വില എത്ര കൂടിയാലും ഈ വണ്ടി വാങ്ങാൻ ആളുകൾ ക്യൂവിലാണ്... ടൊയോട്ടയുടെ ധൈര്യം സമ്മതിക്കണം

ഇന്ത്യൻ വിപണിയിൽ ഇന്നോവ മുതലാളിയെന്നാണ് പൊതുവേ ടൊയോട്ട അറിയപ്പെടുന്നതെങ്കിലും ജാപ്പനീസ് വാഹന നിർമാതാക്കളുടെ നിരയിൽ ഏവർക്കും ഇഷ്‌ടമുള്ള മറ്റൊരു തട്ടുപൊളിപ്പൻ മോഡൽ കൂടിയുണ്ടെന്നതാണ് സത്യം. ഇന്നോവയെ പോലെ തന്നെ ഇതിഹാസം രചിച്ച് പകരക്കാരനില്ലാതെ വിലസുന്ന ഫോർച്യൂണറിന്റെ കാര്യമാണീ പറയുന്നത്. എസ്‌യുവികളുടെ അവസാനവാക്കായി അറിയപ്പെടുന്ന ഇവനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ഇല്ലെന്നു വേണം പറയാൻ.

സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ഫോർച്യൂണറിന്റെ ആദ്യതലമുറ പതിപ്പിനെ സ്വന്തമാക്കാൻ ആളുകൾ മത്സരിക്കാറുണ്ട്. എവിടെയും പോവാനും എന്തും ചെയ്യാനുമുള്ള ആർജവമാണ് ഈ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി ജനപ്രിയനാക്കി നിർത്തുന്ന മറ്റൊരു കാര്യം. പിന്നെ ടൊയോട്ടയുടെ ബാഡ്‌ജിഗും റിഫൈൻമെന്റും കൂടി ചേരുന്നതോടെ സംഭവം കളറാവും. വന്ന കാലത്തെ വിലയല്ല ഇപ്പോൾ ഫോർച്യൂണറിനുള്ളതെന്ന് ഏവർക്കും അറിയാമല്ലോ.

Toyota Fortuner SUV Price Hiked

വില എത്ര കൂടിയാലും വാങ്ങാൻ ആളുണ്ടെന്നത് കാലം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് തങ്ങളുടെ 7 സീറ്റർ എസ്‌യുവിയായ ഫോർച്യൂണറിന്റെ വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണിപ്പോൾ. ഇനി പുതുതായി എസ്‌യുവി വാങ്ങാനെത്തുന്നവർ പോക്കറ്റിൽ 70,000 രൂപയോളം അധികം കരുതിക്കോണം എന്നാണ് കമ്പനി പറയുന്നത്. അങ്ങനെ വണ്ടിയുടെ പ്രാരംഭ എക്സ്ഷോറൂം വില 33.43 ലക്ഷം രൂപയായി ഉയർന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സമയമായ ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് പുത്തൻ വില പരിഷ്ക്കാരം എന്നതും ശ്രദ്ധേയമാവുന്നുണ്ട്. അതായത് ടൊയോട്ടയുടെ ഈ ധൈര്യം സമ്മതിക്കണമെന്ന് സാരം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കിയ, മഹീന്ദ്ര പോലുള്ള ബ്രാൻഡുകളും തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നിലെ കാരണം നിർമാതാക്കൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉയർന്നുവരുന്ന ഇൻപുട്ട് ചെലവുകളിലെ വർധനവാണ് വില പരിഷ്ക്കാരം നടത്താൻ നിർബന്ധിതമായിരിക്കുന്നതെന്നാണ് വിവരം.

Toyota Fortuner SUV Price Hiked

പണ്ടൊക്കെ വർഷത്തിൽ ഒന്ന് വർധിപ്പിച്ചിരുന്ന വിലയിപ്പോൾ ഓരോ വർഷവും നാലും അഞ്ചും തവണയാണ് മാറിമറിയുന്നത്. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെങ്കിലും കാറുകളുടെ ഡിമാന്റിൽ കുറവൊന്നും വരുന്നില്ല. ഇനി ഫോർച്യൂണറിന്റെ കാര്യത്തിലേക്ക് തിരിച്ചുവന്നാൽ 4x2 മാനുവൽ പെട്രോൾ, 4x2 ഓട്ടോമാറ്റിക് പെട്രോൾ, 4x2 മാനുവൽ ഡീസൽ, 4x2 ഓട്ടോമാറ്റിക് ഡീസൽ എന്നീ വേരിയന്റുകൾക്ക് 44,000 രൂപ വരെയാണ് ടൊയോട്ട ഉയർത്തിയിരിക്കുന്നത്.

ഫോർച്യൂണറിന്റെ പെട്രോൾ, ഡീസൽ 4x2 പതിപ്പുകൾക്ക് ഇപ്പോൾ 33.43 ലക്ഷം മുതൽ 38.21 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം എസ്‌യുവിയുടെ 4x4 മാനുവൽ ഡീസൽ, 4x4 ഓട്ടോമാറ്റിക് ഡീസൽ, GR-S മോഡലുകൾക്ക് 70,000 രൂപയുടെ വർധനവാണ് ലഭിച്ചിരിക്കുന്നത്. അതായത് ഫോർച്യൂണറിന്റെ 4x4 മോഡലുകൾ സ്വന്തമാക്കണമെങ്കിൽ 40.03 ലക്ഷം മുതൽ 42.32 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകേണ്ടി വരുമെന്ന് സാരം.

Toyota Fortuner SUV Price Hiked

ഇനി കൂടുതൽ സ്പോർട്ടിയർ സ്റ്റൈലിംഗോടെ വരുന്ന ഫോർച്യൂണർ GR-S വേരിയന്റിന് 51.44 രൂപയാണ് പുതുക്കിയ വില. 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തേത് 164 bhp പവറിൽ പരമാവധി 245 Nm torque നൽകുമ്പോൾ രണ്ടാമത്തേത് 201 bhp കരുത്തിൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഓപ്ഷണൽ 4x4 സിസ്റ്റമുള്ള ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം പുതുതലമുറയിലേക്ക് ചേക്കേറാൻ പോവുകയാണ് ഫോർച്യൂണർ എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. ഡിസൈനിലേക്ക് വന്നാൽ അടിമുടി പൊളിച്ചെഴുത്താവും ഉണ്ടാവുക. ഒരു വലിയ, കമാൻഡിംഗ് ഗ്രില്ലായിരിക്കും മുൻവശത്തെ ഹൈലൈറ്റ്. അതോടൊപ്പം മൊത്തത്തിലുള്ള മസ്ക്കുലർ ഡിസൈനോടു കൂടിയ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും വാഹനത്തിന്റെ ലുക്ക് കിടിലമാക്കും.

Toyota Fortuner SUV Price Hiked

ടൊയോട്ടയുടെ TNGA-F പ്ലാറ്റ്‌ഫോമിലേക്ക് ഫോർച്യൂണർ മാറുമെന്നതും ശ്രദ്ധേയമാവും. ADAS പോലെയുള്ള നിരവധി പ്രീമിയം ഫീച്ചറുകൾക്കൊപ്പം എസ്‌യുവിയിലേക്ക് ഇത്തവണ സൺറൂഫും എത്തും. ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.8 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ ആയിരിക്കും എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുകയെന്നാണ് റിപ്പോർട്ട്. ഫോർച്യൂണറിനായുള്ള ഹൈബ്രിഡ് പവർട്രെയിൻ തന്ത്രം, കാർബൺ ന്യൂട്രാലിറ്റി ഇലക്ട്രിക് വാഹനങ്ങളിലൂടെ മാത്രം നേടിയെടുക്കുന്നതല്ല എന്ന ബ്രാൻഡിന്റെ വിശ്വാസത്തിന് അടിവരയിടുന്നു.

More from DriveSpark

Article Published On: Wednesday, October 11, 2023, 10:03 [IST]
English summary
Toyota fortuner suv price hiked new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X