ചെലവോ തുച്ഛം ഗുണമോ മെച്ചം! ഫ്ലെക്‌സ് ഫ്യുവൽ ഫോർച്യൂണറുമായി ടൊയോട്ട

പെട്രോൾ, ഡീസൽ പോലുള്ള പരമ്പരാഗത ഇന്ധനങ്ങളുടെ കാലം എണ്ണപ്പെടുന്നുവെന്ന ചർച്ചകൾ തുടങ്ങിയിട്ട് കാലം ഇമ്മിണിയായി. ഇതിനു ബദലായി സിഎൻജിയും ഇലക്ട്രിക്കുമാണ് ഉയർത്തി കാട്ടുന്നതെങ്കിലും ഇന്ധനത്തിന്റെ അടുത്ത സ്രോതസായി എഥനോളിനെയാണ് ഇന്ത്യയുൾപ്പടെയുള്ള മറ്റ് പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയിൽ 20 ശതമാനം എഥനോൾ മിത്രം കലർത്തിയുള്ള പെട്രോളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് പുറത്തിറങ്ങുന്നത് തന്നെ.

ടൊയോട്ടയുടെ ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറിനെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ പുതിയ തുടക്കത്തിന് ജാപ്പനീസ് ബ്രാൻഡ് മുന്നിട്ടുനിൽക്കുമ്പോൾ മറ്റ് രാജ്യങ്ങളിലും ഇതിന്റെ സൂചന അലയടിക്കുകയാണ്. 2023 ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) ഫോർച്യൂണറിന്റെ ഫ്ലെക്‌സ് ഫ്യുവൽ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ടയിപ്പോൾ.

Toyota Fortuner Flex-Fuel

100 ശതമാനം ബയോഇഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വാഹനം ശരിക്കും ഒരു വിപ്ലവമായിരിക്കുമെന്നാണ് വിലയിരുത്തൽ. കനത്തരീതിയിൽ തന്നെ പരിഷ്‌ക്കരിച്ച 2.7 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനോടെയാണ് ഫോർച്യൂണറിന്റെ ഫ്ലെക്‌സ് ഫ്യുവൽ മോഡലിനെ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ നാച്ചുറലി ആസ്പിരേറ്റഡ്, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ അതിന്റെ ഇന്ധന സംവിധാനത്തിലും എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECU) പ്രോഗ്രാമിംഗിലും മതിയായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

ഫ്ലെക്‌സ് ഫ്യുവലിൽ പ്രവർത്തിക്കുമ്പോൾ എസ്‌യുവിക്ക് മതിയായ പവർ ലഭിച്ചേക്കില്ലെന്നുള്ള ചിന്തയും ടൊയോട്ട പൊളിച്ചെഴുതിക്കൊണ്ടാണ് വന്നിരിക്കുന്നത്. ബയോഇഥനോളിൽ ഓടുമ്പോൾ ഫോർച്യൂണറിന് പരമാവധി 163 bhp കരുത്തിൽ പരമാവധി 243 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഇത് സാധാരണ പെട്രോളിനെ അപേക്ഷിച്ച് അൽപം കുറവ് പവറും (3bhp) ടോർക്കും (2 Nm) സൃഷ്‌ടിക്കുമെന്നാണ് ടൊയോട്ട പറയുന്നത്.

Toyota Fortuner Flex-Fuel

ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ചാണ് ഫ്ലെക്‌സ് ഫ്യുവൽ ഫോർച്യൂണറും ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 4X4 സംവിധാനം ഒഴിവാക്കി റിയർ വീൽ ഡ്രൈവ് വാഹനമായാണ് ഇതിനെ പണികഴിപ്പിച്ചിരിക്കുന്നതും. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ഫ്ലെക്‌സ് ഫ്യുവൽ ഫോർച്യൂണറിന്റെ മൊത്തത്തിലുള്ള ഡിസൈനും സ്റ്റൈലിംഗും അതിന്റെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണെന്നതും ശ്രദ്ധേയമാണ്.

വെള്ളയും പച്ചയും കലർന്ന കളർ ഓപ്ഷൻ ഉപയോഗിച്ചാണ് ഹരിത ബദലിനെ ടൊയോട്ട 2023 ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഫ്ലെക്‌സ് ഫ്യുവൽ വേരിയന്റിന് മധ്യഭാഗത്ത് സിഗ്നേച്ചർ ക്രോം ബാഡ്ജ്, കറുത്ത ഫോഗ് ലാമ്പ് അസംബ്ലി, കറുത്ത ORVM-കൾ, വലിയ സ്‌ക്വയർ വീൽ ആർച്ചുകൾ, ഒരു ബ്ലാക്ക് റിയർ സ്‌പോയിലർ, ഒരു ക്രോം ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ‌ലാമ്പുകൾ എന്നിവയും നിലനിർത്തിയിട്ടുണ്ട്.

Toyota Fortuner Flex-Fuel

ഈ ഫോർച്യൂണർ നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലായതിനാൽ തന്നെ എന്ന് യാഥാർഥ്യമാവുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ടൊയോട്ട ഇതിനകം തന്നെ ഇന്ത്യയിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളുടെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 2022 ഒക്ടോബറിൽ ബയോഇഥനോളിൽ പ്രവർത്തിക്കുന്ന കാറുകൾ ഇവിടെ പരീക്ഷിക്കുന്നതിനായി ഒരു പൈലറ്റ് പ്രോജക്റ്റായി കൊറോള ആൾട്ടിസ് ഹൈബ്രിഡ് ഇന്ത്യയിൽ എത്തിച്ചിരുന്നു.

നമ്മുടെ രാജ്യത്ത് പ്രദർശിപ്പിച്ച മോഡൽ എഥനോൾ-മിശ്രിത ഇന്ധനം (E85) ഉപയോഗിക്കുന്നതിനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മാത്രമല്ല ബ്രാൻഡിന്റെ ഒരു സാങ്കേതിക പ്രദർശനം മാത്രമാണ് ഇതിലൂടെ ഉദ്ദേശിച്ചതും ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ ഘടിപ്പിച്ച രാജ്യത്തെ ആദ്യ കാർ എന്ന വിശേഷണത്തോടെയാണ് മോഡലിനെ അന്ന് പരിചയപ്പെടുത്തിയത്. ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ ഘടിപ്പിച്ച വാഹനത്തിന് ഒന്നിലധികം തരം ഇന്ധനങ്ങളിലും മിശ്രിതത്തിലും പ്രവർത്തിക്കാനാകും.

ഫ്യുവൽ കോമ്പോസിഷൻ സെൻസറും അനുയോജ്യമായ ഇസിയു പ്രോഗ്രാമിംഗും പോലുള്ള പരിഷ്ക്കാരങ്ങളിലൂടെയാണ് ഇത് സാധ്യമായിരിക്കുന്നത്. ഇത്തരമൊരു എഞ്ചിന് ഏത് അനുപാതത്തിലും സ്വയമേവ ക്രമീകരിക്കാൻ കഴിയും. ബദൽ ഇന്ധനമെന്ന നിലയിൽ എഥനോളിനെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് കൊറോള ആൾട്ടിസ് എന്ന ഫ്ലെക്സ് ഫ്യുവൽ കാറിനെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതിരിക്കുന്നത്.

Article Published On: Tuesday, August 15, 2023, 14:00 [IST]
English summary
Toyota fortuner flex fuel introduced in giias 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X