൈവിംഗ് അനുഭവം അല്പം വ്യത്യസ്തമാക്കുന്ന സാധാരണ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് നെക്‌സോണിൽ പ്രവർത്തിക്കുന്നത്. ടർബോ ബൂസ്റ്റും (ലാഗ്) ഉള്ള എഞ്ചിനാണ് ഇതെന്നത് ഡ്രൈവിംഗിൽ അൽപം മടുപ്പുളവാക്കിയേക്കാം. ഉയർന്ന വേഗതയുടെ കാര്യത്തിൽ നെക്‌സോൺ പെട്രോൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും മിക്ക സാഹചര്യങ്ങളിലും, കൂടുതൽ ലീനിയർ പവർ ഡെലിവറിയുള്ള ജിംനിയുടെ സുഗമമായ എഞ്ചിൻ വിലമതിക്കാനാവാത്തതാണെന്ന് പറയാതെ വയ്യ.

സെയിൽസ്, ആഫ്റ്റർ സെയിൽസ് മേഖലയിൽ മാരുതിക്കുള്ള നൈപുണ്യവും നെക്സോണിന് മുകളിൽ ജിംനി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ടാറ്റ മോട്ടോർസിന്റെ സർവീസ് പോലുള്ള മേഖലയിൽ തുടരെ തുടരെ പരാതികൾ കേൾക്കുന്നത് പതിവായൊരു കാര്യമാണ്. മാത്രമല്ല മാരുതിക്ക് ലോകത്തിന്റെ ഏതുകോണിലും സർവീസ് സെന്ററുകളുണ്ടെന്നതും ഒരു നേട്ടമാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായി ഇത് മാറുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ടാറ്റ തങ്ങളുടെ വിൽപ്പനാനന്തര ശൃംഖലയെല്ലാം നിരന്തരം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നതിൽ തർക്കമില്ല.

 Maruti Suzuki Jimny Back View

മാരുതി ജിംനി തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറുന്ന മറ്റൊരു ഘടകമാണ് അതിന്റെ ഓഫ്-റോഡിംഗ് മികവ്. പുരാതന കാലം മുതൽ വിവിധ അന്താരാഷ്ട്ര വിപണികളിൽ അതിന്റെ കഴിവുകൾ വാഴ്ത്തിപ്പാടിയിട്ടുണ്ട്. 5-ഡോർ പതിപ്പ് ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ചിരിക്കുന്നതാണെങ്കിലും ഒരു മികച്ച ഓഫ്-റോഡർ എന്നതിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി ഇത് തുടരുമെന്ന് ഉറപ്പാണ്.

മറുവശത്ത് 1998-ൽ ഇൻഡിക്കയിൽ അരങ്ങേറ്റം കുറിച്ച X1 പ്ലാറ്റ്‌ഫോമിന്റെ ഒരു പുനർനിർമിച്ച പതിപ്പിലാണ് നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടുതൽ റോഡ് കേന്ദ്രീകൃതമായതിനായൽ ഫ്രണ്ട്-വീൽ ഡ്രൈവ് (FWD) ലേഔട്ടുമായാണ് ടാറ്റയുടെ ഈ മോഡൽ വരുന്നത്. അത് നഗര സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് എന്നതും തർക്കമില്ലാത്ത കാര്യമാണ്.

Tata Nexon Back View

ഹാർഡ്‌കോർ, ഓഫ്-റോഡ് സാഹസികതകൾക്ക് ഏറ്റവും അനുയോജ്യമായ ലാഡർ-ഫ്രെയിം ഷാസിയുടെ പിൻബലമുണ്ടെങ്കിലും ജിംനിയുടെ റൈഡ് നിലവാരവും ഹാൻഡിലിംഗ് സവിശേഷതകളും അതിശയകരമാംവിധം മിടുക്കുള്ളതാണ്. ആയതിനാൽ ഓഫ് റോഡിലേതു പോലെ തന്നെ ഓൺ റോഡിലും തികവാർന്ന നിലവാരമാണ് ജിംനിക്കുള്ളത്. ആയതിനാൽ കുടുംബത്തോടൊപ്പം ദീർഘദൂര യാത്രകൾ നടത്താൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് കണ്ണുംപൂട്ടി മാരുതി സുസുക്കിയുടെ പുതുപുത്തൻ വാഹനമായ ജിംനി വാങ്ങാം.

Article Published On: Tuesday, May 30, 2023, 11:01 [IST]
English summary
Top reasons to buy maruti suzuki jimny over tata nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X