ഈ കിടിലൻ ഫീച്ചർ ഫോർച്യൂണറിൽ നിന്നും ഒഴിവാക്കി! വില കുറക്കാൻ തയാറാവാതെ ടൊയോട്ട

ഇന്ത്യയിലെ എസ്‌യുവി വിപണിയിലെ അതികായകൻ ആരെന്ന് ചോദിച്ചാൽ ഏവർക്കും ഒരു ഉത്തരമേ പറയാനുണ്ടാവൂ... അത് നമ്മുടെ സ്വന്തം ഫോർച്യൂണർ തന്നെയാവും. പെര്‍ഫോമന്‍സിലും കാഴ്ച്ചയിലും ഒരു കാലത്തും പിന്നാക്കം പോവാൻ കഴിയാത്ത പാരമ്പര്യവും ഈ ഫുൾ-സൈസ് എസ്‌യുവിയുടെ മാത്രം കഴിവാണ്.

2009-ൽ ഫോർച്യൂണറിന്റെ ആദ്യതലമുറ ആവർത്തനം ടൊയോട്ട ഇന്ത്യയിലെത്തിച്ചതിനു ശേഷം കമ്പനിക്ക് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓൺറോഡ് വില 60 ലക്ഷം രൂപയ്ക്ക് മുകളിൽ പോയിട്ടുണ്ടെങ്കിലും വാഹനം വാങ്ങാൻ ഇന്നും ആളുണ്ട്. തലയെടുപ്പുള്ള എസ്‌യുവിക്ക് അധികം വൈകാതെ തലമുറമാറ്റവും ലഭിക്കും. അതിനു മുന്നോടിയായി ഫോർച്യുണറിൽ ചെറിയൊരു പരിഷ്ക്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ടയിപ്പോൾ. മോഡലിൽ നിന്നും 11 സ്പീക്കർ ജെബിഎൽ സിസ്റ്റം ഒഴിവാക്കിയതാണീ മാറ്റം.

ടൊയോട്ട ഫോർച്യൂണർ

എന്നാൽ ഈ പ്രീമിയം ഫീച്ചർ ഒഴിവാക്കിയെങ്കിലും ഫോർച്യൂണർ എസ്‌യുവിയുടെ വിലയിൽ കമ്പനി കുറവൊന്നും വരുത്തിയിട്ടില്ല. ഇത്രയും വില കൊടുക്കുന്ന കാറിൽ ഒരു ആഡംബരത്തം നൽകുന്നതിനായി മിക്ക വാഹന നിർമാതാക്കളും ജെബിഎല്ലിന്റെ 11 സ്പീക്കർ സിസ്റ്റം വാഗ്‌ദാനം ചെയ്യാറുണ്ട്. ടൊയോട്ടയെ കൂടാതെ നിസാൻ, ടാറ്റ മോട്ടോർസ് തുടങ്ങിയ മറ്റ് ബ്രാൻഡുകളും മാഗ്‌നൈറ്റ്, സഫാരി, ഹാരിയർ തുടങ്ങിയ മോഡലുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം വാഗ്ദാനം ചെയ്യുന്നുണ്ടിപ്പോൾ.

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായും കിയയും തങ്ങളുടെ കാറുകൾക്കൊപ്പം ബോസ് സൗണ്ട് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. ടൊയോട്ട ഇപ്പോൾ ഫോർച്യൂണർ 4×4, ലെജൻഡർ 4×4 എന്നിവയിൽ നിന്നാണ് 11-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം നിർത്തലാക്കിയിരിക്കുന്നത്. ഈ വേരിയന്റുകളിൽ ഇപ്പോൾ മറ്റ് വേരിയന്റുകളോടൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് 6-സ്പീക്കർ സൗണ്ട് സിസ്റ്റമായിരിക്കും പകരം സ്റ്റാൻഡേർഡായി ഇനി മുതൽ ഉണ്ടായിരിക്കുക.

ടൊയോട്ട ഫോർച്യൂണർ

ഇത് താൽക്കാലികമായി നിർത്തലാക്കലാണോ അതോ ഫോർച്യൂണർ 4×4, ലെജൻഡർ 4×4 എന്നിവയ്‌ക്കൊപ്പം മറ്റൊരു പ്രീമിയം സൗണ്ട് സിസ്റ്റം അവതരിപ്പിക്കാൻ പദ്ധതിയുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. ഫുൾ-സൈസ് എസ്‌യുവിയിൽ നിന്നും ഈ ഫീച്ചർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാമ്രി, വെൽഫയർ എന്നിവയ്‌ക്കൊപ്പം ജെബിഎൽ സൗണ്ട് സിസ്റ്റം ടൊയോട്ട വാഗ്ദാനം ചെയ്യുന്നത് തുടരും. സബ്‌വൂഫറും ക്ലാരി-ഫൈ ടെക്‌നോളജിയും ഉള്ള 9-സ്‌പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം ഹൈബ്രിഡ് സെഡാന് ഉണ്ടെങ്കിലും വെൽഫയറിന് 17-സ്‌പീക്കർ സംവിധാനമാണുള്ളത്.

കാമ്രിക്ക് ഇന്ത്യയിൽ 45.25 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ലഭ്യമാവുന്നത്. അതേസമയം വെൽഫയർ ലക്ഷ്വറി എംപിവിക്ക് 96.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിത. ഫോർച്യൂണറും ലെജൻഡറും പ്രീമിയം വില നിലവാരത്തിൽ വരുന്നതിനാൽ ബ്രാൻഡഡ് സൗണ്ട് സിസ്റ്റം ഉപഭോക്താക്കൾ എന്തായാലും പ്രതീക്ഷിക്കും. എന്തുകൊണ്ടാണ് ഈ ഫീച്ചർ ഒഴിവാക്കിയതെന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.

ടൊയോട്ട ഫോർച്യൂണർ

ഇൻപുട്ട് ചെലവുകളുടെ വർധനവ് കുത്തനെ ഉയരുന്ന നിലവിലെ സാഹചര്യത്തിൽ ഈ ചെലവി പിടിച്ചുനിർത്താനായി വാഹന നിർമാതാക്കൾ ഇത്തരം ചില സവിശേഷതകൾ മോഡലുകളിൽ നിന്നും ഒഴിവാക്കുന്ന പ്രവണത നാം മുൻകാലങ്ങളിൽ കണ്ടിട്ടുണ്ട്. വരുന്ന ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് വില വർധിപ്പിക്കാതിരിക്കാനാവും ചിലപ്പോൾ ടൊയോട്ടയും ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. സെമി കണ്ടക്‌ടർ ചിപ്പുകളുടെയും മറ്റ് ഇലക്ട്രോണിക് ഭാഗങ്ങളുടെ ലഭ്യത കുറവും ഒരു കാരണമായി പ്രവർത്തിച്ചിരിക്കാം.

മിക്ക ഉപയോക്താക്കളും ഇത്രയും വില കൊടുത്ത് വാങ്ങുന്ന വാഹനത്തിൽ പ്രീമിയം മ്യൂസിക് അനുഭവം പ്രതീക്ഷിക്കുന്നതിനാൽ ഫോർച്യൂണറിന്റെയും ലെജൻഡറിന്റെയും ടോപ്പ് എൻഡ് വേരിയന്റുകളിലെങ്കിലും പിന്നീട് നവീകരിച്ച സൗണ്ട് സിസ്റ്റം ടൊയോട്ട അവതരിപ്പിച്ചേക്കും. പ്രീമിയം 11-സ്പീക്കർ സൗണ്ട് സിസ്റ്റം ഒഴിവാക്കിയെങ്കിലും ഫോർച്യൂണർ 4×4, ലെജൻഡർ 4×4 എന്നിവയുടെ വില മുമ്പത്തേതിന് സമാനമാണ്. എസ്‌യുവിയുടെ ഡീസൽ വേരിയന്റുകളിൽ മാത്രമാണ് 4×4 ഓപ്ഷൻ ലഭ്യമാവുന്നത്.

ടൊയോട്ട ഫോർച്യൂണർ

ഫോർച്യൂണർ 4×4 ശ്രേണി ആരംഭിക്കുന്നത് 2.8 ലിറ്റർ ഡീസൽ മാനുവൽ വേരിയന്റിലാണ്. ഇവയ്ക്ക് 38.93 ലക്ഷം രൂപയാണ് വില വരുന്നത്. അതേസമയം ഓട്ടോമാറ്റിക് പതിപ്പിന് 41.22 ലക്ഷം രൂപയും ഫോർച്യൂണർ GR-S 2.8 ലിറ്റർ ഡീസൽ 4×4 ഓട്ടോമാറ്റിക്കിന് 50.34 ലക്ഷം രൂപയാണ് വില. ലെജൻഡർ 4×4 ഡീസൽ ഓട്ടോമാറ്റിക് 46.54 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തുന്നത്.

More from DriveSpark

Article Published On: Friday, March 24, 2023, 13:30 [IST]
English summary
Toyota fortuner suv lost this premium feature from lineup details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X