കണ്ടാ ഫോച്യൂണറിന്റെ പുത്തൻ ലുക്ക്, ഇതുപോലൊന്ന് ഞങ്ങൾക്കും വേണമെന്ന് ഇന്ത്യൻ ഫാൻസ്

രാജ്യത്തെ എസ്‌യുവികളുടെ മുഖമാണ് ടൊയോട്ട ഫോച്യൂണർ. ഈ മിടുക്കനെ ഒന്ന് സ്വന്തമാക്കാൻ, അല്ലെങ്കിൽ ഒന്ന് ഓടിക്കാൻ കൊതിക്കാത്ത വണ്ടി ഭ്രാന്തൻമാരൊന്നും ഉണ്ടാവില്ല. ഫുൾ-സൈസ് എസ്‌യുവി നിരയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോച്യൂണർ അധികം വൈകാതെ പുതുതലമുറയിലേക്ക് ചേക്കാറാനിരിക്കുകയാണ്.

നിലവിലെ രൂത്തിൽ ലോകം കീഴടക്കിയ ഫോർച്യൂണർ പുതുപ്പിറവിയെടുക്കുമ്പോൾ എന്താവും കരുതിവെച്ചേക്കുക എന്നാണ് ഏവരും നോക്കിയിരിക്കുന്നത്. അവർക്കായി ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഫോർച്യൂണറിന്റെ മൂന്നാംതലമുറ മോഡൽ എന്ത് തരം ഡിസൈനിൽ എത്തുമെന്ന കാഴ്ച്ച പുറംലോകത്തേക്ക് എത്തിയതാണീ വാർത്ത. ഹൈലക്‌സിന്റെ പുതുതലമുറ പതിപ്പിന്റെ ചിത്രങ്ങളാണ് വിവരങ്ങളെല്ലാം പങ്കുവെക്കുന്നത്. ടൊയോട്ട ടാകോമ എന്നുപേരിട്ടിരിക്കുന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ ആദ്യ പ്രിവ്യൂ ചിത്രങ്ങൾ ഇന്റർനെറ്റിൽ തംരഗമായി മാറിയിരിക്കുകയാണ്.

Toyota Tacoma

നിലവിലുള്ള ഹൈലക്‌സും ഫോർച്യൂണറും പോലെ, വരാനിരിക്കുന്ന പുതുതലമുറ പതിപ്പുകളും ഡിസൈൻ, പ്ലാറ്റ്ഫോം, പാർട്‌സുകൾ, എഞ്ചിൻ തുടങ്ങിയ കാര്യങ്ങൾ പങ്കിടും. ന്യൂ ജെൻ ഹൈലക്‌സ് പിക്കപ്പാണ് യു‌എസ്‌എയിൽ ടകോമയായി ആഗോളതലത്തിൽ അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാഹനത്തിന്റെ പ്രിവ്യൂ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ഇതേ രൂപത്തിൽ ഫോർച്യൂണർ ഒരുങ്ങിയാൽ അതൊരു സംഭവം തന്നെയായിരിക്കും. നിലവിലെ മോഡലിൽ നിന്നും തീർത്തും പരുക്കൻ ശൈലിയാണ് ഈ രൂപത്തിൽ ടൊയോട്ട മുന്നോട്ടുകൊണ്ടുപോയിരിക്കുന്നത്.

ആരുടേയും മനംമയക്കുന്ന ലുക്കാണ് ഈ വണ്ടിയിലൂടെ ജീപ്പനീസ് വാഹന നിർമാതാക്കൾ പണിതെടുത്തിരിക്കുന്നത്. ആഗോള വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 300, സെക്വോയ, തൺട്ര പിക്കപ്പ് എന്നിവയുൾപ്പെടെ പുതിയ കാലത്തെ ടൊയോട്ട എസ്‌യുവികളിൽ നിന്നുള്ള സ്റ്റൈലിംഗാണ് പുതിയ ഹൈലക്‌സിലും മുന്നോട്ടുകൊണ്ടുപോയിരിക്കുന്നത്. പക്ഷേ ഈ ടകോമയുടെ അതേ ഡിസൈൻ ടൊയോട്ട ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകളും കുറവാണെന്ന സാധ്യതകളും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ ഏതാണ്ട് സമാനമായ ശൈലി നമുക്ക് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല താനും.

Toyota Tacoma

വിശാലമായ ഫെൻഡർ ഫ്ലെയറുകൾ, ശക്തമായ വളവുകളും ക്രീസുകളുമുള്ള ഫ്ലാറ്റ് ബോണറ്റ്, ബോഡി വർക്കോടുകൂടിയ ബ്ലാക്ക് റൂഫ്, ഫ്ലേഡ് വീൽ ആർച്ചുകൾക്ക് ചുറ്റുമുള്ള ക്ലാഡിംഗ്, ഒരു സ്കിഡ് പ്ലേറ്റ്, സ്പോർട്ടി ബമ്പർ, ലോഡ് ബേയ്‌ക്കുള്ള ബെഡ് ലൈനർ തുടങ്ങിയ കാര്യങ്ങളാണ് പ്രിവ്യൂ ചിത്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പുതിയ മോഡൽ ടൊയോട്ടയുടെ TNGA-F പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോം 2,850-4,180 mm വീൽബേസ് ദൈർഘ്യത്തെയാണ് പിന്തുണയ്ക്കുന്നത്.

ഇന്റീരിയർ വിശേഷങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ എന്നി പോലുള്ള ആധുനിക സജ്ജീകരണങ്ങളെല്ലാം പുതുതലമുറ ടാകോമയിലുണ്ടാവും. 437 bhp പവറിൽ 790 Nm torque വരെ ഉത്പാദിപ്പിക്കുന്ന തൺട്രയുടെ ഐ-ഫോഴ്‌സ് മാക്‌സ് ഹൈബ്രിഡ് പവർട്രെയിനാണ് ടാകോമയ്ക്ക് തുടിപ്പേകുന്നത്.

Toyota Fortuner

265 bhp നൽകുന്ന പുതിയ 2.4 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഇതിന് ലഭിച്ചേക്കാം. ഇന്ത്യയിലേക്ക് പുതുതലമുറ ഫോർച്യൂണറെല്ലാം എത്തുമ്പോൾ ഏത് എഞ്ചിൻ ഓപ്ഷനുകൾ എത്തുമെന്നെല്ലാം കണ്ടറിയണം. മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ഡീസൽ എഞ്ചിനുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. ആയതിനാൽ ഇന്ത്യയിലേക്കും ഇവയെല്ലാം എത്തിയേക്കാം.

2.8 ലിറ്റർ ഡീസൽ, 2.7 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് നിലവിൽ ടൊയോട്ട ഫോർച്യൂണറിന് തുടിപ്പേകുന്നത്. ഇതിൽ ഡീസൽ 204 bhp കരുത്തിൽ 500 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ പെട്രോൾ ഓപ്ഷൻ 166 bhp പവറിൽ 245 Nm torque ആണ് നിർമിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ടൊയോട്ട നൽകിയിരിക്കുന്നത്. ഡീസൽ പതിപ്പിൽ ഓപ്ഷണൽ 4WD സിസ്റ്റവും ടൊയോട്ട കോർത്തിണക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, May 10, 2023, 11:38 [IST]
English summary
Toyota fortuner new gen model design leaked what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X