അധികം മുടക്കാതെ തരമില്ല! ഗ്ലാൻസയുടെ വിലയും കൂട്ടി ടൊയോട്ട

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടൊയോട്ടയുടെ സാന്നിധ്യമായി മാറിയ മോഡലാണ് ഗ്ലാൻസ. മാരുതി ബലേനോയുടെ റീബാഡ്‌ജ് പതിപ്പ് എന്ന നിലയിൽ തുടക്കകാലത്ത് ഏറെ പഴികേട്ടിരുന്നുവെങ്കിലും ടൊയോട്ടയുടെ ബാഡ്‌ജിൻ്റെ പുറത്ത് വാഹനം വാങ്ങാൻ ആളുകൾ ഉണ്ടായിരുന്നുവെന്നതാണ് ഹൈലൈറ്റ്. എന്നാൽ രണ്ടാംതലമുറ ആവർത്തനത്തിൽ എത്തിയപ്പോൾ കഥയാകെ മാറി.

ബലേനോയെ പോലെ തന്നെ കിടിലൻ ഡിസൈൻ പരിഷ്ക്കാരങ്ങളും ഒട്ടനവധി ഫീച്ചറുകളുമായി ഗ്ലാൻസയും വിപണിയിലേക്ക് എത്തിയപ്പോൾ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. പലർക്കും മുൻഭാഗത്ത ഗ്രില്ലിൻ്റെ ഡിസൈനെല്ലാം ടൊയോട്ട പതിപ്പിലാണ് ഇഷ്‌ടമായതും. ഇന്ന് പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ വിജയം ആഘോഷിക്കുന്ന ഗ്ലാൻസയുടെ വിലയിൽ ചെറിയ നവീകരണം കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസം അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡ് എസ്‌യുവിയുടെ വിലയിൽ 50,000 രൂപ വരെ ഉയർത്തിയതിനു സമാനമായ കാരണങ്ങൾ നിരത്തിയാണ് ഗ്ലാൻസയുടെ വിലയും ഉയർത്തിയിരിക്കുന്നത്.

അധികം മുടക്കാതെ തരമില്ല! ഗ്ലാൻസയുടെ വിലയും കൂട്ടി ടൊയോട്ട

അതായത് പ്രധാന അസംസ്കൃത വസ്തുക്കളുടെ വർധിച്ചുവരുന്ന വില കാരണം ഉത്പാദനച്ചെലവ് വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടൊയോട്ട ഗ്ലാൻസയുടെ വില വർധന. ഇതേ കാരണം ചൂണ്ടിക്കാട്ടി വാഹനങ്ങളുടെ വില വർധിപ്പിച്ച ഒരേയൊരു വാഹന നിർമാതാവ് ടൊയോട്ട മാത്രമല്ലെന്നതും വിപണിയിലെ നേർക്കാഴ്ച്ചയാണ്. മറ്റ് നിരവധി കാർ ബ്രാൻഡുകളും അതത് വാഹന വില ജനുനരി മുതൽ വർധിപ്പിച്ചു വരികയാണ്. ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിന്റെ വില 12,000 രൂപ വരെയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.

വില വർധന മുഴുവൻ ശ്രേണിയിലും പ്രാബല്യത്തിൽ വരുമെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ സൂചന നൽകിയിരിക്കുന്നത്. കൃത്യമായി പറയുകയാണെങ്കിൽ പെട്രോൾ വേരിയന്റിന് 7,000 രൂപയും സിഎൻജി വേരിയന്റുകൾക്ക് 2,000 രൂപയും കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 12,000 രൂപയുമാണ് ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്. പുതിയ വില പരിഷ്ക്കാരത്തെ കുറിച്ച് ടൊയോട്ട നേരത്തെ സൂചന നൽകിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഈ വില വർധനവിന് ശേഷം ഗ്ലാൻസയുടെ പ്രാരംഭ വില 6.66 ലക്ഷം രൂപയായി.

അധികം മുടക്കാതെ തരമില്ല! ഗ്ലാൻസയുടെ വിലയും കൂട്ടി ടൊയോട്ട

അതേസമയം കാറിൻ്റെ ടോപ്പ് എൻഡ് പതിപ്പിന് 9.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരും. വില പരിഷ്ക്കാരത്തിന്റെ പുറമെ കാറിൽ കാര്യമായ ഒരു മാറ്റവും നടപ്പിലായിട്ടില്ലെന്നു വേണം പറയാൻ. ആയതിനാൽ മാരുതി സുസുക്കി ബലേനോയുടെ അതേ 1.2-ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഗ്ലാൻസയ്ക്കും തുടിപ്പേകാൻ എത്തുന്നത്. ഈ എഞ്ചിൻ 90 bhp കരുത്തിൽ പരമാവധി 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഗിയർബോക്‌സ് ഓപ്ഷനിൽ 5 സ്പീഡ് മാനുവലോ എഎംടി ഓട്ടോമാറ്റിക്കോ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. ബലേനോയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണെങ്കിലും രൂപകൽപ്പനയിൽ ചെറിയ പരിഷ്ക്കാരങ്ങളോടെയാണ് കാർ വരുന്നത്. മുൻവശത്തെ വലിയ ഗ്രില്ലാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ ബലേനോയിൽ നിന്നും കാര്യമായ ഒരു മാറ്റവും നമുക്ക് കാണാനാവില്ല. ക്യാബിനിനുള്ളിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കാറിന് ലഭിക്കുന്നുണ്ട്.

അധികം മുടക്കാതെ തരമില്ല! ഗ്ലാൻസയുടെ വിലയും കൂട്ടി ടൊയോട്ട

കൂടാതെ ഇതിന് ടൊയോട്ട ഐ-കണക്‌റ്റ് പിന്തുണ, ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റ് മുതലായവ ലഭിക്കുന്നു. ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗ്ലാൻസയിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്. kt'elz ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, റിയർ എസി വെന്റുകളോടുകൂടിയ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയും പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രത്യേകതകളാണ്. മുൻഗാമിയെ അപേക്ഷിച്ച് സേഫ്റ്റി ഫീച്ചേഴ്‌സിന്റെ കാര്യത്തിലും വാഹനം ഒരു മിടുക്കൻ തന്നെയാണെന്നു വേണം പറയാൻ.

6 വരെ എയർബാഗുകൾ, EBD ഉള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് (എഎംടിയിൽ മാത്രം), ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ ഓഫറിലുള്ള സുരക്ഷാ സാങ്കേതികവിദ്യയിൽ ഉൾപ്പെടുന്നു. ബലേനോയെ അപേക്ഷിച്ച് ഗ്ലാൻസിയിൽ ടൊയോട്ട കൂടുതൽ വിപുലമായ വാറണ്ടി പാക്കേജ് നൽകുന്നുണ്ട് എന്നാണ് കാറിലേക്ക് ആകർഷിക്കുന്ന പ്രധാന കാര്യം. ഇന്ത്യയിൽ മാരുതി ബലേനോയ്ക്ക് പുറമെ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, സിട്രൺ C3 തുടങ്ങിയ മോഡലുകളുമായാണ് ടൊയോട്ടയുടെ പ്രീമിയം ഹാച്ച് മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota glanza premium hatchback price hiked by up to rs 12000 in india details
Story first published: Monday, February 6, 2023, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X