പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

ഒരു കാർ വാങ്ങുമ്പോൾ ഏവരുടേയും മനസിലുള്ള ആശങ്കയായിരിക്കും വാഹനത്തിന്റെ മെയിൻ്റനെൻസ്. ഇക്കാരണം ഓർത്താവും പലരും സെക്കൻഡ് ഹാൻഡ് വാങ്ങാതെ പുതുപുത്തൻ മോഡൽ വാങ്ങാൻ തീരുമാനിക്കുന്നതു തന്നെ. ഇന്ത്യയിൽ മാരുതി സുസുക്കി കാറുകളുടെ വിജയവും കുറഞ്ഞ മെയിൻ്റനെൻസ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

എന്നാൽ ഇക്കാര്യത്തിൽ മറ്റൊരു ബ്രാൻഡും ലോകപ്രശസ്‌തമാണ്. ജാപ്പനീസ് പുലിയായ ടൊയോട്ടയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. ഇതുവരെ ഉപയോഗിച്ചവർക്കറിയാം ടൊയോട്ട കാറുകളുടെ മേൻമ. അധിക ചെലവുകളൊന്നുമില്ലാതെ ഇന്നും പഴഞ്ചൻ ക്വാളിസും ഇന്നോവയുമെല്ലാം നമ്മുടെ നിരത്തുകളിൽ തകർത്തോടുന്ന കാര്യവും നമുക്കറിയാല്ലോ.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

ജാപ്പനീസ് മൾട്ടിനാഷണൽ വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷനെ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നായി പലതവണ വാഴ്ത്തിപാടാനും കാരണമിതാണ്. ഇന്ത്യയിലും ആളുകൾ ടൊയോട്ട വാഹനങ്ങൾ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ ഓടിച്ചതിന്റെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുള്ളതും കണ്ടിട്ടുള്ളതും ഇതിനുള്ള തെളിവാണ്.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

ഇപ്പോൾ അടുത്തിടെ നടന്ന ഒരു പുതിയ പഠനത്തിലൂടെ 10 വർഷക്കാലം ഓടിക്കാനും അതുപോലെ തന്നെ മെയിന്റനെൻസ് ചെയ്യാനും എളുപ്പമുള്ള ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡാണ് ടൊയോട്ടയെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതായത് ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ കൊണ്ടുനടക്കാൻ എളുപ്പമുള്ള കാറുകളാണ് ജാപ്പനീസ് ബ്രാൻഡിനുള്ളതെന്ന് ചുരുക്കം. എന്നാൽ ഇത് വിദേശ വിപണികളിൽ നടത്തിയ പഠനമാണെന്ന് മാത്രം. അവിടുത്തെ കണക്കുകൾ അനുസരിച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നു വേണം പറയാൻ.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

10 വർഷ കാലയളവിൽ ടൊയോട്ട കാറുകൾക്ക് മെയിന്റനൻസ് ചെലവിന്റെ കാര്യത്തിൽ ശരാശരി 5,996 ഡോളർ വേണമെന്ന് പഠനം പറയുന്നു. വാസ്തവത്തിൽ പരിപാലിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ കാറുകളുടെ പട്ടികയിൽ ടൊയോട്ട കാറുകൾ ആദ്യ 6 സ്ഥാനങ്ങൾ കരസ്ഥമാക്കി. അതിൽ പ്രിയസ് ആണ് ഒന്നാം സ്ഥാനം നേടിയെന്നും പഠനം വ്യക്തമാക്കുന്നു. കാറിന് പത്ത് വർഷ കാലയളവിൽ വെറും 4,000 ഡോളറിൽ കൂടുതൽ മാത്രമാണ് മെയിന്റനൻസ് ചെലവായി വന്നിരിക്കുന്നത്.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

പ്ലഗ്-ഇൻ ഹൈബ്രിഡിന് പിന്നാലെ ടൊയോട്ട യാരിസ്, കൊറോള, പ്രിയസ് പ്രൈം, കാമ്രി, അവലോൺ എന്നീ ടൊയോട്ട കാറുകളാണ് കുറഞ്ഞ മെയിന്റനെൻസിന്റെ കാര്യത്തിലെ മറ്റ് പുലിക്കുട്ടികൾ. ഹോണ്ട ഫിറ്റ്, മിത്സുബിഷി മിറേജ്, ടൊയോട്ട സുപ്ര, ഹോണ്ട സിവിക് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയ മറ്റ് മോഡലുകൾ.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

ബ്രാൻഡുകളുടെ കാര്യം നോക്കിയാൽ ശരാശരി മെയിന്റനെൻസിനായി 7,787 ഡോളർ മാത്രം ചെലവായ മിത്സുബിഷിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യയിൽ നിർത്തലാക്കിയെങ്കിലും മറ്റ് ഏഷ്യൻ വിപണികളിലും വിദേശ വിപണികളിലും ശക്തമായ സാന്നിധ്യമാണ് ഇന്ന് മിത്സുബിഷി. മെയിന്റനെൻസ് ചെലവിന്റെ കാര്യത്തിൽ ഹോണ്ട ($7,827), മസ്ദ ($8,035), നിസാൻ ($8,088) എന്നീ കമ്പനികളാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

ആഡംബര ബ്രാൻഡുകളുടെ മെയിന്റനെസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ടെസ്‌ലയാണ് ഏറ്റവും കുറവ് ചെലവ് നൽകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പഠനമനുസരിച്ച് ടെസ്‌ല കാറുകൾക്ക് 10 വർഷത്തിനിടെ 5,867 ഡോളർ മാത്രമാണ് മെയിന്റനെൻസിനായി ചെലവഴിക്കേണ്ടി വന്നിരിക്കുന്നത്. ടെസ്‌ല മോഡൽ 3, മോഡൽ S, മോഡൽ S എന്നിവയാണ് ആഡംബര കാറുകളിൽ ഏറ്റവും കുറഞ്ഞ പരിപാലനം ആവശ്യമായി വരുന്ന കാറുകൾ.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

ഇനി ബ്രാൻഡുകളുടെ കാര്യത്തിലേക്ക് വന്നാൽ ലെക്സസ്, അക്യൂറ, ഇൻഫിനിറ്റി, ലിങ്കൺ എന്നിവ കമ്പനികളാണ് ഈ പട്ടികയിലെ ആദ്യത്തെ 5 സ്ഥാനങ്ങളിലെത്തിയ കമ്പനികൾ. അതേസമയം കൊണ്ടുനടക്കാൻ ഏറ്റവും ചെലവേറിയ കാർ ബ്രാൻഡ് ഏതാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ട്രക്ക് നിർമാതാക്കളായ റാമിന്റെ മോഡലുകളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ എത്തിയിരിക്കുന്നത്.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

റാമിന്റെ വാഹനങ്ങൾ 10 വർഷത്തിലേറെ ഉപയോഗിക്കാൻ ശരാശരി 22,075 ഡോളർ ചെലവാകുമെന്നാണ് കണ്ടെത്തൽ. അതേസമയം റാമിന്റെ സഹോദര ബ്രാൻഡുകളായ ജീപ്പ് മോഡലുകളാണ് മെയിന്റനെൻസ് ചെലവിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള മറ്റ് കമ്പനികൾ. ജീപ്പിന് 11,476 ഡോളറും, ക്രൈസ്‌ലർ 11,364 ഡോളർ, ഡോഡ്ജ് 11,079 ഡോളർ എന്നിങ്ങനെയാണ് ചെലവ് വരുന്നത്.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

10 വർഷ കാലയളവിലേക്ക് കൊണ്ടുനടക്കാൻ ഏറ്റവും കൂടുതൽ ചെലവ് വേണ്ടി വരുന്ന മറ്റൊരു ആഡംബര വാഹന ബ്രാൻഡാണ് പോർഷ. മോഡലുകൾക്ക് ഏകദേശം 22,075 ഡോളറാണ് മെയിന്റനെൻസിനായി ചെലവാക്കേണ്ടി വരികയെന്ന് പഠനത്തിൽ തെളിഞ്ഞു. അതേസമയം രണ്ടാം സ്ഥാനം ബിഎംഡബ്ല്യു സ്വന്തമാക്കി.

പഴകും തോറും വീര്യം കൂടും, മെയിന്റനെൻസിന്റെ കാര്യത്തിൽ ഏറ്റവും ചെലവ് കുറവ് ടൊയോട്ട കാറുകൾക്കെന്ന് പഠനം

19,312 ഡോളറാണ് ജർമൻ ബ്രാൻഡിന്റെ മോഡലുകൾക്കായി മുടക്കേണ്ടി വരിക. ടാറ്റ മോട്ടോർ‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന് 18,569 ഡോളറും, ജാഗ്വറിന് 17,636 ഡോളറും മെർസിഡീസ് ബെൻസിന് 15,986 ഡോളറുമാണ് പത്ത് വർഷത്തെ കാലയളവിലേക്കായി മെയിന്റനെൻസ് തുകയാവുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota cars are the least expensive in terms of maintenance study report viral
Story first published: Friday, January 20, 2023, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X